Image

സ്‌കൂട്ടർ യാത്രികരായ മാതാവിനേയും മകളേയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമിയെത്തിയത് മറ്റൊരു സ്‌കൂട്ടറിൽ

രഞ്ജിനി രാമചന്ദ്രൻ Published on 25 February, 2025
സ്‌കൂട്ടർ യാത്രികരായ മാതാവിനേയും മകളേയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമിയെത്തിയത് മറ്റൊരു സ്‌കൂട്ടറിൽ

മലപ്പുറം തലപ്പാറയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മാതാവിനും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40) മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. മറ്റൊരു സ്‌കൂട്ടറിലെത്തിയ ആളാണ് ഇരുവരേയും ആക്രമിച്ചത്. അതേ സമയം ഇരുവരുടേയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം .സുമിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. സുമിയുടെ വലത് കൈയ്ക്കാണ് പരുക്കേറ്റത്.

സ്‌കൂട്ടറിലെത്തിയ യുവാവ് എന്ത് ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. അമ്മയും മകളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിനുശേഷം ഇയാൾ തങ്ങൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലെത്തി തങ്ങളെ നോക്കി ചിരിച്ച ശേഷം വേഗത്തിൽ കടന്നുകളയുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പരുക്കേറ്റ അമ്മയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

 

 

 

English summery:

A mother and daughter traveling on a scooter were attacked and injured with a knife; the assailant arrived on another scooter.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക