Image

വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (ജെ.എസ്. അടൂർ)

Published on 02 March, 2025
വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (ജെ.എസ്. അടൂർ)

കഴിഞ്ഞ ദിവസം സെലിൻസ്‌കി വൈറ്റ് ഹൌസിൽ ചെന്നപ്പോൾ ട്രമ്പു ആദ്യം കളിയാക്കിയത് സെലിൻസ്‌കിയുടെ വേഷത്തെയാണ് " ഹി ഇസ് ഡ്രസ്സ്‌ഡ് അപ്പ് "
അതു കഴിഞ്ഞു വൈറ്റ് ഹൌസിൽ അവിടെ ഒരു പത്രക്കാരൻ ചോദിച്ചു നിങ്ങൾ എന്താണ് സൂറ്റ് ധരിക്കാത്തത് എന്ന്? അതിന് സെലിൻസ്‌കി പറഞ്ഞു. യുദ്ധം കഴിഞ്ഞേ " പുതിയ കോസ്ട്യൂമ് ' ഉപയോഗിക്കൂ. എന്നിട്ട് മേ ബി... മേ ബി നോറ്റ്..
ഗാന്ധിജി ബ്രിട്ടനിൽ ചെന്നപ്പോൾ ബ്രിട്ടീഷ് പത്രക്കാർ അദ്ദേഹത്തെ കളിയാക്കി വിളിച്ചത് ഹാഫ് നേക്ക്ഡ് ഫക്കീർ എന്നാണ്. ഗാന്ധി രാജാവിനെകാണാൻ പോയത് മുണ്ടും ഒരു മേൽമുണ്ട്മിട്ടാണ്. പത്രക്കാർ ചോദിച്ചു നിങ്ങൾ എന്താണ് ഫോർമൽ ഡ്രെസ് ഇല്ലാതെ രാജാവിനെ കാണാൻ പോയത്? ഗാന്ധിജി പറഞ്ഞു ഇതാണ് എന്റെ ഫോമൽ ഡ്രസ്സ്‌. മാത്രമല്ല രാജാവ് ഞങ്ങൾ രണ്ട് പേർക്കും വേണ്ടി കൂടുതൽ ഡ്രസ്സ്‌ ധരിച്ചിരുന്നു.
എന്തായാലും നെഹ്‌റു ഉൾപ്പെടെയുള്ള ഇന്ത്യൻ നേതാക്കൾ വൈറ്റ് ഹൗസിലും യൂ ൻ നിലും പ്രസംഗിക്കുന്നത് ഇന്ത്യൻ ഡ്രസ്സ്‌ കോഡിലാണ്. ഇപ്പോൾ മോഡിയും ഇന്ത്യൻ ഡ്രസ്സ്‌ കോഡാണ് ഉപയോഗിക്കുന്നത്. മോഡിയുടെ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പ് ഉണ്ടെങ്കിലും മോഡി വളരെ ഡിഗ്നിറ്റിയോടെയാണ് അന്താരാഷ്ട്ര വേദികളിൽ വർത്തിക്കുന്നത് എന്നാണ് എന്റെ പൊതു അഭിപ്രായം.
മിയൻമാറിലെ ഫോർമൽ വേഷം നമ്മൾ ഇവിടെ കൈലി എന്ന് പറയുന്ന മുണ്ടിന്റ് മുകളിൽ ഷർട്ടും അതിന്റ മുകളിൽ ജാക്കറ്റും ഇടുന്നതാണ്.
ഡ്രസ്സ്‌ കൊഡിന്റ അനുഭവങ്ങൾ എനിക്കും അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. 1995 ൽ വാഷിങ്‌ഡൻ ജോർജ് വാഷിംഗ്ടൻ യൂണിവേഴ്സിറ്റിയിൽ ഒരു വലിയ മീറ്റിങ്ങിൽ പ്രസംഗകരുടെ കൂട്ടത്തിൽ ഏഷ്യയേ പ്രതിനിധികരിച്ചു എന്നെയാണ് വിളിച്ചത്. അന്ന് തണുപ്പില്ലാത്ത ജൂൺ മാസമായതിനാൽ ഇപ്പോഴും സാധാരണ ഉപയോഗിക്കുന്ന   മുണ്ട്. കോട്ടൺ ജുബ്ബ. അതിന് മുകളിൽ സാധാരണ ഖാദി ജാക്കറ്റ്മായാണ് പോയത്. പക്ഷേ എന്നെ വാതിലിൽ തടഞ്ഞു. ഫോർമൽ ഡ്രസ്സ്‌ ഒൺലി.. ഇതാണ് എന്റെ സംസ്കാരത്തിലെ ഫോമൽ ഡ്രസ്സ്‌ എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് അമേരിക്കയിൽ ഇവിടുത്തെ ഫോമൽ ഡ്രസ്സ് അനുവദിക്കൂ.ഞാൻ അവിടെ കീ നോട്ട് സ്പീക്കർ എന്ന് പറഞ്ഞിട്ടും കയറ്റി വിട്ടില്ല. ഇൻവിറ്റേഷൻ കാർഡ് കാണിച്ചിട്ടും. ആ കാലത്തു സ്മാർട്ട്‌ ഫോൺ ഇല്ല. വാട്സ് ആപ്പ് ഇല്ല. അവസാനം ഞാൻ ഒരു ചെറിയ കുറിപ്പ് മീറ്റിംങ്ങിന്റ് പ്രധാന സംഘടകനായ പ്രൊഫസർക്കു കൊടുത്തു വിട്ടു. അദ്ദേഹം വന്നു എന്നെ അകത്തു കൂട്ടി കൊണ്ടു പോയി. ഞാൻ പ്രസംഗം തുടങ്ങിയത് ഗാന്ധിജിയേ ഉദ്ധരിച്ചു കൊണ്ടും ലോകത്തിന്റ വൈവിദ്ധ്യങ്ങളെകുറിച്ചുമാണ്. ലോകത്തു എല്ലായിടത്തും എല്ലാവരും കോട്ടും സൂട്ടും ടൈയുമല്ല ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ്.ഞാൻ ഇട്ടിരിക്കുന്ന എന്റെ നാട്ടിലെ ഈ ഡ്രസ്സ്‌ കാരണം ഈ ഹ്യുമൻ റൈറ്റ്സ് കോൺഫെരൻസിൽ പോലും എന്നെ കയറ്റി വിടാഞ്ഞത് ലോക ഹ്യൂമൻ റൈറ്റ്സ് ഡിസ്കോഴ്സിൽ പോലും അധികാരത്തിന്റെ ആചാര വിചാരങ്ങൾ എങ്ങനെ വർത്തിക്കുന്നു എന്ന് അറിയാനാണ്.
എന്തായാലും കോട്ടും സൂട്ടും തണുപ്പ് കാലാവസ്ഥയിൽ ഉപയോഗിക്കുന്നതിൽ എനിക്കു പ്രശ്നം ഇല്ല. പക്ഷേ മിക്കവാറും ഞാൻ ഇന്ത്യൻ ഫോമൽ വസ്ത്രരീതിയാണ് പിൻ തുടരുന്നത്
കേരളത്തിൽ പോലും സായിപ്പു ആകാൻ ശ്രമിക്കുന്ന വിചിത്രകാഴ്ചകൾ കണ്ടിട്ടുണ്ട്. ഒരു പൊതു പരിപാടിയിൽ ഒരു ജഡ്ജിയോടൊപ്പമായിരുന്നു ഞാൻ. അദ്ദേഹം ഉത്ഘാടനം. മുഖ്യ പ്രഭാഷണത്തിനാണ് എന്നെ വിളിച്ചത്.. ഞാൻ സ്ഥിരം പാന്റ്സ് ഹാഫ് കൈ കോട്ടൺ ജൂബ്ബ്. ജഡ്ജി ഫുൾ സൂട്ട് കോട്ട് ടൈ. ഫാൻ ഉണ്ടായിരുന്നു എങ്കിലും ഭയങ്കരം ചൂട്. ആ ജഡ്ജി അദ്ദേഹം ആ സൂട്ടിൽ ഇരുന്നു പുഴുങ്ങി ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടു ഇദ്ദേഹം എന്തിനാണ് ബുദ്ധി മുട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ജഡ്ജിയാണങ്കിൽ സൂട്ടും കോട്ടും ഇല്ലങ്കിൽ ഒരു ഗമയില്ല എന്നാണ് ധാരണ. അതു പോലെ ലയൻസ്പോലുള്ള സംഘടനയിൽ ഗവർണർ ആണെങ്കിൽ കോട്ട് മസ്റ്റ് എന്നത് പോലെയാണ്. പലരും കാറിൽ കോട്ട് കൊണ്ടു വന്നു മീറ്റിങ്ങിനു തൊട്ട് മുമ്പ് കോട്ടും സൂട്ടിലുമാകും
ഉഷ്ണ കാലാവസ്ഥയിലും ഈർപ്പമുള്ള കാലാവസ്ഥയിലും ഏറ്റവും അസൗകര്യമുള്ള വേഷമാണ് ക്വോട്ടും സൂട്ടും. അതിൽ ഇരുന്നു വിയർത്തു ഒരു പരുവമാകും. പണ്ട് കല്യാണതിന്നു കോട്ടും സൂട്ടുമെന്നുള്ളത് ഇപ്പോൾ മാറിയെന്നത് എന്നത് ആശ്വാസം. കാരണം ക്യാമറ ലൈറ്റിൽ കോട്ടും സൂട്ടും ഇട്ടവർ ഉരുകുന്നത് കണ്ടിട്ടുണ്ട്.
ഡ്രസ് എന്നത് കാലാവസ്ഥക്കു അനുസരിച്ചു വേണമെന്നതാണ് എന്റെ നിലപാട്. അതു പോലെയുള്ള ഒരു പരിപാടിയാണ് നൂറു ശതമാനം ആളുകൾ മലയാളികൾ ആണെങ്കിലും ഇഗ്ളീഷിൽ പ്രസംഗിക്കുക എന്ന പരിപാടി. അന്ന് കേരളത്തിനു വെളിയിൽ ജീവിക്കാത്ത ജഡ്ജി അദ്ദേഹം ഇഗ്ളീഷിലാണ് പ്രസങ്ങിച്ചത്. ലോകം മുഴുവൻ ഇഗ്ളീഷിൽ പ്രസംഗിച്ചു ശീലിച്ച ഞാൻ മലയാളത്തിലും. പക്ഷേ ഒരു മീറ്റിങ്ങിൽ മലയാളം അറിയാത്ത അഞ്ചു പേരുണ്ടങ്കിൽ ഇഗ്ളീഷ് എല്ലാവർക്കും മനസ്സിലാകുമെങ്കിൽ ആ ഭാഷ ഉപയോഗിക്കാം
എന്തായലും ഇപ്പോൾ ബ്രിട്ടീഷ് രാജാവായ ചാൾസിന്റ് കൂടെ നാലു ദിവസം യാത്ര ചെയ്യാൻ അവസരം കിട്ടിയപ്പോൾ ( അന്ന് ചാൾസ് രാജകുമാരൻ ആയിരുന്നു ഞാൻ നേതൃത്വം കൊടുത്ത അന്താരാഷ്ട്ര സംഘടനയുടെ മുഖ്യ രക്ഷാധികാരി.) ഏതാണ്ട് 25 വർഷം മുമ്പും ഞാൻ ഉപയോഗിച്ചത് ഇന്ത്യൻ വസ്ത്രം രീതിയാണ്.
ചിലർ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും. പിന്നെ സായിപ്പിനെക്കാൾ വലിയ സായിപ്പാകും. ബ്രിട്ടീഷ് അക്ക്സ്ന്റിൽ മാത്രം സംസാരിക്കും. കോട്ടും സൂട്ടും ഇല്ലാതെ എങ്ങും പോകില്ല. ഞാൻ യു എന്നിൽ ആയിരുന്നപ്പോൾ ചിലസൗത്ത് ഏഷ്യയിൽ മാന്യൻമാർ എല്ലാ ദിവസവും കോട്ടും സൂട്ടുമായി വന്നു ബ്രിട്ടീഷ് അക്സെന്റിൽ മാത്രം സംസാരിക്കും. എന്നാൽ സായിപ്പ് കൂൾ ആയി വരും. ഞാൻ ഫോമൽ മീറ്റിംഗിൽ അല്ലാതെ സൂട്ടും കോട്ടും ടൈയും ഉപയോഗിക്കില്ല. അതു എന്ത് കൊണ്ടാണ് എന്ന് സ്ഥിരം സൂട്ട് കോട്ട് ടൈ ഉപയോഗിക്കുന്ന എന്റെ ബംഗ്ലാദേശി സുഹൃത്ത് ചോദിച്ചു. അതു എന്റെ സ്വഭാവിക വേഷം അല്ല. എനിക്കു comfortable ആയ വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. അതു മിക്കവാറും കോട്ടൺ വസ്ത്രമാണ്.
സാധാരണ കോൺഗ്രസുകാരുടെ യൂണിഫോമായ വെള്ള ഖാദിമുണ്ടും മുണ്ടും ഖദർ ഷർട്ടും ഞാൻ സാധാരണ ധരിക്കാറില്ല. കാരണം അവരവർ comfortable ആയ ഡ്രസ് ധരിക്കണമെന്നതാണ് നയം.
രാഹുൽ ഗാന്ധി വെള്ള ടീ ഷർട്ടും ജീൻസും ധരിക്കുന്നത് അതു അദ്ദേഹത്തിനു comfortable ആയത് കൊണ്ടാണ്. അതു കൊണ്ടു കൊണ്ഗ്രെസ്സ് യുവ നേതാക്കൾ പലരും പഴയ യൂണിഫോം മാറി. മാത്യു കുഴൽ നാടൻ ആയിരിക്കും നിയമ സഭയിൽ പാന്റ്സും ഷർട്ട്മിട്ടു സ്മാർട്ടായി വസ്ത്ര ധാരണം ചെയ്യുന്ന എം  എൽ എ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക