പിറന്നൊരാമണ്ണിന്‍ പ്രിയ വര്‍ണ്ണം പേറുവോര്‍
പരന്റെ നിന്ദയേ പുഞ്ചിരിയോടെ നേരിട്ടവര്‍
പകലോന്‍ തന്നുടെ പലവര്‍ണ്ണ രാജികള്‍
പകരുന്ന സൗഭാഗ്യമേ-റ്റു വാങ്ങി
ആയുരാരോഗ്യളെന്നെന്നും പുലര്‍ത്തിയവര്‍ കരുതലില്‍ ജീവിതം ജീവിച്ചൊരാ-മെയ്യഴകുള്ളവര്‍.
കാരിരുമ്പിന്‍ കരുത്തിന്‍ സ്വയമഭിരമിക്കുവോര്‍
കാലങ്ങളേറേയായ് കനകം വിളയിപ്പവര്‍,
വര്‍ണ്ണവിവേചനം ഒരു പാട് നേരിട്ടു
വര്‍ണ്ണ വെറിയന്മാര്‍ തന്‍ അടിമകളായ്ബന്ധിച്ചു.
അപമാന ഭാരത്താല്‍ ശിരസ്സ് നമിച്ചില്ലവര്‍,
അനഭിമതരെന്നൊരാപേരില്‍ വലഞ്ഞില്ല.
തന്നുടെ സ്വത്വം സ്വയമേ-യറിഞ്ഞവര്‍, അനുദിനം മുന്നേറി അത്യന്നതങ്ങളില്‍.
ലോകം പ്രണമിക്കും നേതാക്കളുണ്ടായി
രാജ്യംഭരിച്ചു നൈപുണ്യത്തോടവര്‍.
ആരെയും വെല്ലുന്ന വിജയം വരിച്ചിടും
ആത്മബോധത്താല്‍ വിനയാന്വിതരായവര്‍.
നിറമെല്ലാനിണത്തിനും ഒരുപോലെയാണെന്നും
നിറമല്ല, നിനവിന്റെ നന്മ തന്‍ ആധാര മെന്നതും,
നിരന്തരമെല്ലാര്‍ക്കും ബോധം പകര്‍ന്നവര്‍
നേട്ടങ്ങള്‍ കൊയ്ത വര്‍ ഏവര്‍ക്കുമൊപ്പമായ്.
ഒരേ ജാതി മര്‍ത്ത്യര്‍ നാമെന്നറിയണം
ഒരുമയോടൊരു ലോകം മതിയെന്നുമോര്‍ക്കണം