Image

സെലൻസ്കിയും ട്രമ്പും കൊമ്പുകോർത്തപ്പോൾ (തമ്പി ആന്റണി)

Published on 02 March, 2025
സെലൻസ്കിയും ട്രമ്പും കൊമ്പുകോർത്തപ്പോൾ (തമ്പി ആന്റണി)

Zelensky and Trump was in heated argument

ഉക്രൈൻ ഭരണാധികാരി സെലൻസ്കി ട്രമ്പുമായുള്ള മീറ്റിംഗിന് ഡ്രസ്സ്‌ കോഡ് തെറ്റിച്ചത് ശരിയായില്ല. അത്രക്കുംപ്രാധാന്യമുള്ള മീറ്റിങ്ങായിരുന്നു അത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയിൽ അതൊക്കെ വളരെ പ്രധാനമാണ്. ഫ്യൂണറലിനു പോകുബോൾ മലയാളികൾപോലും കറുത്ത സൂട്ട് ആണ് ഇടാറുള്ളത്. ഓരോ ഓക്കേഷനും ഓരോ ഡ്രസ്സ്‌കോടുണ്ട്. ഐറ്റി മേഖലയയിലാണ് കാഷ്വവെൽ
(casual ) ഡ്രസ്സ്‌ സംസ്ക്കാരം ആദ്യം തുടങ്ങിയത്. അതാണ് ഇലോൺ മോസ്ക്ക് പിന്തുടരുന്നുവെങ്കിലും. അവരും പ്രധാനപ്പെട്ട കോർപ്പറേറ്റ് മീറ്റിങ്ങുകൾക്ക് സൂട്ട് ഇട്ടു മാത്രമേ പോകാറുള്ളു. അതാണ്‌ സാമാന്യമര്യാദ


ഇനി യുദ്ധത്തെപ്പറ്റി പറയാം. .

സെലൻസ്കി ഒരിക്കലും റഷ്യയുമായി ഒരു യുദ്ധത്തിനു പോകരുതായിരുന്നു എന്നുതന്നെയാണ്, എന്റെ അഭിപ്രായം. ഒരു യുദ്ധവും ആരും വിജയിക്കുന്നില്ല എന്നതു മാത്രമല്ല, മരിക്കുന്നതു മുഴുവൻ മനുഷ്യരും അടിമകളെ പോലെ പണിയെടുക്കുന്ന പട്ടാളക്കാരും. നേതാക്കന്മാർ അവസാനം കൈ കൊടുത്തു പിരിയും. പക്ഷെ മരിക്കുന്നവരുടെ കുടുബംങ്ങൾക്ക് എന്നെന്നും അതൊരു തീരാ നഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ സെലൻസ്കി മാത്രമല്ല, ബൈഡൻ ഭരണകൂടവും , നാറ്റോ യും, യൂറോപ്യൻ യൂണിയനും തന്നെയാണ് പരിപൂർണ ഉത്തരവാദി. കൂടാതെ സെലൻസ്കിയുടെ ഏകാധിപത്യമനോഭാവവും. ഈ അനാവശ്യമായ യുദ്ധംകൊണ്ട് ലക്ഷകണക്കിന് നിരപരാധികളായ മനുഷ്യരാണ് രണ്ടു ഭാഗത്തുനിന്നും മരിച്ചുവീഴുന്നതെന്നോർക്കണം . റഷ്യയുടെ ഭാഗത്തും ആൾനാശം ഉണ്ടാകുന്നുണ്ടെങ്കിലും, റഷ്യയെപോലെ ശക്തരായ ഒരു സൈനികശക്തിയോട് ഏറ്റുമുട്ടുന്നത് അപകടകരമാണന്ന്‌ അറിയാത്ത ആളൊന്നുമല്ല സെലിൻസ്കി. എത്രയായാലും
ആടിന് ആനയോട് ചെറുത്തുനിൽക്കുന്നതിന് ഒരു പരുതിയൊക്കെയില്ലേ?

ഇപ്പോൾ അതിർത്തിപ്രദേശമായ ക്രെമിലിൻ ആണ് റഷ്യക്കു വേണ്ടത് . അവിടുത്തെ ക്രിട്ടിക്കൽ മിനറൽസ് ആണ് ട്രമ്പ് ലക്ഷ്യമിടുന്നത്. അത് ഖനനം ചെയ്യാനുള്ള സാങ്കേതികവിദ്യ ഉക്രൈനില്ലാത്തിടത്തോളം കാലം അമേരിക്കയുടെ അഭിപ്രായത്തിനു വഴങ്ങാതെ മറ്റു വഴികളുണ്ടെന്നു തോന്നുന്നില്ല. ട്രമ്പിനൊപ്പും കട്ട സപ്പോർട്ടുമായി ജെ ടി വാൻസുമുണ്ടായിരുന്നു. ആരൊക്കെ ഉണ്ടായിരുന്നാലും
ഇപ്പോൾ നടത്തുന്ന ഈ ചർച്ചകൾ യുദ്ധംതുടങ്ങുന്നതിനു മുൻപല്ലേ നടത്തേണ്ടിയിരുന്നത്. എന്നിരുന്നെങ്കിൽ റഷ്യ ചോദിച്ച ക്രെമിലിൻ മാത്രം വിട്ടുകിടുത്താൽ മതിയായിരുന്നു. ഇപ്പഴത്തെ സ്ഥിതി അതല്ല ആൾ നാശം കൂടാതെ,. നേരത്തെ ചോദിച്ചതിന്റെ നാലിരട്ടി സ്ഥലവും കൊടുക്കേണ്ടി വരുന്നു. അമേരിക്കയുമായുള്ള കടബാധ്യതയും കണക്കുപറഞ്ഞു മേടിക്കാനുള്ള ശ്രമത്തിലാണ് ട്രമ്പ്. എന്നാലും ഒരിക്കലും തീരാത്ത പ്രശ്നങ്ങൾ ബാക്കിയാകുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക