Image

ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം 'ഭാനുമതി' പ്രകാശനം നാളെ

Published on 27 February, 2025
ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം 'ഭാനുമതി' പ്രകാശനം നാളെ

കോട്ടയം : ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം " ഭാനുമതി ' , പ്രശസ്ത നോവലിസ്റ്റും കഥാകാരിയുമായ നിർമ്മല ( കാനഡ ) പ്രകാശനം ചെയ്യുന്നു. കോട്ടയം ബേക്കർ കോളജ് ഫോർ വിമൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ടീനു മിഷാൽ പുസ്തകം ഏറ്റുവാങ്ങും . പ്രസാധക എം.എ . ഷഹനാസ് - മാക്ബത് , കോഴിക്കോട് , 
കോളജ് പ്രിൻസിപ്പൽ ഡോ. മിനി ചാക്കോ , അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് , ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി , മാതൃഭൂമി സീനിയർ റിപ്പോർട്ടർ രശ്മി രഘുനാഥ് , എഴുത്തുകാരായ
പുഷ്പമ്മ ചാണ്ടി ,  സിജിത അനിൽ , ജി. രമണി അമ്മാൾ തുടങ്ങിയവർ പ്രസംഗിക്കും . സി.എം.എസ് കോളജ് മലയാള വിഭാഗം അസി. പ്രൊഫ. ജെന്നി സാറാ പോൾ പുസ്തകം സദസ്സിന് പരിചയപ്പെടുത്തും . ആൻസി സാജൻ കൃതജ്ഞത അർപ്പിക്കും.
 

Join WhatsApp News
Sudhir Panikkaveetil 2025-02-27 02:58:32
ആശംസകൾ, അഭിനന്ദനങ്ങൾ !
ആൻസി സാജൻ 2025-02-27 04:35:16
പ്രോൽസാഹനങ്ങൾക്കെല്ലാം നന്ദിയും സ്നേഹവും 🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക