Image

കേരള ഹമാസുകളും ഗുട്ടറസ്സും (ലേഖനം: മേരിക്കുട്ടി)

Published on 02 March, 2025
കേരള ഹമാസുകളും ഗുട്ടറസ്സും (ലേഖനം: മേരിക്കുട്ടി)

ഇസ്രായേല്‍ യുദ്ധത്തിന്റെ ഒന്നാംഘട്ട സമാധാന ഡീല്‍ അവസാനിപ്പിച്ചപ്പോള്‍ 35 ബന്ദികളെകൂടി വിട്ടയച്ചിരിക്കയാണ് ഹമാസ്.  അവസാനമായി നാല് ജഡങ്ങളാണ് അവര്‍ കൈമാറിയത്. ഇനിയും അന്‍പതില്‍പരം ബന്ദികള്‍ അവരുടെ കൈവശം ഉണ്ടന്നാണ് ഇസ്രായേലിന്റെ കണക്ക്. അതില്‍ എത്രപേര്‍ ജീവനോടെഉണ്ടന്നുള്ളതിന് ഉറപ്പൊന്നുമില്ല. കൊച്ചുകുട്ടികളെവരെ ക്രൂരമായികൊന്ന നിഷ്ടൂരന്മാരില്‍നിന്ന് നല്ലതൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ബന്ദികളെ റെഡ്‌ക്രോസന് കൈമാറുമ്പോള്‍ ഹമാസ് അനുകൂലികള്‍ നടത്തിയ പട്ടിഷോകണ്ട് മനസാക്ഷിയുള്ളവര്‍ ഞെട്ടിപ്പോയി. ഇങ്ങനെയും മനുഷ്യന് പെരുമാറാന്‍ സാധിക്കുമോ?  ഇവര്‍ നരകജീവികളാണോ എന്ന് ചിന്തിച്ചുപോയി.

സ്വാതന്ത്ര്യസമര സേനാനികളെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറോസും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും പത്രങ്ങളും ഇവരെ വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍ എന്തിനാണ് മുഖം മറക്കുന്നത്? കള്ളന്മാരും കൊള്ളക്കാരുമാണ് മുഖം മറക്കുന്നത്. ഇവര്‍ക്ക് ന്യായമായ ഒരാവശ്യവും ലോകത്തിനുമുന്‍പില്‍ വെയ്ക്കാനില്ല. അവരുടെ ഒരേയൊരു ആവശ്യം ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക എന്നാതാണ്. അതുതന്നെയാണ് ലോക മുസ്‌ളീങ്ങളുടെയും ആവശ്യം. അതിനുവേണ്ടി ഇസ്രായേല്‍രാജ്യം ഉടലെടുത്തതിന്റെ അടുത്തദിവസംതന്നെ അറബുരാജ്യങ്ങളെല്ലാം ഒത്തൊരുമിച്ച് ആരാജ്യത്തെ ആക്രമിച്ച് കൈപൊള്ളിയതാണ് ചരിത്രം. ഈജിപ്തിലെ ഭരണാധികാരിയായിരുന്നു നാസ്സര്‍ മറ്റ്അറബുരാജ്യങ്ങളുടെ പിന്തുണയോടെ തുടച്ചുമാറ്റല്‍ പ്രക്രിയ നടപ്പിലാക്കാന്‍ വന്‍പടയുമായിട്ടാണ് പുറപെട്ടത്. തോറ്റോടിയെന്നുമാത്രമല്ല സ്വന്തംഭൂമികൂടി ഇസ്രേയലിന് തീറെഴുതിക്കൊടുത്താണ് തടിരക്ഷിച്ചത്. അതില്‍ സിറിയയുടെ ഗോലാന്‍ കുന്നുകളും ജോര്‍ദാന്റെ കൈവശും ഉണടായിരുന്ന വെസ്റ്റ്ബാങ്കും ജെറുസലേമും ഇസ്രായേല്‍ പിടിച്ചെടക്കുന്നത് ലോകം അത്ഭുതത്തോടെ നോക്കിനിന്നു. ഈജിപ്തില്‍നിന്ന് പിടിച്ചെടുത്ത സീനായ് പിന്നീട് തിരിച്ചുകൊടുത്ത് ആ രാജ്യവുമായി സമാധാന ഉടമ്പടിയും ഉണ്ടാക്കി.

വീരവാദം മുഴക്കാനല്ലാതെ ഇസ്രായേലിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഇവരെക്കൊണ്ട് സാധിക്കില്ല. മറ്റ് അറബിരാജ്യങ്ങളെല്ലാം തോറ്റുമടങ്ങിയപ്പോള്‍ ഇസ്രായേലിനെ ഇല്ലാതാക്കാന്‍ ഒരുങ്ങിപുറപ്പെട്ട രാജ്യമാണ് ഇറാന്‍. എന്തെല്ലാം ഭീഷണികളും വീരവാദങ്ങളുമായിരുന്നു ഇറാന്റെ പരമോന്നത നേതാവെന്ന് സ്വയംഅഭിമാനിക്കുന്ന ഖമനേയ് പറഞ്ഞുകൊണ്ടിരുന്നത്. നേരിട്ട് യുദ്ധംചെയ്യാന്‍ ധൈര്യമില്ലതെ അവരുടെ പ്രോക്‌സികളായ ഹമാസിനെയും ഹിസ്ബുള്ളയെയും ആയുധമണിയിച്ച് ഇസ്രയേലിനെ പ്രകോപിച്ചുകൊണ്ടിരുന്നു. ഇസ്രയേലിന്റെ ആകാശത്ത് ഒരുരാത്രിയില്‍ തൃശ്ശൂര്‍പൂരം വെടിക്കെട്ട് നടത്തി യഹൂദരെ ആനന്ദിപ്പിച്ചതിനപ്പുറം യാതൊന്നും ചെയ്യാന്‍ ഖമനേയിക്കായില്ല. പകരം ഇറാന്റെ ആകാശത്ത് ഇസ്രായേലി വിമാനങ്ങള്‍ രണ്ടരമണിക്കൂര്‍ വിളയാടിയിട്ടും ഒരുവെടിപോലും വെയ്ക്കാനാകാതെ മതപുരോഹിതന്‍ വിറച്ചുനിന്നു. ഇറാന്റെ വെടിക്കോപ്പുകളും അവയെല്ലാം നിര്‍മ്മിക്കുന്ന ഫാക്ട്ടറികളും നശിപ്പിട്ടാണ് ഇസ്രായേല്‍ വിമാനങ്ങള്‍ മടങ്ങിയത്. ഇപ്പോള്‍ വീരവാദവുമില്ലെന്നു മാത്രമല്ല ഇസ്രായേല്‍ ഇനി തങ്ങളെ ആക്രമിക്കരുതേയെന്ന് പ്രാര്‍ഥനയേയുള്ളു.

കേരള ഹമാസുകള്‍ ഇപ്പോഴും ഹമാസിന്റെ വിജയം ആഘോഷിച്ചുകൊണ്ടിരിക്കയാണ്. തോറ്റിതുന്നംപാടിയാലും ജയിച്ചെന്നേ ഇവര്‍ പറയു. കേരളത്തിലെ മുസ്‌ളീങ്ങള്‍ പാക്കിസ്ഥാന്‍ പക്ഷവാദികളാണന്ന് പി സി ജോര്‍ജ്ജ് പറഞ്ഞത് പച്ചപരമാര്‍ഥം. പണ്ട് ഇന്‍ഡ്യാ പാക്കിസ്ഥാന്‍ യുദ്ധംനടന്നപ്പോള്‍ പാക്കിസ്ഥാന്‍ എത്തിപ്പോയെടാ എന്നുപറഞ്ഞ് ആഹ്‌ളാദിച്ചവരാണ്.  എല്ലാ മുസ്‌ളീങ്ങളും അങ്ങനെയാണന്ന് പറയുന്നില്ല. രാജ്യസ്‌നേഹികളായ മുസ്‌ളീങ്ങളെ എനിക്കറിയാം. ഇസ്രായേലിന്റെ പക്ഷത്തുനില്‍കുന്ന മുസ്‌ളീങ്ങളും ധാരാളമായി കേരളത്തിലുണ്ട്.

abe42sam@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക