കേരളത്തിലേ സാമ്പത്തിക വളർച്ചയുടെ പ്രധാന എഞ്ചിൻ റെമിറ്റൻസാണ്. കഴിഞ്ഞ വർഷവും കേരളത്തിലേക്ക് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ അയച്ചു കൊടുത്തത് ഏകദേശം രണ്ട് ലക്ഷം കോടിയിൽ അധികമാണ്. കേരളത്തിലേ ഇക്കൊണമി വളരാൻ തുടങ്ങിയത് 1987 മുതലാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്തതും എൻ ആർ കെ ബിസിനസ് ഉള്ളവരും മലയാളികൾ . കേരളത്തിൽ വിദേശ കമ്പിനികൾ കൂടുതൽ ഐ ടി കൺസൽട്ടിങ് സെക്ട്ടറിൽ.
ഇത് കൂടാതെ കേരളത്തിൽ വലിയ ടേൺഓവർ ഉള്ള കമ്പനികൾ റീറ്റയിൽ സെക്റ്റ്റിലും (ജോയ് അലുക്കാസ്, കല്യാൺ, ലുലു ) ഫൈനാൻസ് (മുത്തൂറ്റ് എം ജോർജ്, ഫെഡറൽ ബാങ്ക്) സെക്റ്ററിലുമാണ്. പിന്നെ വളർച്ച ഉണ്ടായത് റിയൽ എസ്റ്റേറ്റ് സെക്റ്ററാണ്.
കേരളത്തിൽ ജന സാന്ദ്രത കൂടുതലും പെർ ക്യാപിറ്റ ഭൂമി കുറവുമാണ്. കേരളത്തിൽവലിയ മാനുഫാച്ചറിങ് യൂണിറ്റ്കൾക്ക് വേണ്ടിയുള്ള ഭൂമിയില്ല. കേരളത്തിൽ തുടങ്ങിയ പല ബിസിനസുകളുടെയും ഫാക്റ്റ്റി കേരളത്തിനു വെളിയിലാണ്. കേരളത്തിൽ തുടങ്ങിയ കീറ്റക്സ്, വി ഗാർഡ് സിന്തയിറ്റ്, ഡന്റ് കെയർ അഗപ്പയൊക്കെ അധികം സ്ഥലം വേണ്ടാത്ത യൂണിറ്റുകളാണ്. അവരുടെ ബിസിനസ് കൂടിയപ്പോൾ ഫാക്റ്റികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി.
കേരളം ബിസിനസ്സ് സൗഹൃദമായിട്ട് ഏകദേശം 25 വർഷമായി. ഇതിന് പല കാരണങ്ങളുണ്ട്. പലയിടത്തും ഹൈ സ്‌കിൽഡ് വർക്കേഴ്സ് കേരളത്തിൽ നിന്നാണ് എങ്കിലും തോഴിളാകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ( ഉദാഹരണം കിറ്റക്സ് ). രണ്ടാമത് മിഡിൽ ക്ലാസ് പ്രൊഫഷണലുകളെ ട്രെഡ് യൂണിയൻ ഉപയോഗിച്ച് സംഘടിപ്പിക്കാൻ സാധ്യത കുറഞ്ഞു. പിന്നെത്തെ കാര്യം തൊഴിൽ നിയമങ്ങൾ മാറി. മിക്കവാറും പ്രൈവറ്റ് കമ്പനികളിൽ പെർമെനന്റെ ജോലി എന്നൊന്നില്ല. എല്ലാം കോൺട്രാക്റ്റാണ്. പ്രൊഫഷനുകൾ രണ്ടു തൊട്ട് അഞ്ചു കൊല്ലം കഴിയുമ്പോൾ വേറെ കൂടുതൽ ശമ്പളം കിട്ടുന്ന ജോലിക്ക് പോകും
മാത്രം അല്ല ഇന്ന് യുവാക്കൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത്ഗിഗ് / പ്ലാറ്റ്ഫോം ഇക്കൊണമിയിൽ. ആപ്പ് ഉപയോഗിക്കുന്ന ജോലികൾ ( ഊബർ, സൊമോട്ടോ ) അല്ലെങ്കിൽ ഈ കോമേഴ്സ് ( ആമസോൺ, ഫ്ളിപ് കാർട്ട് ) ഇവരെയൊന്നും സംഘടിപ്പിക്കാൻ എളുപ്പമല്ല.
ചുരുക്കത്തിൽ പഴയ ട്രെഡ് യൂണിയൻ അഗ്രഷന്റെ കാലം കഴിഞ്ഞു. ഡിജിറ്റൽ സോഷ്യൽ മീഡിയ കാലത്ത് കുത്തി തിരിപ്പുമായി പാർട്ടിക്കാർ എത്തിയാൽ അത് നിമിഷങ്ങൾക്കകം വാർത്തയാകും. അത് കൊണ്ടു ഇന്നു മിക്കവാറും കക്ഷി രാഷ്ട്രീയ നേതാക്കൾ ബിസിനസ് സൗഹൃദമാണ്. അത്യാവശ്യം സംഭാവന വാങ്ങി സൗഹൃദമായി പോകുക എന്നതാണ് നയം.
കേരളത്തിൽ ബിസിനസ്സ് സൗഹൃദ പരിപാടി തുടങ്ങിയിട്ട് ഇരുപത്തി അഞ്ചു വർഷമായി. ഇന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് സ്നേഹപൂർവ്വം സംഭാവന കൊടുക്കാൻ ഒരു ചെറിയ ശതമാനമുണ്ടെങ്കിൽ വലിയ സൗഹൃദമാണ് എന്നാണ് എന്റെ സുഹൃത്തായി ഒരു വലിയ ബിസിനസ്കാരൻ പറഞ്ഞത്. അവർ ഭരണപാർട്ടികൾക്കും പ്രധാന പ്രതിപക്ഷ പാർട്ട് നേതാക്കൾക്കും സ്നേഹത്തോടെ സംഭാവന നൽകും. രണ്ടു കൂട്ടരും നമ്മളുമായി സൗഹൃദത്തിലാണ്
പിന്നെ ഒരു പ്രശ്നം. അധികാരത്തിൽ ഉള്ളവർ പറയും ഞങ്ങൾ രണ്ടു വർഷം കൊണ്ടു മല മറിച്ചു എന്നു പറയും. പ്രതിപക്ഷം പറയും നിങ്ങൾ ഒരു മലയും മറിച്ചില്ല. ഞങ്ങളാണ് ഇതൊക്കെ തുടങ്ങിയത്. എന്നിട്ട് ഇൻവെസ്റ്റ്‌ർ മേളകൾ ഒക്കെ നടത്തും. അതൊക്കെ അവരവരുടെ പി ർ ആയി കണ്ടാൽ തീരുന്നു പ്രശ്നമേയുള്ളൂ.
. സത്യത്തിൽ വിവിധ സർക്കാർ മല മറിച്ചത് കൊണ്ടൊന്നും അല്ല കേരളത്തിൽ ബിസിനസ്സ് വന്നത്. സർക്കാർ ഉദ്യോഗസ്ഥ പാരവെപ്പ് ലൈസൻസ് രാജ് 1990കളിൽ പോയതിൽ പിന്നെ ഇന്ത്യയിൽ എല്ലാം സംസ്ഥാനങ്ങളും ബിസിനസ് സൗഹൃദമാണ്.
സത്യത്തിൽ കേരളത്തിൽ കാലകാലങ്ങളിൽ വന്ന സർക്കാരുകൾ ചെയ്തു ഏക കാര്യം ഇവിടെ നിന്നാൽ രക്ഷപെടില്ലന്നു അതാതു കാലത്ത് ചെറുപ്പക്കാരെ ബോധ്യപ്പെടുത്തി എന്നതാണ്. അങ്ങനെ ഞാൻ ഉൾപ്പെടെ ലക്ഷങ്ങൾ ജയന്തി ജനതയൊ മറ്റ് വണ്ടികളോ കയറി. ഇപ്പോഴും അതു തുടരുന്നു. ഞങ്ങളുടെ കാലത്ത് ട്രെയിനെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ വിമാനം ഇഷ്ട്ടം പോലെ അത് പിടിച്ചു പിള്ളേർ നാട് വിടുന്നു. കേരളത്തിന്റെ ഏറ്റവും നല്ല എക്സ്പോർട്ട് ആരോഗ്യവും വിദ്യാഭ്യാസവും അല്പം അംബിഷ്നോക്കെയുള്ള പിള്ളേരാണ്. എവിടെയെങ്കിലും പോയി പത്തു പുത്തൻ ഉണ്ടാകണമെന്ന ആശയിൽ നാട് വിടുന്നവരാണ് കേരളത്തിന്റെ ഐശ്വര്യത്തിനു നിദാനം. അവർ അയച്ചു പൈസ് കൊണ്ടാണ് കേരളത്തിൽ സാമ്പത്തിക വളർച്ചയുണ്ടായത്
നമ്മുടെ രാഷ്ട്രീയ നേതാക്കൾ എല്ലാം അവരെ കാണാൻ ദുബായ്, സൗദി, ലണ്ടൻ, ന്യൂയോർക്ക് മുതൽ എല്ലായിടത്തും കൂടി പോകുന്നത്. അങ്ങനെയുള്ള സൗഹൃദം പാർട്ടി ഭേദമന്യേയുണ്ട്. എല്ലായിടത്തും നേതാക്കൾ എല്ലാം പോയി സൗഹൃദം പുതുക്കും. എന്റെ വിദേശ വീട്ടിൽ രണ്ട് പക്ഷത്തുമുള്ള നേതാക്കൾ വന്നു സ്നേഹം പുതുക്കിയിട്ടുണ്ട്. അവരോടെല്ലാം അന്നും ഇന്നും സ്നേഹമാണ്.
അങ്ങനെ സ്ഥലം വിട്ട ഞാൻ ഉൾപ്പെടെ ഉള്ളവർ കേരളത്തിൽ അയച്ചു പൈസ കൊണ്ടാണ് കേരളം വളർന്നത്. കേരളത്തിൽ ഞാൻ ഉൾപ്പെടെ ഉള്ളവർ ഇൻവെസ്റ്റ് ചെയ്തത് കൊണ്ടാണ്. ഞാൻ ഉൾപ്പെടെ ഉള്ളവർ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയപാർട്ടികൾക്കു സംഭാവന സ്നേഹപൂർവ്വം നൽകിയത് കൊണ്ടു അവർക്കെല്ലാം സ്നേഹമാണ്.
പാർറ്റി ഏതായാലും വേണ്ടില്ല അങ്ങോട്ട് പാലമിട്ടാൽ ഇങ്ങോട്ടും പാലാമിട്ടാൽ എല്ലാവർക്കും സ്നേഹം.ഈ കാര്യങ്ങളിൽ എല്ലാവരും ബിസിനസ് സൗഹൃദത്തിലാണ്.
അല്ലെങ്കിൽ രവിപിള്ള സാറിനോടോ ലുലു മുതലാളിയോടോ ചോദിക്ക്. എല്ലാവരും ഒരുമിച്ചാണ് അവരോട് എല്ലാം സൗഹൃദം. കേരളം ബിസിനസ് സൗഹൃദം തന്നെയാണ് എന്നതിന് വേറെ എന്ത് തെളിവ് വേണം.
ഇപ്പോൾ കരൺ അദാനിപോലും കേരളത്തിൽ സ്റ്റാർ വാല്യുവാണ്.എല്ലാവർക്കും പെരുത്ത ഇഷ്ട്ടം കാശു ഉണ്ടെങ്കിൽ, എല്ലാവർക്കും അത്യാവശ്യം സംഭവന കൊടുത്താൽ, എല്ലാവരും സൗഹൃദത്തിലായിരിക്കും. കേരളത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് അത് കൊണ്ട് പഴയത് പോലെയുള്ള ട്രെഡ് യൂണിയൻ തലവേദനകളും ഇല്ല.. എല്ലാവരും ഹാപ്പി. ഹാപ്പി.