Image

ഇന്ന് മഹാശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി; കൊച്ചിയിൽ ഗതാഗത നിയന്ത്രണം, ട്രെയിൻ സമയങ്ങളിൽ മാറ്റം

രഞ്ജിനി രാമചന്ദ്രൻ Published on 26 February, 2025
ഇന്ന് മഹാശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി; കൊച്ചിയിൽ ഗതാഗത നിയന്ത്രണം, ട്രെയിൻ സമയങ്ങളിൽ മാറ്റം

ഹൈന്ദവ വിശ്വാസികൾ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുർദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ശിവരാത്രിയോട് അനുബന്ധിച്ച് 26നു വൈകീട്ട് 4 മുതൽ 27നു ഉച്ചയ്ക്ക് 2 വരെ ആലുവയിൽ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഉണ്ടാകും. റൂറൽ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ 12 ഡിവൈഎസ്പിമാരും 30 ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാകും. 26നു രാത്രി 8 മുതൽ പാലസ് റോഡിൽ ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ വരെ വാഹന ഗതാഗതം നിരോധിച്ചു.

മഹാശിവരാത്രി പ്രമാണിച്ച് ഇന്ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി. തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ – 23.24, പുതുക്കാട് – 23.34, നെല്ലായി – 23.40, ഇരിഞ്ഞാലക്കുട – 23.47, ചാലക്കുടി – 23.55, ഡിവൈൻ നഗർ – 23.59, കൊരട്ടി – 00.04, കറുകുറ്റി – 00.09, അങ്കമാലി – 00.17, ചൊവ്വര – 00.26 വഴി 00.45ന് ആലുവയിൽ എത്തും.

തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് ചൊവ്വര – 5.23, അങ്കമാലി – 5.30, കറുകുറ്റി – 5.36, കൊരട്ടി – 5.41, ഡിവൈൻ നഗർ – 5.46, ചാലക്കുടി – 5.50, ഇരിഞ്ഞാലക്കുട – 5.59, നെല്ലായി – 6.08, പുതുക്കാട് – 6.14, ഒല്ലൂർ – 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.

 

 

 

English summery:

Today is Maha Shivaratri; Aluva Manappuram is all set. Traffic restrictions in Kochi, changes in train schedules.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക