കുമ്പക്കുടി സുധാകരന് സുധാകരൻ കേരള രാഷ്ട്രീയത്തിൽ കെ.സുധാകരനായിഉയർന്നതിന്പിന്നിൽ ത്യാഗനിർഭരമായപോരാട്ടത്തിന്റെചരിത്രമുണ്ട്. മലബാറിൽപ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട്ജില്ലകളിൽകോൺഗ്രസിന് വേരോട്ടമുണ്ടാകുന്നതിന്തടസമായിനിന്നത് സി.എമ്മിന്റെപ്രവർത്തനശൈലിയാണ്.യൂത്ത്കോൺഗ്രസ്,കോൺഗ്രസ്പ്രവർത്തകർക്ക്നാട്ടിൽഒരുത്രിവർണപതാകഉയർത്താനോപാർട്ടിയുടെപേരിൽപുറത്തിറങ്ങിനടക്കാനോകഴിയാതിരുന്നസാഹചര്യം.ആകാലഘട്ടത്തിലാണ്സുധാകരൻഎന്നചെറുപ്പക്കാരൻനെഞ്ചുവിരിച്ച്നിന്ന്ഏതുപ്രതിബന്ധങ്ങളെയുംമറികടക്കാനുള്ളധൈര്യംകാണിച്ചത്.മലബാറിൽകോൺഗ്രസിന്ചരിത്രപരമായമുന്നേറ്റനടത്താൻകഴിഞ്ഞത്കെ.സുധാകരനെപ്പോലുള്ളവരുടെനേതൃശേഷികൊണ്ടാണ്.പാർട്ടിഗ്രാമങ്ങളിൽതനിക്കു നേരെ വന്ന വാൾമുനകളെവകഞ്ഞുമാറ്റിയാണ്സുധാകരൻപാർട്ടിയെനയിച്ചത്.സാധാരണജനങ്ങളുടെയുംപാർട്ടിപ്രവർത്തകരുടെയുംമനസിനൊപ്പംചേർന്നുനിന്നാണ്സുധാകരൻകേരളരാഷ്ട്രീയത്തിലെകരുത്തനായനേതാവായിഉയർന്നത്.
അദ്ദേഹംകെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നിട്ട് മൂന്ന് വർഷവുംഎട്ടു മാസവുമായി.അദ്ദേഹംനേതൃരംഗത്തേക്ക്വന്നപ്പോൾവിറളിപൂണ്ടത്പ്രധാനരാഷ്ട്രീയഎതിരാളികളുംചിലമാദ്ധ്യമങ്ങളുമാണ്.തുടക്കംമുതൽ തന്നെഒളിഞ്ഞുംതെളിഞ്ഞുംസുധാകരനെ പ്രവർത്തിക്കാൻഅനുവദിക്കാതിരിക്കാൻആസൂത്രിതശ്രമങ്ങൾഅരങ്ങേറിയിട്ടുണ്ട്.ഇപ്പോഴുംഅതുതുടരുന്നു.അടുത്തകാലത്തായിസുധാകരനെകെ.പി.സി.സിപ്രസിഡന്റ്സ്ഥാനത്ത്നിന്ന്ഇന്നുമാറ്റുംനാളെമാറ്റുംഎന്നുള്ളപ്രചരണംനടത്തിക്കൊണ്ടിരിക്കുന്നത്ചില ചാനലുകളാണ്.
റിപ്പോർട്ടർ ചാനൽ അദ്ദേഹത്തെവേട്ടയാടുന്നതിന്റെ വാർത്താകണക്കുകൾ നാൽപ്പതോളംവരും.കൈരളി ചാനലിനെപ്പോലും അമ്പരിപ്പിച്ചുകൊണ്ടാണ് മറ്റു ചില ചാനലുകളും വാർത്ത നൽകിക്കൊണ്ടിരിക്കുന്നത്.എന്നിട്ടും കെ. സുധാകരൻ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുംവി ഡി സതീശൻ പ്രതിപക്ഷ നേതൃപദവിയിലും തുടരുന്നു.
ക്രിക്കറ്റിൽസ്വന്തംനാടിനെവിജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പൊളിക്കാനാവാത്തകൂട്ടുകെട്ടുപോലെയാണ്കോൺഗ്രസിൽസുധാകരൻ സതീശൻവിന്നിംഗ്കോമ്പിനേഷൻ.
തൃക്കാക്കരയിൽ ഇരട്ടി ഭൂരിപക്ഷത്തിനുംപുതുപ്പള്ളിയിൽ നാലിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. പാലക്കാട്ട് അഞ്ചിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. ചേലക്കരയിൽ എതിരാളികളുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. പാർലമെന്റിലേക്ക് 18 യുഡിഎഫ് എംപിമാർ ജയിച്ചു കയറി. അക്കൂട്ടത്തിൽ ഇതേ കെ സുധാകരനടക്കം പത്ത് പേർക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി. ഏറ്റവുമൊടുവിൽ പ്രിയങ്കാ ഗാന്ധി 4 ലക്ഷത്തിലേറെ ലീഡ് നേടി കേരളത്തിൽ നിന്നുള്ള പാർലമെന്റംഗമായി. ഇതിനിടയിൽ 16 തവണകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ഓരോന്നിലും യുഡിഎഫ് നില മെച്ചപ്പെടുത്തി.
സംഘടനാപരമായി കോൺഗ്രസിന് പുതിയ ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമുണ്ടായി. 22000ഓളം വാർഡ് കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് പ്രസിഡണ്ടുമാർക്ക് ഐഡി കാർഡുകൾ വിതരണം ചെയ്യുന്നു.നൂറ് കണക്കിന് സ്ഥലങ്ങളിൽ മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ നടന്നുവരുന്നു. വിലക്കയറ്റത്തിനെതിരേയും നികുതി ഭീകരതക്കെതിരേയും കറണ്ട് ചാർജ് വർദ്ധനവിനെതിരേയും ക്രമസമാധാനത്തകർച്ചക്കെതിരേയുമൊക്കെ കോൺഗ്രസ് നടത്തുന്നപ്രതിഷധപരിപാടികളിൽവലിയജനപങ്കാളിത്തംകേരളത്തിൽകാറ്റ്മാറിവീശുന്നതിന്റെസൂചനയാണ്.
ആശാ വർക്കർമാരടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് തെരുവിലിറങ്ങുന്നു. ഭാരത് ജോഡോ യാത്രയിൽ ജനലക്ഷങ്ങളെ അണിനിരത്തുന്നു. വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെയും ശതാബ്ദി ആഘോഷങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു. സുധാകരനെപുകച്ചുചാടിക്കാനൊരുമ്പെട്ടിരിക്കുന്നമാദ്ധ്യമങ്ങൾയാഥാർത്ഥ്യങ്ങളിൽനിന്നുംജനമസുകളിൽനിന്നുംഅകലുന്നുവെന്ന്അവർ
അറിയുന്നില്ല.അധികാരദാഹികളായ ചില കോൺഗ്രസ് നേതാക്കളും ചാനലുകൾക്കൊപ്പമുണ്ട്. അവർ നൽകുന്ന തെറ്റായി വിവരങ്ങൾ ചാനലുകൾ പെരുപ്പിച്ചു കാട്ടുന്നു. മൂഢസ്വർഗത്തിലിരുന്നുസ്വപ്നക്കൊട്ടാരംപണിയാൻആർക്കുംപറ്റും.കോൺഗ്രസ്വലിയജനകീയഅടിത്തറയുള്ളപാർട്ടിയാണ്.അതുകൊണ്ട്അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. ഇതുകണ്ടിട്ടാണ്ചിലർകോൺഗ്രസ്ഇപ്പോൾതകരുംഎന്ന്ഊറ്റംകൊള്ളുന്നത്.
സംഘടനയുടെ ഏതെങ്കിലും തലത്തിൽ മാറ്റങ്ങൾ വേണങ്കിൽ ഉചിതമായ സമയത്ത് കോൺഗ്രസ് പാർട്ടി അത് നടപ്പിലാക്കിക്കൊള്ളും. അപ്പോൾ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യും. അതുവരെ ഗോസിപ്പ് പരത്തി സ്വയം അപഹാസ്യരാവാതിരിക്കാനുള്ള വിവേകമെങ്കിലും മാധ്യമങ്ങൾ കാണിക്കണം.