മാർച്ച് മൂന്ന്...
ഇന്ന് ജയേട്ടന്റെ ജന്മദിനമാണ്...
ജയേട്ടൻ എന്നാൽ മലയാളിക്ക് ഒരേയൊരാളാണ്. പി ജയചന്ദ്രൻ എന്ന മലയാളത്തിന്റെ സംഗീത പുണ്യം.
മലയാളക്കരയുടെ മനസ്സിൽ പാട്ടി ന്റെ ഭാവലാവണ്യ തരംഗമാലകൾ കൊണ്ട് അനുഭൂതിയുടെ വേലി യേറ്റങ്ങൾ തീർത്ത ആലാപന വി സ്മയം...
ആ താരോദയമിന്നായിരുന്നു...
1944 മാർച്ച് 3 ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ തിരുവാ ഭരണം ചാർത്തിത്തന്നെയാണ് ആ തിരുവാതിര നക്ഷത്രമുദിച്ച ത്. തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാ ന്റെയും പാലിയത്ത് സുഭദ്രക്കു ഞ്ഞമ്മയുടെയും അഞ്ചുമക്കളി ൽ മൂന്നാമനായി.
മലയാളിയുടെ ഹൃദയത്തിന്റെ ഒരു ഭാഗം ചീന്തിയെടുത്തു കൊ ണ്ട് ഇക്കഴിഞ്ഞ ജനുവരി 9 ന് കാ ലയവനികയ്ക്കുള്ളിൽ മറഞ്ഞി ല്ലായിരുന്നെങ്കിൽ പാലിയത്ത് തറവാട് മലയാളത്തിന് തന്ന പൊൽക്കണിക്ക് പി. ജയചന്ദ്രൻ കുട്ടന് നമ്മുടെ സ്വകാര്യ അഹങ്കാ രമായ ജയേട്ടന് ഇന്ന് എൺപത്തി യൊന്നു വയസ്സ് തികയേണ്ടതായി രുന്നു...
ഓർമവച്ച കാലം മുതൽ നമ്മുടെ എല്ലാ വികാരങ്ങൾക്കും കൂട്ടായി ആ നാദധാര നമ്മോടൊപ്പം ഉണ്ടാ യിരുന്നു. നമ്മുടെ സന്തോഷങ്ങളി ലും സന്താപങ്ങളിലും ഭക്തിയിലും പ്രണയത്തിലും വിപ്ലവത്തിലും എ ല്ലാം ആ നാദം ഒരുക്കിയ അസാ മാന്യമായ അനുഭൂതി വിശേഷങ്ങ ളുടെ അനുരണനങ്ങൾ ഉൾച്ചേർ ന്നിരുന്നു.
ഏകാന്തതയിലും കൂട്ടായ്മകളി ലും അതാത്സ ന്ദർഭത്തിനനുസൃത മായ ഗാന വീചികളുമായി ആ നാ ദ സൗഭഗം നമ്മോടൊപ്പം കൂട്ടുകൂ ടി. ഒപ്പം ഇരുന്ന് ചിരിക്കുകയും ക രയുകയും പ്രാർത്ഥിക്കുകയും നി ലവിളിക്കുകയും ആവേശം കൊ ള്ളുകയും ചെയ്തു.
മലയാളഭാഷയുടെ സൗന്ദര്യത്തെ നാവിലേക്ക് ഇത്ര കൃത്യമായും ഭാ സുരമായും ഭാവപൂർണ്ണമായും ആവാഹിച്ച് പെയ്തു തോർന്ന ഗായകർ പി ജയചന്ദ്രനെ പോലെ മറ്റൊരാളില്ല എന്നത് വ്യത്യസ്തത യാർന്ന മലയാള ഗാനശാഖകളു ടെ ചരിത്രം പരിശോധിച്ചാൽ വ്യ ക്തമാകുന്നതാണ്.
പാലിയത്തെ ജയൻ കുട്ടൻ
=======================
നന്നേ കുട്ടിക്കാലത്ത് തന്നെ പാലി യത്ത് തറവാട് വക ഏഴ് കുടുംബ ക്ഷേത്രങ്ങളിലെ ഉത്സവ ദിനങ്ങ ളിൽ നിന്ന് കൊച്ചു ജയൻ കുട്ടന്റെ ഹൃദയത്തിലേക്ക് സംക്രമിച്ച വർ ണ്ണങ്ങളും വിസ്മയങ്ങളും ചെണ്ട ത്തോലിൽ നിന്നുണർന്ന് ഉള്ളിൽ കയറിക്കൂടിയ ആസുരനാദവും മദ്ദളത്തിന്റെ ശ്രുതിഭേദം മാറുന്ന ദേവനാദവും ഇടയ്ക്കയും തിമില യും കൈമണികളും തായമ്പക യും ചേർന്ന് സൃഷ്ടിച്ച നാദവൈ വിധ്യമേളനങ്ങളും
ജയേട്ടന്റെ ഭാഷയിൽ തന്നെ പറ ഞ്ഞാൽ 'വായുവിലേക്ക് ഫണം നീർത്തിയാടുന്ന' കുഴൽവാദ്യത്തി ന്റെ മധുര സീൽക്കാരവും ഒക്കെ ച്ചേർന്ന് ആ കലാകാരന്റെ ഉള്ളിട ങ്ങളിൽ നാദ താളമേളങ്ങളുടെ അതിസാന്ദ്രമായ മധുരാസ്വാ സ്ഥ്യം നിറച്ചു. പതിയെ പതിയെ താളം പിടിക്കാൻ ആ വിരൽത്തു മ്പുകൾ ത്രസിച്ചു. അവയുടെ ശാ ഠ്യത്തിനു വഴങ്ങി മൃദംഗവാദന അ ഭ്യസനത്തിലേക്കാണ് അദ്ദേഹം ചെന്നു ചേർന്നത്. 1958 ൽ കേരള ക്കരയുടെ ആദ്യ സ്കൂൾ യുവജ നോത്സവത്തിൽ സംസ്ഥാനതല ത്തിൽ മൃദംഗവാദനത്തിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ല ളിതഗാനത്തിന് രണ്ടാം സ്ഥാന വും നേടുകയുണ്ടായി.
താളം തുളുമ്പുന്ന വിരൽത്തു മ്പുകളുമായി നടക്കുമ്പോഴും വാ ക്കുകളില്ലാത്ത ഈണങ്ങൾ ചി റകടിക്കുന്ന ഒരു ഗാനമനസ്സ് അ ദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീ ടുള്ള യാത്രയിൽ കൃത്യമായ ഒര വസരമുണ്ടാക്കി കാലം സ്വന്തം നിയോഗത്തിന്റെ പാട്ടുവഴിയിലേ ക്ക് ജയചന്ദ്രൻ കുട്ടനെ കൂട്ടി ക്കൊണ്ടു പോകുകയും മലയാളി യുടെ ഹൃദയത്തിലെ ഗൃഹാതുരത യുടെ നിലയ്ക്കാത്ത തരംഗമായി വളർത്തുകയും ചെയ്തു.
മലയാളം ഇങ്ങനെ ആഹ്ലാദം കൊ ള്ളുമ്പോൾ തമിഴിലും തെലു ങ്കിലും കന്നഡത്തിലുമുള്ള അദ്ദേ ഹത്തിന്റെ ആസ്വാദകർ നമ്മെ ക്കാളേറെ ചേർത്തു പിടിക്കുകയാ ണ് അദ്ദേഹത്തെ. പകരക്കാരില്ലാ ത്ത അനനുകരണീയമായ ആ നാ ദബ്രഹ്മത്തെ ...
ഈ ഗായകനെ നമുക്ക് കണ്ടെടു ത്തു തന്നതിൽ ഏറ്റവും കൂടുതൽ കടപ്പാട് നമുക്ക് രണ്ടുപേരോടാണ് ഒന്ന് ഒരു വർഗീസ് ചേട്ടൻ. നന്നേ കുട്ടിക്കാലത്ത് ജയചന്ദ്രൻ കുട്ട നെ പള്ളിപ്പാട്ടുകൾ പാടാൻ തോ ളിലേറ്റി കൂട്ടിക്കൊണ്ടുപോയ ആ ൾ. മറ്റാരെക്കാളും മുമ്പേ ആ പാ ട്ടുകാരനെ തിരിച്ചറിഞ്ഞ വർഗീസ് ചേട്ടൻ ഇരിങ്ങാലക്കുടക്കാരനാ യിരുന്നു എന്നു മാത്രമേ നമുക്ക റിയൂ. പ്രിയ ഗായകന്റെ അയൽവാസിയോ ആ കുടുംബത്തിന്റെ പരിചയത്തിൽ ഉണ്ടായിരുന്ന ആളോ ആവാം. അതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് ജയേട്ടനും ഒന്നുമ റിയില്ല. അത്രമാത്രം ചെറുപ്പത്തി ൽ ആയിരുന്നു ആ പള്ളിപ്പാട്ടുക ൾ...
ഹൃദയം നിറയെ സംഗീതം കൊ ണ്ടു നടന്നിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ പോലും ജയൻ കുട്ടനി ലെ ഗായകനെ തിരിച്ചറിഞ്ഞത് വർഗീസ് ചേട്ടനിലൂടെയാണ് എന്ന് പറയാം.
സമാനതകളില്ലാത്ത ഗായകൻ എ ന്നതിനപ്പുറം സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമകൂടിയായിരു ന്നു നമ്മുടെ ജയേട്ടൻ. അതേക്കു റിച്ച് എത്ര എഴുതിയാലും തീരാ ത്തത്ര പറയാനുണ്ട് ആ വ്യക്തിത്വ ത്തെ അടുത്തും അകലെയും നി ന്ന് അനുഭവിച്ചറിഞ്ഞ ഓരോ മല യാളിക്കും.
ഒരുദാഹരണമിതാ...
ഹൈന്ദവികതയുടെ ഉന്നത ശ്രേ ണി യിലുള്ള ഒരു കുടുംബത്തിൽ അംഗമായി പിറന്ന അദ്ദേഹത്തിന്
നന്നേ ചെറുപ്പത്തിൽ ക്രിസ്ത്യൻ പള്ളിയിലൊക്കെ പോയി പാട്ടുപാ ടാൻ ഉള്ള സാഹചര്യം ഉണ്ടായിരു ന്നോ, വീട്ടുകാർ അതിനൊക്കെ അനുവദിച്ചിരുന്നോ എന്ന ചിലരു ടെ സന്ദേഹത്തിന് അദ്ദേഹം പറ ഞ്ഞ മറുപടി ഇപ്രകാരമാണ്...
" സംഗീതമാണ് എന്റെ കുടുംബ ത്തിന്റെ മതം. എല്ലാ കലോപാസ കരും എന്റെ മതത്തിൽ പെട്ടവരാ ണ്.എല്ലായിടത്തും മുഴങ്ങുന്ന മ ണികളുടെ നാദം ഒന്നാണ്. നാദ ത്തെ ഉപാസിക്കുന്നവനാണ് ഞാ ൻ. മധുരമായ ഓരോ നാദവും ഈശ്വര സാന്നിധ്യമാണ്..."
മത/ജാതി വ്യവസ്ഥയുടെ കാര്യ ത്തിൽ എഴുപതു വർഷം മുമ്പ ത്തെ കേരളത്തിന്റെ സാഹചര്യ മെന്തായിരുന്നു എന്നതുകൂടി വില യിരുത്തിക്കൊണ്ടാണ് നമ്മൾ ഈ വാക്കുകളെ സമീപിക്കേണ്ടത്.
അക്കാലത്തെ കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ നിന്നു കൊണ്ട് ഏക മാനവികതയെപ്പറ്റി മാനവമൈത്രിയെപ്പറ്റി ഇതിലും മഹത്തായ ഒരു സങ്കല്പം പങ്കുവ യ്ക്കാൻ, അത് ഉപാധികളില്ലാ ത്ത മനുഷ്യ സ്നേഹവും സമഭാ വനയും പുലർത്തിയ ജീവിതത്തി ലൂടെ പ്രാവർത്തികമാക്കി കാണി ക്കുവാൻ പാലിയത്തിന്റെ ജയച ന്ദ്രൻ കുട്ടനെപ്പോലെ മറ്റാർക്കെ ങ്കിലും സാധിക്കുമോ, സാധിച്ചിട്ടു ണ്ടോ എന്ന ചോദ്യം നമുക്കു മുന്നി ലുണ്ട്.
കാലമേറെ കഴിഞ്ഞ് പുരോഗമന ത്തിന്റെ നാൾവഴികളിലൂടെ ബഹു ദൂരം സഞ്ചരിച്ച് ഇങ്ങേയറ്റത്ത് എ ത്തിനിൽക്കുന്ന നമ്മിൽ എത്രപേ ർക്കുണ്ടാവും ഇത്രമേൽ അടിയു റച്ച ഈ മാനവമൈത്രീ ബോധം ...?
പി ജയചന്ദ്രൻ എന്ന ഗായകന്
ശാസ്ത്രീയമായ ശിക്ഷണം ഇല്ലാ തിരുന്നിട്ടുകൂടി, അത്തരക്കാരെ തന്റെ പാട്ടുകൾ പാടിക്കില്ല എന്ന കർക്കശ്യം പുലർത്തിയിരുന്ന ദേ
വരാജൻ മാസ്റ്റർ ആദ്യം ഒന്ന് ശങ്കി ച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആ ലാപനം കേട്ട ശേഷം ജയേട്ടന് അ വസരം കൊടുക്കുകയും പിന്നീട് ആ സ്വരത്തിന്റെ തടവുകാരനാ യി തീരുകയും ചെയ്തത് നമ്മൾ കണ്ടതാണ്.
"മലയാളിയുടെ പുരുഷ സങ്കല്പ ങ്ങൾക്കിണങ്ങുന്ന സ്വരം" എന്നാ ണ് ആ സംഗീത പ്രതിഭ, ദേവരാജ ൻ മാസ്റ്റർ ജയചന്ദ്രനാദത്തെ വി ശേഷിപ്പിച്ചത്. അത് അക്ഷരാർ ത്ഥത്തിൽ ശരിയാണെന്ന് പിന്നീടു ള്ള തന്റെ ഓരോ ആലാപനത്തി ലൂടെയും അദ്ദേഹം തെളിയിച്ചു.
ആകാശങ്ങളിൽ നിന്നിറങ്ങിവരു ന്ന സൗമ്യ സൗമ്യമായ ഗന്ധർവ സ്വരമല്ല അത്. പച്ച മണ്ണിന്റെ കരു ത്തും മൂർച്ചയും കനിവുമുള്ള ഒര ത്യപൂർവ ശബ്ദമാണ്. പാടിയ ഒരു പാട്ടു പോലും പതിരാവാതെ നൂറു മേനി വിളഞ്ഞതും കാല ദേശാന്ത രങ്ങൾക്കതീതമായി ഇന്നും ആ വിളവുകൾ ലക്ഷക്കണക്കിന് കർണപുടങ്ങളെ വിരുന്നൂട്ടിക്കൊ ണ്ടിരിക്കുന്നതും അതുകൊണ്ടാ ണ്.
ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശ പ്രകാരം അദ്ദേഹം ശാസ്ത്രീയ സംഗീതാഭ്യസനത്തിന് മുതിർന്ന പ്പോഴാകട്ടെ 'സാധകം ചെയ്ത് സ്വ രം തെളിച്ചെടുക്കണമെന്ന്' ശിഷ്യ രെ സാധാരണ ഉപദേശിക്കാറുള്ള ഗുരുക്കന്മാർ 'ഈ ശബ്ദസൗഭഗം സാധകം ചെയ്ത് നശിപ്പിച്ചു കള യേണ്ടതല്ല' എന്ന വളരെ അപൂർ വ്വമായ ഒരു ഉപദേശമാണ് അദ്ദേ ഹത്തിന് നൽകിയത്.
അഭ്യസനവും സാധകവും കൂടാ തെ അതിനുമപ്പുറം തികവുറ്റതാ യിരുന്നു പ്രകൃതി കനിഞ്ഞു നൽ കിയ ആ നാദവും ആലാപനവും.
അവിസ്മരണീയനായ സംഗീത സംവിധായകൻ എം എസ് ബാബു രാജ് അദ്ദേഹത്തെക്കൊണ്ട് ആ ദ്യം പാടിച്ച 'അനുരാഗ ഗാനം പോ ലെ...'യെന്ന പാട്ടിനെക്കുറിച്ച് പറ ഞ്ഞത് ഈ ഗാനം ആലപിക്കാൻ ജയചന്ദ്രൻ അല്ലാതെ മറ്റൊരു ഗാ യകൻ നമുക്കില്ല എന്നാണ്. കേവ ലം ഇരുപത്തിയൊന്ന് വയസ്സ് മാ ത്രം പ്രായമുള്ളപ്പോഴാണ് അദ്ദേ ഹം ഈ ഗാനം ആലപിച്ചത്. സ്വര ത്തിന് മെച്യുരിറ്റി ഇല്ല എന്ന് പറ ഞ്ഞ് വിതരണക്കാരിൽ ഒരാൾ ഇത് മറ്റാരെക്കൊണ്ടെങ്കിലും പാ ടിപ്പിക്കണം എന്ന് ശഠിച്ചുവെങ്കി ലും ബാബുരാജ് മാഷ് അത് കൂട്ടാ ക്കാൻ തയ്യാറായില്ല. ഈ ഗാനം ഹിറ്റാകുമെന്ന്പതിനായിരം രൂപ ബെറ്റ് വച്ചുകൊണ്ട് അന്ന് മലയാ ള സിനിമാമേഖലയെ നിയന്ത്രിച്ചി രുന്ന ആ മുൻനിര ഡിസ്ട്രിബ്യൂട്ട റെ വെല്ലുവിളിക്കാൻ അന്ന് അദ്ദേ ഹത്തിന് സാധിച്ചത് ഈ ഗായക നിലുള്ള ഉറച്ച വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്.
ഇത്തരം അനുഭവങ്ങൾ വീണ്ടും പലപ്പോഴും അദ്ദേഹത്തിന്റെ ജീ വിതത്തിൽ ആവർത്തിക്കുകയും ഒടുവിൽ അതൊക്കെയും ഇതു പോലെ അദ്ദേഹത്തിന്റെ ആലാ പനത്തികവിൽ അടിയറവ് പറയു കയും ചെയ്ത സംഭവങ്ങൾ നിര വധിയാണ്.
കന്നട സംഗീതജ്ഞനായ പുട്ടണ്ണ കനകൽ മേയർ നായർ എന്ന ചി ത്രത്തിനുവേണ്ടി അദ്ദേഹം പാടിയ 'സ്വപ്നസഖീ...'എന്ന ഗാനം മറ്റാ രെയെങ്കിലും കൊണ്ട് മാറ്റി പാടി ക്കണമെന്ന് നിർബന്ധം പിടിച്ചതാ ണ്. എന്നാൽ ജയേട്ടന്റെ ആലാപ നം വല്ലാതെ ഇഷ്ടപ്പെട്ട, ചിത്രത്തി ന്റെ നിർമ്മാതാവ് തങ്ങൾ അതി നു വഴങ്ങിയില്ല. ഒടുവിൽ ഗാനം ഹിറ്റ് ആവുകയും പുട്ടണ്ണ പിന്നീട് മരണംവരെ തന്റെ എല്ലാ കന്നട ഗാനങ്ങളും അദ്ദേഹത്തെക്കൊ ണ്ട് തന്നെ പാടിപ്പിക്കുന്ന അവ സ്ഥ വന്നുചേരുകയും ചെയ്തു...
തികവിന് മുന്നിൽ സിനിമാ രാജാ ക്കന്മാരുടെ ധാർഷ്ട്യത്തിന്റെ ക ടുംപിടുത്തങ്ങളൊക്കെ ഉരുകി യൊലിച്ചു പോയ ജീവനുള്ള ചരി ത്രങ്ങൾ...!
പി ജയചന്ദ്രൻ എന്ന ഗായകനെ നമുക്ക് സമ്മാനിച്ച രണ്ടാമത്തെ മഹാത്മാവ് അദ്ദേഹത്തിന്റെ അ ധ്യാപകനായിരുന്ന രാമനാഥൻ മാഷാണ്. യുവജനോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം നേ ടിയ ജയചന്ദ്രന്റെ വഴി താളമല്ല പാ ട്ടാണ് എന്ന് കണ്ടെത്തിയ ക്രാന്ത ദർശി അദ്ദേഹമാണ്. ഇരിങ്ങാല ക്കുട നാഷണൽ ഹൈസ്കൂളിലെ ജയേട്ടന്റെ പ്രിയപ്പെട്ട അധ്യാപക ൻ...
കേവലം പഠിപ്പിക്കലിനപ്പുറം ഒരു അധ്യാപകന് പലതും ചെയ്യാൻ ക ഴിയും എന്ന് തെളിയിച്ച അധ്യാപ കർ അക്കാലത്ത് ഏറെ ഉണ്ടായി രുന്നല്ലോ. സഹൃദയ കേരളം എ ക്കാലവും അദ്ദേഹത്തോട് കടപ്പെ ട്ടിരിക്കുന്നു...
പാട്ടിന്റെ ജയപൂർണ്ണിമ
===========
എങ്ങനെയാണ് ജയേട്ടന്റെ ഗാന ങ്ങൾ ആസ്വാദകർക്ക് ഇത്രയും പ്രിയങ്കരങ്ങളായത്? എങ്ങനെയാ ണ് അദ്ദേഹം മലയാളിയുടെ ഭാവ ഗായകനായത്?
ആ ജീവിതത്തിന്റെ സൂക്ഷ്മ വി ശകലനത്തിൽ മനസ്സിലാകുന്ന ഒ രു കാര്യമുണ്ട്. ജയേട്ടൻ ഒരൊന്നാ ന്തരം ആസ്വാദകനായിരുന്നു. പാ ട്ടുകാർ പലപ്പോഴും വരികൾ വേ ണ്ടത്ര ശ്രദ്ധിക്കാറില്ല.പ്രൊഫഷണ ൽ അല്ലാതെ പാടുന്ന അവസര ങ്ങളിൽ വരികൾ മറന്നു പോകു ന്നിടത്ത് അതിന്റെ ട്യൂൺ കൊണ്ട് മൂളി അഡ്ജസ്റ്റ് ചെയ്യുകയും 'വരി കൾ ഒക്കെ ആര് ഓർത്തിരിക്കു ന്നു' എന്ന് നിസ്സാരമായി പറയുക യും ചെയ്യുന്ന ഗായകരെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ജയേട്ടൻ അങ്ങനെയായിരുന്നില്ല. തനിക്ക് ലഭിക്കുന്ന/തന്റെ എന്നല്ല മറ്റുള്ളവരുടെ പാട്ടിന്റെ പോലും വ രികളുടെ അന്തരാളങ്ങളിലേക്ക് ഊർന്നിറങ്ങി അതിന്റെ ആശയ വും അർത്ഥവും ഭാവ സൗകുമാ ര്യവും ഊറ്റിക്കുടിക്കുന്ന ആളായി രുന്നു അദ്ദേഹം. ഏതു വികാര ത്തിലുള്ള രചനയാണോ അതി ന്റെ മുഴുവൻ തീവ്രതയും ഹൃദയ ത്തിൽ ആവാഹിക്കുമായിരുന്നു. പാടും മുമ്പ് പലതവണ അതിന്റെ ആഴങ്ങളിൽ സ്വയം മുങ്ങിപ്പൊ ങ്ങുമായിരുന്നു. അതുപോലെ സം ഗീതസംവിധായകരുടെ രാഗ സ ഞ്ചാരം സൃഷ്ടിക്കുന്ന അനുഭൂതി കൾക്കിടയിൽ രസവർദ്ധനവിന് വേണ്ടി അവർ ചെയ്തുവയ്ക്കു ന്ന, അതി സൂക്ഷ്മങ്ങളായ ചുനി പ്പു കളും, ചെറു സംഗതികളും പോലെയുള്ള ചെറു മാജിക്കുക ൾ വരെ കൃത്യമായി ഉൾക്കൊണ്ട് അതിന്റെ സാധ്യതകളെ ആലാപ നത്തിൽ പരമകാഷ്ഠയിലെത്തി ക്കാ റുണ്ടായിരുന്നു അദ്ദേഹം.
ഒരുദാഹരണമിതാ...
"അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ..."എന്ന എൽ പി ആർ വർമ്മയുടെ സംഗീ തത്തിലുള്ള ഗാനത്തിൽ " ആയിര മിതളുള്ള " എന്നതിലെ 'ആ' യുടെ സ്പെഷൽ നൊട്ടേഷൻ അദ്ദേഹം പാടി ഫലിപ്പിച്ചിരിക്കുന്നത് കേട്ടു നോക്കൂ. ആ പ്രത്യേക പ്രയോഗ ത്തെക്കുറിച്ച് സംഗീതസംവിധായ കനെ ശ്ലാഘിച്ചു കൊണ്ട് ജയേട്ടൻ തന്റെ ആത്മകഥയിൽ എഴുതിയി ട്ടുണ്ട്.
അദ്ദേഹത്തിന്റെ ഓരോ പാട്ടിലും ഇത്തരം സൂക്ഷ്മ സൗന്ദര്യങ്ങൾ കൃത്യതയോടെ പാടി ഫലിപ്പിച്ചിരി ക്കുന്നത് കാണാം. ഇത്രയും സമ ർപ്പണ മനോഭാവമുള്ള ഒരാൾ ഭാ ഷയുടെ ഭാവഗായകനായി തീരാ തിരിക്കുന്നതെങ്ങനെ...?
എന്നാൽ പ്രതിഭാശാലികളായ ര ചയിതാക്കളുടെയും സംഗീത സ മ്രാട്ടുകളുടെയും പ്രതിഭയെ കോ രിപ്പകരാനുള്ള വെറും സ്വർണ പാ ത്രങ്ങൾ മാത്രമാണ് ഗായകർ എ ന്നാണ് ജയേട്ടന്റെ പക്ഷം. പക്ഷേ നമുക്കറിയാം ഏതൊരു മഹത്താ യ രചനയും സംഗീതവും അതി ന്റെ പൂർണ്ണതയെ പ്രാപിക്കുന്നത് ഹൃദ്യമായ ആലാപനത്തിലൂടെ മാ ത്രമാണെന്ന്.
ജയേട്ടന്റെ ആലാപനസൗകുമാ ര്യത്തെ കുറിച്ച് ഉപന്യസിക്കുക എ ന്നത് മലയാളിയെ സംബന്ധിച്ച് ഒ രു വെല്ലുവിളി തന്നെയാണ്.
വിവിധ വിഭാഗങ്ങളിലായി ആയി രക്കണക്കിന് വരുന്ന ആ പാട്ടുക ളെക്കുറിച്ച് ചുരുക്കത്തിൽ ഒന്നെ ഴുതണമെങ്കിൽ തന്നെ എത്ര ഉപ ന്യാസങ്ങൾ വേണ്ടിവരും...!
പച്ച മനുഷ്യൻ
============
മധുര സുന്ദര ഭാവതീവ്രമായ ആ ലാപനത്തിനപ്പുറം വിനയം നിഷ് കളങ്കത ഗുരു സ്ഥാനീയരോടും
സഹഗായകരോടുമുള്ള കലവറ യില്ലാത്ത ആദരവ്, വാക്കിന്റെ ക ണിശത, എതിർക്കേണ്ട ഇടങ്ങളി ലെ കൂസലില്ലായ്മ, പുതിയ പാട്ടു കാർക്ക് അവസരം നൽകാനുള്ള സന്നദ്ധത ഇങ്ങനെ പലതും അദ്ദേ ഹത്തിന്റെ അനിതര സാധാരണ മായ വ്യക്തി വിശേഷങ്ങളായി അ നുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മലയാളത്തിലെ അത്ര പ്രശസ്ത രല്ലാത്ത ഒരുകൂട്ടം സംഗീത സംരം ഭകർ ആ വർഷത്തെ അയ്യപ്പഭ ക്തി ഗാനങ്ങൾ ഓഡിയോ ചെയ്യു ന്നതിന് വേണ്ടി അദ്ദേഹത്തെ സ മീപിക്കുകയും അദ്ദേഹം അവർ ക്ക് ചെയ്യാമെന്ന് വാക്ക് കൊടു ക്കുകയും ചെയ്തതും അതിനു ശേഷം കേരളത്തിലെ വളരെ പ്ര ശസ്തമായ ഓഡിയോ ഗ്രൂപ്പ് സ മീപിച്ച് ആ വർഷത്തെ പാട്ട് അവ ർക്ക് കൊടുക്കണം എന്നാവശ്യ പ്പെട്ട് കൂടുതൽ തുകയും കൂടുത ൽ പ്രശസ്തരായ ആളുകളുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്യു കയും ചെയ്തുവെങ്കിലും അദ്ദേ ഹം വഴങ്ങിയില്ല. ആദ്യം കൊടു ത്ത വാക്ക് മാറാൻ പറ്റില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
എന്നാൽ ഞങ്ങൾക്കും കൂടി പാട്ട് പാടിത്തരണം എന്നായി അവർ.
തുക കുറേക്കൂടി കയറ്റി ഓഫർ ചെയ്യുകയും ചെയ്തു.
"ഒരു സീസണിൽ ഒരു കൂട്ടർക്കേ പാടുകയുള്ളൂ. ലാഭമുണ്ടാക്കാനാ ണല്ലോ എല്ലാവരും ബിസിനസ് ചെയ്യുന്നത്. എനിക്ക് ഒരു വാക്കേ യുള്ളൂ. അതിന് മാറ്റമില്ല ഞാൻ പാലിയത്ത് ജയചന്ദ്രൻ ആണ്... " അദ്ദേഹത്തിന്റെ വാക്കുറപ്പിനെ പ്പറ്റി അദ്ദേഹത്തെ ആദ്യം സമീപി ച്ച ഓഡിയോ ഗ്രൂപ്പിന്റെ ഗാനരച യിതാവ് പങ്കുവച്ച അനുഭവം...
രണ്ടാമതെത്തിയ ഗ്രൂപ്പിനു വേണ്ടി അന്ന് അദ്ദേഹം പാടിയിരുന്നെങ്കി ൽ അത്ര പ്രശസ്തമല്ലാത്ത ആദ്യ ത്തെ കൂട്ടർക്ക് നഷ്ടം പറ്റാനിടയു ണ്ട് അങ്ങനെ സംഭവിക്കരുത് എ ന്നുള്ള കരുതലായിരുന്നു അത്.
കൂടുതൽ പ്രശസ്തിക്കും പണ ത്തിനും, സ്വാർത്ഥ ലാഭങ്ങൾക്കും വേണ്ടി "വാക്കല്ലാതെ എന്താണ് മാറാൻ പറ്റുന്നത്...?" എന്ന് നിസ്സാ രമായി പറഞ്ഞ് കൂടുതൽ മെച്ച ങ്ങൾ തേടിപ്പോകുന്നവർക്ക് കു റവില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നോർക്ക ണം...
ആഭിജാത്യം എന്നത് ഏതെങ്കി ലും പ്രത്യേക ജാതിയിലോ മത ത്തിലോ ജനിക്കുമ്പോൾ സിദ്ധി ക്കുന്നതല്ല. സ്വന്തം പെരുമാറ്റ വി ശേഷം കൊണ്ട് അതിൽ വിട്ടുവീ ഴ്ചയില്ലാതെ പുലർത്തുന്ന അന്ത സ്സ് കൊണ്ട് ഒരാൾ ആർജിക്കുന്ന താണത്.
തന്റെ 'പോലീസ്' എന്ന ചിത്രത്തി ൽ ജയചന്ദ്രന് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ ഒ ന്നു രണ്ട് പുതിയ കുട്ടികൾ വന്നു. അവർ അത് നന്നായി ആലപിച്ചു എന്ന് താൻ അദ്ദേഹത്തോട് പറ ഞ്ഞതായും "എങ്കിൽ അത് അവ ർ പാടട്ടെ...പുതിയ കുട്ടികൾ പാടി ക്കേറിവരട്ടെ..." എന്ന് അദ്ദേഹം പ്രതികരിച്ചതായും ചിത്രത്തിന്റെ ഡയറക്ടർ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം മനസ്സാക്ഷിയും ആത്മാ ർത്ഥതയും വിശാലമനസ്കത യും തന്റെ പിൻഗാമികൾ ആകാ ൻ എത്തുന്നവരോട് വാത്സല്യവും ഒക്കെ ഉള്ളവർ, ഇതൊന്നും കൊ ണ്ട് തന്റെ സിംഹാസനം തെറിച്ചു പോവുകയില്ല എന്ന ചങ്കുറപ്പും ആത്മവിശ്വാസവുമുള്ളവർ കേര ളത്തിന്റെ കലാസാഹിത്യ മേഖല കളിൽ എത്രപേരുണ്ട് എന്ന് ഒരു പുനർവിചിന്തനത്തിന് നമ്മെ പ്രേ രിപ്പിക്കുന്നു ഈ അറിവുകൾ...
ഫീൽഡിൽ നിന്ന് ഒരു നിമിഷം മാ റി നിന്നാൽ ഔട്ടായി പോകും എ ന്നുള്ള ഭയം കൊണ്ട് വിവാഹവും പുത്രജന്മവും വരെ നീട്ടിവയ്ക്കു ന്ന സെലിബ്രിറ്റികൾ ഉള്ള നാടാണ് നമ്മുടേത്...
'എനിക്കു ശേഷം പ്രളയം' എന്ന് ചി ന്തിക്കുന്നവരും കുറവല്ല.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രി യപ്പെട്ട കാര്യം തന്റെ ആരാധനാ പാത്രങ്ങളായ, ഹരിപ്രസാദ് ചൗര സ്യ, ഗുലാമലി, മുഹമ്മദ് റാഫി, ല താജി എന്ന് അദ്ദേഹം വിളിക്കുന്ന
ലതാ മങ്കേഷ്കർ, അദ്ദേഹത്തി ന്റെ കൺകണ്ട സംഗീതാത്ഭുതമാ യ സുശീലാമ്മ [പി സുശീല ] എസ് ജാനകി, വാണിജയറാം, പി മാധു രി... തുടങ്ങി പുതിയ കാലത്തേ ക്ക് നീളുന്ന പല ഭാഷകളിലെ ഒട്ടേ റെ ഗായകരുടെയും എം എസ് വി യെ പോലെ ദേവരാജൻ മാഷെ പോലെ... എണ്ണമറ്റ പ്രിയ സംഗീത ജ്ഞരു ടെയും രചനയുടെ മാസ്മ ര ലോകങ്ങൾ സൃഷ്ടിച്ച രചയി താക്കളുടെയും ഗാനങ്ങൾ കേൾ ക്കുക എന്നുള്ളതാണ് എന്ന് അ ദ്ദേഹം പറഞ്ഞിട്ടുണ്ട്. നല്ലൊരു ഗാ യകൻ എന്നതിനേക്കാൾ നല്ലൊ രു പാട്ടു കേൾവിക്കാരനാണ് താ ൻ എന്ന് അദ്ദേഹം എത്രയോ വട്ടം ആവർത്തിച്ചിട്ടുണ്ട്.
"മരണത്തെ എനിക്ക് ഒട്ടും പേടി യില്ല. മരണശേഷം എന്റെ പ്രിയ പ്പെട്ടവരുടെ പാട്ടുകൾ എങ്ങനെ കേൾക്കും എന്നതാണ് എന്റെ വേ ദന" എന്ന് അദ്ദേഹം അടുത്ത പരി ചയക്കാരോട് പലപ്പോഴും പറ ഞ്ഞിരുന്നുവത്രേ...
അദ്ദേഹത്തിന്റെ ആത്മകഥ 'ഏ കാന്തപഥികൻ ഞാൻ...' വിനോദ് കൃഷ്ണൻ കെ സി യുമായി ചേർ ന്ന് ജയേട്ടൻ എഴുതിയത് ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തിയിട്ടു ണ്ട്.
സാധാരണ പല ആത്മകഥകളി ലേതും പോലെ സ്വന്തം പൊങ്ങച്ച വും വീരവാദങ്ങളും എടുത്തു നിര ത്താനുള്ള ഒരു അവസരമായിട്ടില്ല അദ്ദേഹം ആ പുസ്തകത്തെ ഒരു ക്കിയിരിക്കുന്നത്.
മുന്നൂറിൽ പരം പേജുകളുള്ള ആ പുസ്തകത്തിൽ തന്നെക്കുറിച്ച് പറയുന്നതിലേറെ താൻ ഇഷ്ട പ്പെടുന്ന പാട്ടുകളെയും ഈണങ്ങ ളെയും പ്രിയപ്പെട്ട Electronics യും ഗായകരെയും സംഗീത സം വിധായകരെയും സംഗീതലോക ത്തെ മഹാപ്രതിഭകളെയും കുറി ച്ചാണ് അദ്ദേഹം പറയുന്നത്.ജയേ ട്ടന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ തന്റെ ആ ത്മകഥ യിൽ അദ്ദേഹം പറയുന്നു ള്ളൂ. അതും വളരെ പ്രസക്തമായ കാര്യങ്ങൾ മാത്രം. കൂടുതലും കു ട്ടിക്കാലത്തെ ഓർമ്മകളാണ്.
സ്വന്തം പങ്കാളിയെയോ മക്കളെ യോ തന്നെത്തന്നെയോ പൊലി പ്പിച്ചു കാട്ടാൻ തിടുക്കപ്പെടുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തിൽ പി ജയചന്ദ്രൻ പെടില്ല. അദ്ദേഹത്തി ന്റെ ജീവിത സഖിയായ ശ്രീമതി ല ളിതയുടെയും മക്കളായ ലക്ഷ്മി
യുടെയും ദിനനാഥന്റെയും വർണ്ണ നകളോ വിശേഷങ്ങളോ അതിലി ല്ല. ലളിതയെ കുറിച്ച് ആകെ പറ യുന്നത് തനിക്ക് പകരം പെണ്ണു കാണാൻ പോയത് തന്റെ മാതാ പിതാക്കളും സഹോദരനുമാണ് എന്ന് ഇളയ സഹോദരൻ കൃഷ്ണ കുമാറിനെക്കുറിച്ചുള്ള പരാമർശ ത്തിനിടയിൽ ആകെ ഒന്നോ ര ണ്ടോ വരികളിലാണ്. ആ വ്യക്തി ത്വം പോലെ തന്നെ വളരെ വേറി ട്ടൊരു ആത്മകഥ...
ആരാധിക്കേണ്ട പ്രതിഭകളെ ഏ തു വേദിയിൽ വച്ചു കണ്ടാലും എ ഴുന്നേറ്റ് ആദരിക്കാനും നമസ്ക രിക്കാനുമുള്ള മാനസിക വലിപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. അ ത് ചെറുതാകലല്ല വലുതാകലാണ് എന്ന് തോന്നണ മെങ്കിൽ വളരെ ഉന്നതമായ മാനസിക നിലയുള്ള ഒരു വ്യക്തി ആയിരിക്കേണ്ടതു ണ്ട്. പാലിയത്ത് ജയചന്ദ്രൻ അ ങ്ങനെയൊരാളായിരുന്നു.
മനുഷ്യർ മാത്രമല്ല മനുഷ്യേതര ജീവികളും അദ്ദേഹത്തിന്റെ ഗാന വിസ്മയം ആസ്വദിച്ച ചരിത്രം തമി ഴകത്തിന് പറയാനുണ്ട്.
"രാസാത്തി ഉന്നൈ കാണാതെ നെഞ്ച്..." എന്ന് ആരംഭിക്കുന്ന ഇ ളയ രാജയുടെ സംഗീതത്തിലുള്ള ജയേട്ടന്റെ തമിഴ് ഗാനം വളരെ
ആഘോഷിക്കപ്പെട്ട ഒന്നാണല്ലോ.
ഈ ഗാനമുള്ള ചിത്രം 'വൈദേഹി കാത്തിരുന്താൾ...' കമ്പത്ത് കാടി നു സമീപമുള്ള തിയറ്ററിൽ ഓടി ക്കൊണ്ടിരുന്ന കാലം. തിയറ്ററിലെ ശബ്ദങ്ങൾ എല്ലാം പുറത്ത് കേൾ ക്കാം. ഓരോ ഷോയുടെയും സമ യത്ത് ഈ ഗാനം കേൾക്കുന്ന അ വസരത്തിൽ കാടകത്തു നിന്നും കാട്ടാനക്കൂട്ടം ഇറങ്ങി തിയറ്ററിന് സമീപം വന്നു തുമ്പിക്കൈ ആകാ ശത്തിലേക്ക് ഉയർത്തി ചെവി വ ട്ടം പിടിച്ച് ശ്രദ്ധിച്ചു നിന്നതും ഗാ നം കഴിയുമ്പോൾ ശാന്തരായി കാട്ടിലേക്ക് മടങ്ങിപ്പോയതും ആ തിയറ്ററിൽ ആ പടം ഓടിത്തീരു ന്നത് വരെ ഇത് ഓരോ ഷോ ടൈ മിലും ആവർത്തിച്ചതും തമിഴക ത്തിന്റെ സംഗീത പ്രതിഭ ഇളയരാ ജയുടെ വാക്കുകളിലൂടെ നാം കേട്ടറിഞ്ഞതാണ്.
സുപ്രഭാതം, ശ്രാന്തമംബരം, റംസാ നിലെ ചന്ദ്രികയോ, അനുരാഗഗാ നം പോലെ, കരിമുകിൽ കാട്ടിലെ, തിരുവാഭരണം, നിൻ മണിയറയി ലെ, ഉപാസന... ഉപാസന, മാന ത്തു കണ്ണികൾ, സ്വാതിതിരുനാളി ൻ കാമിനി, ഇഷ്ട പ്രാണേശ്വരീ,
സ്വപ്നഹാരമണിഞ്ഞെത്തും,
മധുചന്ദ്രികയുടെ, മല്ലികപ്പൂവിൻ മധുരഗന്ധം, മഞ്ഞലയിൽ മുങ്ങി ത്തോർത്തി, മലയാളഭാഷതൻ,
ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ
നീരാടുവാൻ...സ്വർണ്ണഗോപുര ന ർത്തകീശില്പം, സന്ധ്യയ്ക്കെന്തി നു സിന്ദൂരം, ഉത്സവക്കൊടിയേറ്റ കേളി, ശരദിന്ദു മലർദീപ, ഹർഷ ബാഷ്പം, ചന്ദനത്തിൽ കടഞ്ഞെ ടുത്തൊരു, ഏകാന്തപഥികൻ ഞാ ൻ, കാട്ടുകുറിഞ്ഞി പൂവും ചൂടി, ക ല്ലോലിനീ, മുത്തു കിലുങ്ങീ, നുണ ക്കുഴി കവിളിൽ, പ്രായം നമ്മിൽ മോഹം നൽകി, ഒന്നു തൊടാനു ള്ളിൽ... ആലിലത്താലിയുമായ് വരു നീ, പൊന്നുകൊണ്ടു വേലി കെട്ടീട്ടും...
എന്നിങ്ങനെ ജയേട്ടൻ പാടി അ നശ്വരമാക്കിയ ആയിരക്കണക്കി ന് ഗാനങ്ങൾ, സീതാദേവി സ്വയം വരം ചെയ്തൊരു സുശീലമ്മ യ്ക്ക് ഒപ്പമുള്ള യുഗ്മഗാനം, ബി വസന്തയ്ക്ക് ഒപ്പമുള്ള കർപ്പൂര ദീപത്തിൻ കാന്തിയിൽ, പി മാധു രിക്ക് ഒപ്പമുള്ള മല്ലികാബാണൻ, തൊട്ടേനെ ഞാൻ മനസ്സുകൊണ്ട്, എസ് ജാനകിയുമായി ചേർന്നു പാടിയ മൗനം പോലും മധുരം, വാ ണിജയറാമിനൊപ്പം പാടിയ കണ്ണു നീരിനും റ്റാ റ്റാ, യേശുദാസിനൊ പ്പം പാടിയ പൊന്നിൻ കട്ടയാണെ ന്നാലും, പാടാം പാടാം ആരോമൽ ചേകവർ തൻ, കെ എസ് ചിത്രയു മായി ചേർന്ന് ആലപിച്ച അറിയാ തെ അറിയാതെ, സുജാതയുമാ യി ചേർന്നു പാടിയ മറന്നിട്ടുമെ ന്തിനോ, ആരും... ആരും.. കാണാ തെ ചുണ്ടത്തെ, ശ്വേതാമോഹനു മായി ചേർന്നു പാടിയ കോലക്കുഴ ൽ വിളി...തുടങ്ങി എത്രയെത്ര ഗാ നതല്ലജങ്ങളാണ് ആ മധുര നാദ ത്തിൽ പകർന്ന് ജയേട്ടൻ നമുക്ക് സമ്മാനിച്ചത് !
"ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ ... " പോലെയുള്ള ലളി തഗാനങ്ങളും, നെയ്യാറ്റിൻകര വാ ഴും കണ്ണാ, ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം... പോലെയുള്ള കൃ ഷ്ണഭക്തിഗാനങ്ങൾ , എണ്ണമറ്റ അയ്യപ്പഭക്തിഗാനങ്ങൾ, ക്രിസ്തീ യ ഭക്തിഗാനങ്ങൾ, വിവിധ വിഭാ ഗങ്ങ ളിൽ പെട്ട ആൽബം ഗീത ങ്ങൾ ഒപ്പം ശാസ്ത്രീയ സംഗീതാ ഭ്യസനമില്ലാത്ത ജയേട്ടന്റെ അതി ശയിപ്പിക്കുന്ന കീർത്തനങ്ങളും
ശാസ്ത്രീയഗാനങ്ങളുമൊക്കെയായി പാട്ടിന്റെ ജയപൂർണ്ണിമയി ൽ ആറരപ്പതിറ്റാണ്ടു കാലം മല യാളക്കരയെ അക്ഷരാർത്ഥത്തി ൽ ആറാടിക്കുകയായിരുന്നു ജ യേട്ടൻ...!
രാസാത്തി... പോലെയുള്ള പാട്ടു കളിലൂടെ തമിഴകത്തെയും കന്നട തെലുങ്ക് സംഗീത ലോകത്തെയും ആലാപനസൗഭഗത്തിലൂടെ തന്റെ ആരാധകരാക്കി മാറ്റി അദ്ദേഹം.
ഏതൊരു പുതു തലമുറ ഗായിക യോടുമൊപ്പം യുഗ്മഗാനം പാടാൻ പാകത്തിൽ എൺപതാം വയസ്സി ലും പ്രണയം വറ്റാത്ത ശബ്ദം! ഏ തൊരു ഊഷരഹൃദയത്തെയും പ്ര ണയത്താൽ ഉർവരമാക്കാൻ പോ ന്ന ആ ആലാപന അത്ഭുതത്തെ
നമുക്ക് കനിഞ്ഞു തന്ന കാലത്തി ന് എങ്ങനെയാണ് നന്ദി പറയുക.
..?
എണ്ണയിരത്തിൽ അധികം ഗാന ങ്ങൾ മലയാളത്തിലും മറ്റു ഭാഷ കളിൽ ഏതാണ്ട് അത്രത്തോള വുമായി പതിനാറായിരത്തോളം ഗാനങ്ങൾ അദ്ദേഹം തന്റെ ആ സ്വാദക ലോകത്തിന് പകർന്നു ന ൽകി. ഭാവഗായകൻ എന്നൊറ്റ വാക്കിൽ വിളിക്കുമ്പോൾ പ്രണയ വും ഭക്തിയും വിരഹവും ദുഃഖവും
വിപ്ലവവും ഹാസ്യവും ദാർശനിക തയുമെല്ലാം അതിന്റെ സൗന്ദര്യ പാരമ്യ തയിൽ ഒഴുകി വീഴുന്ന ആ ലാപനമാണ് നമ്മുടെ മനസ്സിൽ നി റഞ്ഞു വഴിയുന്നത്.
നിലാവും മഴയും ജയേട്ടന് ഏറെ പ്രിയങ്കരമായിരുന്നു. മഴ കണ്ടിരി ക്കാനുള്ള ആവേശം കാരണം അ തു പേക്ഷിച്ചിട്ട് സ്റ്റുഡിയോയിലേ ക്ക് പോകാനാവാതെ റെക്കോർ ഡിങ് നീട്ടിവച്ച ചരിത്രവും നിലാവ് നോക്കി നിളാതീരത്തെ മണലിൽ മലർന്നു കിടന്ന അനുഭവവും ജ യേട്ടൻ പങ്കുവച്ചിട്ടുണ്ട്.
സംഗീതകാരന്റെ ചിട്ടയായ ജീവി തമോ ഭക്ഷണക്രമമോ ഒന്നും പ തിവില്ലായിരുന്നു അദ്ദേഹത്തിന്.
പാട്ടുകാർ സാധാരണ വർജിക്കാ റുള്ള തൈര് പോലെയുള്ള ഭക്ഷ ണ പദാർത്ഥങ്ങൾ ഒഴിവാക്കി ക്കൊണ്ട് തനിക്ക് ഒരു നേരം പോ ലും ഉണ്ണാൻ കഴിയില്ല എന്ന് അ ദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തു ന്നു.
തന്റെ സ്വരം ഗുരുവായൂരപ്പന്റെ പക്കൽ ഭദ്രമാണെന്നാണ് തിക ഞ്ഞ ഈശ്വര വിശ്വാസിയായ അ ദ്ദേഹത്തിന്റെ അഭിപ്രായം. 'പാടേ ണ്ട സമയത്ത് ഭഗവാൻ സ്വരം ത രികയും പാടിക്കഴിഞ്ഞാൽ താൻ അത് മടക്കി കൊടുക്കുകയും' ആണത്രേ ഇവർ തമ്മിലുള്ള ഇട പാട്.
സാധാരണ ഗായകർക്കുണ്ടാകു ന്നതു പോലെ അദ്ദേഹത്തിനും ഒ രിക്കൽ ശബ്ദമില്ലായ്മ അനുഭവ പ്പെടുകയുണ്ടായി. അതിനു പരി ഹാരമായി അമ്മ ഗുരുവായൂരപ്പ ന്റെ നടയ്ക്കൽ വെള്ളി ഓടക്കു ഴൽ സമർപ്പിക്കാൻ ആവശ്യപ്പെ ട്ടതും അപ്രകാരം ചെയ്തു ഒരു മാസത്തെ മൗനാനുഷ്ഠാനവും [ Voice rest ] കൂടി കഴിഞ്ഞതോടെ സ്വരം തിരിച്ചു കിട്ടിയതും അതിനു ശേഷം'ആലിലത്താലിയുമായ്...'എന്ന ഗാനം പാടി വീണ്ടും സംഗീത ലോകത്തേക്ക് മടങ്ങിയെത്തിയ തുമൊക്കെ അദ്ദേഹം പങ്കുവച്ചി ട്ടുണ്ട്.
ഇന്റർനെറ്റിൽ തെരഞ്ഞാൽ നമു ക്ക് ലഭിക്കുന്ന ജയേട്ടന്റെ ബാല്യ കാലത്തെ ഒരു ചിത്രമുണ്ട്. ഏ തൊരു സ്ത്രീയിലും വാരിയണച്ചു മ്മവ യ്ക്കാൻ പാകത്തിന് മാതൃ വാത്സല്യമുണർത്തുന്ന നിഷ്കള ങ്കതയും ഓമനത്തവും തികഞ്ഞ ഒരു കുഞ്ഞിന്റെ ചിത്രം...! പാലി യത്തെ ജയൻ കുട്ടൻ! ആ ബാല്യ നൈർമല്യവും ഹൃദയ വിശുദ്ധി യും ജീവിതത്തിലുടനീളം അദ്ദേ ഹം കാത്തുസൂക്ഷിച്ചു. അനിഷ്ട മോ അപ്രീതിയോ തോന്നിയാൽ
കാര്യങ്ങൾ ശരിയായ വഴിക്കല്ല പോകുന്നത് എന്ന് അനുഭവപ്പെ ട്ടാൽ, അത് തുറന്നുപറഞ്ഞ് അ പ്പോൾ തന്നെ തന്റെ മനസ്സ് ശുദ്ധീ കരിക്കുമായിരുന്നു അദ്ദേഹം. അ ത് ധിക്കാരമായോ അഹങ്കാരമാ യോ ഒക്കെ കരുതിയിട്ടുള്ളവർ ഉണ്ടാകാം. അതവരുടെ പിഴവ് മാ ത്രം. വാർദ്ധക്യത്തിലും ബാലനൈ ർമല്യത്തിന്റെ ഉറവയായിരുന്നു ആ ഹൃദയം എന്ന് അടുത്തും അ കലെയും നിന്ന് അദ്ദേഹത്തെ അ റിഞ്ഞിട്ടുള്ളവർക്ക് ഉറപ്പുണ്ട്.
എന്നിട്ടും അത്ര വിശുദ്ധമല്ലാ ത്ത ഈ ലോകം അദ്ദേഹത്തിന് ഒരുപാട് നൊമ്പരങ്ങൾ സമ്മാനി ച്ചു. ഏറെ അധ്വാനമെടുത്ത് പാടി വിജയിപ്പിച്ചിട്ടും സിനിമയിൽ നി ന്നും അപ്രത്യക്ഷമായ ഗാനങ്ങളാ യി, നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും ആരുമല്ലാത്ത കാലത്ത് തണൽ പകർന്നിട്ടും പിന്നീട് അന്യരെപ്പോ ലെ പെരുമാറിയ മനുഷ്യമുഖങ്ങ ളാ യി, ഒരു പാട്ടുപോലും പതിരാ യി പോകാഞ്ഞിട്ടും ദീർഘകാലം പാട്ടുകൾ നൽകാതെയിരുന്ന മ ലയാള ചലച്ചിത്ര ലോകത്തിന്റെ കൃതഘ്നതയായി ആ നൊമ്പര ക്കണക്കുകൾ നീളുന്നു...
ജയേട്ടനെപ്പോലെയുള്ള അപൂർ വ പ്രതിഭകളുടെ സമാഗമത്താൽ
സമ്പന്നമായ മലയാളക്കരയുടെ
'മെഗാവസന്ത'ത്തിൽ ജനിക്കാ നും ജീവിക്കാനും സാധ്യമായത് ന മ്മുടെ ജന്മപുണ്യം.
മികച്ച ഗായകനുള്ള ദേശീയ അ വാർഡ് 1986 ലും പലവട്ടം കേരള സംസ്ഥാന അവാർഡും, ജെ സി ഡാനിയേൽ അവാർഡും [2020] നാലുവട്ടം തമിഴ്നാട് ഗവൺമെ ന്റിന്റെ മികച്ച ഗായകനുള്ള അവാ ർഡും, 1997 ൽ തമിഴ്നാട് ഗവൺ മെന്റ് നൽകിയ 'കലൈമാമണി' അവാർഡും, കൂടാതെ 2001 ലെ സ്വരലയ കൈരളി യേശുദാസ് അ വാർഡ്, മികച്ച ഗായകനുള്ള ഏ ഷ്യാനെറ്റ് ഫിലിം അവാർഡ് പല തവണ എന്നിങ്ങനെ വിവിധ സം ഘടനകളും പ്രസ്ഥാനങ്ങളും നൽ കിയ മറ്റ് നിരവധി അവാർഡുക ളും ലോകമെമ്പാടുമുള്ള മലയാ ളികളുടെ ഹൃദയത്തിൽ അനശ്വര സിംഹാസനവും നേടിയപ്പോഴും ജയേട്ടന് ലഭിക്കാതെ പോയ ഒരു പത്മപുരസ്കാരം ഒരു നൊമ്പര മായി ആരാധകഹൃദയങ്ങളിൽ അവശേഷിക്കുന്നു...
മരണാനന്തര ബഹുമതിയായെ ങ്കിലും അത് അദ്ദേഹത്തിന് ലഭി ച്ചിരു ന്നെങ്കിൽ എന്ന് ആശിക്കു ന്നു.
അവസരങ്ങൾക്കോ അനുമോദ നങ്ങൾക്കോ അവാർഡു കൾ ക്കോ, പ്രീണനങ്ങൾക്കോ വേണ്ടി തന്റെ വ്യക്തിത്വം പണയപ്പെടു ത്തുന്ന, നിലപാടുകളിൽ വിട്ടുവീ ഴ്ച ചെയ്യുന്ന കൂട്ടത്തിലല്ലായിരു ന്നല്ലോ ജയേട്ടൻ. അനിഷ്ടം തോ ന്നിയാൽ തുറന്നു പറയുവാൻ കാ ണിക്കുന്ന ചങ്കൂറ്റവും കൂസലില്ലാ യ്മയും വിധേയർക്ക് ലഭിക്കുന്ന പലതും അദ്ദേഹത്തിന് നഷ്ടപ്പെ ടുത്തിയിട്ടുണ്ടാകാം...
അത് എക്കാലവും അങ്ങനെ തന്നെയാണല്ലോ...!
പ്രണാമം
പ്രിയഗായകാ!
==============
തന്റെ പ്രിയപ്പെട്ട പാട്ടുകളെയും
ഹൃദയത്തോട് ചേർത്തുവച്ച അ പൂർവം ഇഷ്ടങ്ങളെയും, ജയേട്ട നെ ഹൃദയത്തോട് ചേർത്തുവച്ച നമ്മെയൊക്കെയും വിട്ടുപിരിഞ്ഞ് മലയാളത്തിന്റെ ഒരേയൊരു ഭാവ ഗായകൻ കാലത്തിരശ്ശീലയ്ക്ക് പിന്നിൽ മറയുമ്പോൾ എന്റെ 'ജാ ര' എന്ന കഥാസമാഹാരത്തിലെ 'മരണം ചില നേരങ്ങളിൽ' എന്ന കഥയിലെ നായിക പറയുന്നതു പോലെ 'ജീവിതത്തിൽ നിന്നും മ രണത്തിലേക്ക് ഒരു സ്പർശത്തി ന്റെ ദൂരമേയുള്ളൂ...'എന്ന് നമുക്ക് സമാധാനിക്കാം.
കാരണം ആ നാദം ഇപ്പോഴും എ പ്പോഴും, മലയാളിയുള്ള കാല ത്തോളം നമ്മോടൊപ്പം ഉണ്ടായിരി ക്കും. ആ രൂപം ഓരോ സഹൃദയ ഹൃദയത്തിലും...
അല്ലെങ്കിൽ തന്നെ മഴയും നിലാ വും നിളയും പ്രിയപ്പെട്ട പാട്ടുകളും ഉള്ള ഈ കൊച്ചു പച്ചക്കൂടാരം വി ട്ട് ജയേട്ടൻ എവിടേക്ക് പോകാനാ ണ്...?
ഓർമ്മവച്ച കാലം മുതൽ മലയാള ത്തിലെ ഏറ്റവും മികച്ച രചയിതാ ക്കളുടെയും സംഗീതജ്ഞരുടെ യും സൃഷ്ടിയിൽ നിന്ന് ആ നാദ ധാരയിലൂടെ പ്രവഹിച്ചെത്തിയ അനുഭൂതി വിശേഷങ്ങളും ഭാവ
പൂർണിമകളും നമ്മുടെയൊക്കെ
കലാവ്യക്തിത്വ രൂപീകരണത്തിൽ പോലും സ്വാധീനം ചെലുത്തിയി ട്ടുണ്ട് എന്നതിൽ തർക്കത്തിനിട മില്ല. ആ കടപ്പാട് തീരുന്നതല്ല...
ആ സംഗീതവിസ്മയത്തെ നമു ക്ക് സമ്മാനിച്ച കാലം തന്റെ അന ന്ത സാഗരത്തിലേക്ക് അതിനെ ല യിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...
പക്ഷേ മഹാഗായകൻ തന്നിട്ടു പോയ എത്രയോ ഗാനങ്ങൾ നെ ഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ഇനിയുള്ള യാത്ര പൂർണമാക്കാൻ വിധം സമ്പന്നരാണ് നമ്മൾ...
പി ജയചന്ദ്രന് തുല്യം വയ്ക്കാൻ ഇനി നമുക്കൊന്നുമില്ല. തന്ന അ നുഭൂതികൾക്ക് പകരം കൊടുക്കാ നും നിറഞ്ഞ സ്നേഹമല്ലാതെ ആ ദരവല്ലാതെ ആരാധനയല്ലാതെ ന മ്മുടെ കയ്യിൽ ഒന്നുമില്ല...
നാട്ടിലുടനീളം സംഘടിപ്പിക്കപ്പെട്ട
അനുസ്മരണ സമ്മേളനങ്ങളിൽ,
ജയേട്ടൻ വീണ്ടും മലയാളക്കരയി ൽ വന്ന് പിറന്നെങ്കിൽ നമുക്ക് വേ ണ്ടി പാടിയെങ്കിൽ എന്നൊക്കെ പലരും പ്രത്യാശിക്കുന്നത് കേട്ടു.
ഞാൻ അങ്ങനെ ആഗ്രഹിക്കുന്നി ല്ല...
കാരണം അടുത്ത വരവിൽ ജയേ ട്ടനെ കാത്ത് അത്രയും നല്ല വരി കൾ ഇവിടെ ഉണ്ടാവുമോ...? ആ നാദത്തെ തഴുകി ഉണർത്തിയ മാ സ്മരിക സംഗീതം ഇവിടെയുണ്ടാ വുമോ...? തനിമയാർന്ന കവിത യും സംഗീതവും ആസ്വദിക്കുന്ന ഹൃദയങ്ങൾ ഇവിടെ ഉണ്ടാവുമോ ...? എനിക്ക് ഉറപ്പില്ല...
പാടാതെ... പാട്ടല്ലാതെ... മറ്റെന്താ ണ് ജയേട്ടന് ജീവിതം...? കാലത്തി ന് തെറ്റു പറ്റുകയില്ല. ഒരു നാദ വൈവിധ്യത്തിനു വേണ്ടി, ഭാവഗീ തങ്ങൾക്ക് വേണ്ടി മലയാളക്കര കാതോർത്ത് നിന്ന കാലത്ത് അ ദ്ദേഹം വന്നു. നിറയെ തന്നു. തല മുറകൾക്ക് ചുണ്ട് ചലിപ്പിക്കുവാ ൻ വേണ്ടി പിന്നണി പാടി. തലമുറ കളോടൊപ്പം ചേർന്നു പാടി. ഇ പ്പോഴും തലമുറകളെ ആലാപന ചാരുതയാൽ ആശ്ളേഷിച്ചു കൊ ണ്ടേയിരിക്കുന്നു...
തന്നതിലൊക്കെയും സംതൃപ്ത രാണ് നാം. എത്രയെങ്കിലും ജന്മ ങ്ങളിൽ നമ്മുടെ ആസ്വാദന തൃ ഷ്ണയെ തൃപ്തിപ്പെടുത്താൻ വേ ണ്ടത് നമുക്ക് തന്നിട്ടാണ് ജയേട്ടൻ മടങ്ങിയത്.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കുവാനും ആ ഗാനസായൂ ജ്യം അനുഭവിക്കുവാനും ഭാഗ്യം ത ന്ന കാലത്തിനു നന്ദി. ആ പാട്ടുക ൾ... അദ്ദേഹം ചൂണ്ടിക്കാട്ടിയ ര ചനാ-സംഗീത പ്രതിഭകളുടെ പാ ട്ടുകൾ നമുക്കും ജയേട്ടനും വേ ണ്ടി ഇനിയുള്ള കാലം നമുക്ക് കേൾക്കാം...അങ്ങനെ ആ സാ ന്നിധ്യം ഇനിയും നമുക്കനുഭവി ക്കാം...
ആത്മപ്രണാമം! മഹാഗായകാ...!