ലോസ് ആഞ്ചലസ്: തൊണ്ണൂറ്റി ഏഴാമത് ഓസ്കാർ അവാർഡ് നിശ മാർച്ച് രണ്ടിന് രാത്രി ഏഴു മണി മുതൽ ഈ നഗരത്തിൽ അരങ്ങേറും. വളരെ പരിമിതമായി, എന്നാൽ പരമ്പരാഗതമായി ഉള്ള വർണ, ദീപ്ത ആകര്ഷണങ്ങൾക്കു കുറവ് വരുത്താതെ താര തിളക്കം ആകാശത്തും ചുവന്ന പരവതാനിയിലും നിറഞ്ഞു നിൽക്കുന്ന സന്ധ്യയിൽ അവാർഡ് ജേതാക്കൾ ഓസ്‌കാറിന്റെ പ്രതിരൂപങ്ങൾ സ്വീകരിക്കും. കാട്ടു തീ വൻനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ പല അവാർഡുകളും നടക്കുന്ന കാര്യം തന്നെ സംശയത്തിൽ ആയിരുന്നു. എന്നാൽ പ്രകൃതി കനിഞ്ഞു അനുഗ്രഹിക്കുന്നതിനാൽ ഓരോ നിശയും പരിമിതയെങ്കിലും ആഘോഷരാവായി മാറുകയാണ്. കഴിഞ്ഞ ആഴ്ച സാഗ് (സ്ക്രീൻ ആക്ടഴ്സ് ഗിൽഡ് ) അവാർഡ് നിശ നടന്നു. അതിനു പിന്നാലെയാണ് ഓസ്കാർ അവാർഡ് ജേതാക്കളെ ആദരിക്കുന്ന രാവ് നടക്കുന്നത്.
ഓസ്കാർ രാവ് 2001 മുതൽ വേദി ആയ ഡോൾബി തീയേറ്ററിലാണ് ഇത്തവണയും നടക്കുക. ആതിഥേയനാവുന്നതു് കോനൻ ബ്രയാൻ ആണ്. 3300 പേർക്ക് ഇരിക്കാവുന്ന സംവിധാനം ഉള്ള തിയേറ്ററിൽ ഇത്തവണ വളരെ ചുരുക്കം ക്ഷണ കത്തുകൾ മാത്രമേ ഫിലിം വ്യവസായത്തിന് പുറത്തുള്ളവർക്ക് അയച്ചിട്ടുള്ളു എന്നാണ് അക്കാഡമി വക്താക്കൾ അറിയിക്കുന്നത്. പതിമൂന്നു നോമിനേഷനുകളുമായി 'എമിലിയ പെരെസ്' സാധ്യതാപട്ടികയിൽ മുന്നിൽ നിൽക്കുന്നു. പത്തു നോമിനേഷനുകൾ വീതം കരസ്ഥമാക്കിയ 'ദി ബ്രൂട്ടലിസ്റ്റും' 'വിക്കഡ് 'ഉം രണ്ടാം സ്ഥാനത്തുണ്ട്. എ ബി സി യും എ ബി സി ആപും കാഴ്ചക്കാരിൽ എത്തിക്കുന്ന പരിപാടി ഡയറക്റ്റ് ടി വി, ഹുലൂ, ലൈവ് ടി വി, വെറിസോൺ , എന്നീ ചാനലുകളും ഇത് പ്രക്ഷേപണം ചെയ്യും. ചൈനയും റഷ്യയും ഒഴികെയുള്ള രാഷ്ട്രങ്ങളിൽ ഇത് കാണാനാവും. ഇന്ത്യയിൽ ജിയോ ഹോട് സ്റ്റാറാണ് ഇത് സംപ്രക്ഷേപണം ചെയ്യുക.
ഏറ്റവും മികച്ച ചലചിത്രമായി 'ദി ബ്രൂറ്റലിസ്റ്റ് , 'വിക്കഡ്, 'എമിലിയ പെരെസ്', 'അനോര', എ കംപ്ലീറ്റലി അൺ നോൺ, 'കോൺക്ലേവ്', 'അയാം സ്റ്റിൽ ഹിയർ', 'ദി സബ്സ്റ്റൻസ്', 'ഡൂൺ : പാർട് ടു ', നിക്കൽ ബോയ്സ്' എന്നിവക്കാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്. എ കമ്പ്ലീറ്റ് അൺ നോണും കോൺക്ലെവും എട്ടു നോമിനേഷനുകൾ വീതം നേടി. അനോര ആറും ഡൂൺ പാർട്ട് ടുവും ദി സബ്സ്റ്റൻസും അഞ്ചും നോമിനേഷനുകൾ വീതവും നേടി.
ആക്ടർ ഇൻ എ ലീഡിങ് റോളിന് അഡ്രിയെൻ ബ്രോഡി (ദി ബ്രൂറ്റലിസ്റ്റ് ), തിമോത്തി ചാല മേട് (എ കമ്പ്ലീറ്റ് അൺ നോൺ), കോൾമാൻ ഡോമിംഗോ (സിങ് സിങ് ), റാൽഫ് ഫീൻസ് (കോൺക്ലേവ് ), സെബാസ്റ്റ്യൻ സ്റ്റാൻ (ദി അപ്രെന്റിസ് ) എന്നിവർ മത്സരിക്കുന്നു.
ആക്ടര്സ് ഇൻ എ ലീഡിങ് റോളിന് സിന്തിയ എരിവോ (വിക്കഡ് ), കാര്ല ഗാസ്കോൺ (എമിലിയ പെരസ് ), മികി മാഡിസൺ (അനോര ), ഡെമി മൂർ (ദി സബ്സ്റ്റൻസ് ), ഫെർണാണ്ട ടോറസ് ( അയാം സ്റ്റിൽ ഹിയർ ) എന്നിവരും മത്സരിക്കുന്നു.
ആക്ടർ ഇൻ എ സപ്പോർട്ടിങ് റോളിന് യുറേ ബോറിസോവ് (അനോര ), കിയരാൻ കാൽകിൻ (എ റിയൽ പെയ്ന് ), എഡ്വേർഡ് നോർട്ടൻ (എ കമ്പ്ലീറ്റ് അൺ നോൺ ), ഗൈ പെയേഴ്‌സ് (ദി ബ്രൂറ്റലിസ്റ് ), ജെറെമി സ്ട്രോങ്ങ് ( ദി അപ്രെന്റിസ് ) എന്നിവർ മാറ്റുരക്കുന്നു.
ആക്ടര്സ് ഇൻ എ സപ്പോർട്ടിങ് റോളിന്റെ ഓസ്കാർ കാംഷികൾ മോണിക്ക ബാർബറോ (എ കമ്പ്ലീറ്റ് അൺ നോൺ), അറിയാന ഗ്രാൻഡെ (വിക്കഡ് ), ഫെലിസിറ്റി ജോൺസ് (ദി ബ്രൂറ്റലിസ്റ്റ് ), ഇസബെല്ലാ റോസെല്ലിനി (കോൺക്ലേവ് ), സൊ സൽദാന (എമിലിയ പെരസ് ) എന്നിവരാണ്.
മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡിന് വേണ്ടി ഷാൻ ബേക്കർ (അനോര ), ബ്രേഡീ കോർബെട് (ദി ബ്രൂറ്റലിസ്റ്റ്), ജെയിംസ് മംഗോൾഡ് (എ കമ്പ്ലീറ്റ് അൺ നോൺ ), ജാക്യുസ് ഓടിയേർഡ് (എമിലിയ പെരെസ് ), കോറലി ഫാർഗെറ് (ദി സബ്സ്റ്റൻസ് ) ഇവർ മാറ്റുരക്കുന്നു.
മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ ഓസ്കാറിന് വേണ്ടി ഐ ആം സ്റ്റിൽ ഹിയർ, ദി ഗേൾ വിത്ത് ദി നീഡില്, എമിലിയ പെരെസ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഫ്‌ലോ എന്നിവ അണി നിരക്കുന്നു.
ആരൊക്കെ ഓസ്കാർ പ്രതിരൂപവുമായി നടന്നകലുമെന്നറിയാൻ പുരസ്‌കാര നിശ വരെ കാത്തിരിക്കാം.