Image

വെള്ളിത്തിരയിൽനിന്ന്​ തെറിക്കുന്ന ചോര (അ​ഹ്‌​മ​ദ്‌ ശ​രീ​ഫ് പി)

Published on 03 March, 2025
വെള്ളിത്തിരയിൽനിന്ന്​ തെറിക്കുന്ന ചോര (അ​ഹ്‌​മ​ദ്‌ ശ​രീ​ഫ് പി)

​മ​രം മു​റി​ക്കു​ന്ന യ​ന്ത്ര​വാ​ൾ​കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും മ​നു​ഷ്യ​രെ അ​റു​ത്തു​കൊ​ല്ലു​ക,  ചോ​ര​യി​ൽ കു​ളി​ക്കു​ക, ക​ണ്ണു​കാ​ണാ​ത്ത ഒ​രു മ​നു​ഷ്യ​നെ പു​ക​യു​ന്ന ആ​സി​ഡി​ൽ എ​റി​ഞ്ഞു വെ​ന്തു​രു​കു​ന്ന​തു​ക​ണ്ട് ആ​സ്വ​ദി​ക്കു​ക, കൈ​യും കാ​ലും വെ​ട്ടി​യെ​ടു​ത്ത്​ അ​തു​മാ​യി ന​ർ​ത്ത​ന​മാ​ടു​ക -ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ല സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഇ​തെ​ല്ലാം.  

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള നി​ല​പാ​ട്​  പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള സം​വി​ധാ​യ​ക​രും ന​മ്മു​ടെ വീ​ട്ടി​ലെ പ​യ്യ​ന്മാ​ർ എ​ന്ന ക​ണ​ക്കി​ൽ പ്രേ​ക്ഷ​ക​ല​ക്ഷ​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന അ​ഭി​നേ​താ​ക്ക​ളു​മാ​ണ്​ മ​ത്താ​പ്പൂ ക​ത്തി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ   തോ​ക്കും ബോം​ബും ക​ത്തി​യും വാ​ളും ഉ​പ​യോ​ഗി​ച്ച്​ കൈ​വി​റ​ക്കാ​തെ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​തി​നെ ആ​ഘോ​ഷ​മാ​ക്കു​ന്ന സി​നി​മ​ക​ളു​ടെ മു​ന്ന​ണി​യി​ലും പി​ന്ന​ണി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 

ലോ​ക​ത്തെ​മ്പാ​ടും സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന്​ പ്രേ​ര​ക​മാ​യ ബ​ഹു​ജ​ന മാ​ധ്യ​മ​വും ക​ലാ​രൂ​പ​വു​മാ​ണ്​ സി​നി​മ​ക​ൾ. സാ​മൂ​ഹി​ക തി​ന്മ​ക​ളെ​യും അ​നാ​ചാ​ര​ങ്ങ​ളെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന,  ഭ​ര​ണ​കൂ​ട​ങ്ങ​ളെ പി​ടി​ച്ചു​ല​ക്കാ​ൻ പോ​ലും പോ​ന്ന സി​നി​മ​ക​ൾ ന​മ്മു​ടെ നാ​ട്ടി​ൽ​ത്ത​ന്നെ വെ​ള്ളി​ത്തി​ര നി​റ​ഞ്ഞാ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്നി​റ​ങ്ങു​ന്ന സി​നി​മ​ക​ൾ മ​നു​ഷ്യ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്​ എ​ങ്ങോ​ട്ടാ​ണ്​? സ​മീ​പ​കാ​ല​ത്ത്​ കേ​ര​ള​ത്തി​ൽ ന​ട​മാ​ടി​യ പ​ല കൊ​ല​പാ​ത​ക​ങ്ങ​ളി​ലും കൊ​ടും ക്രൂ​ര​ത​ക​ളി​ലും മ​യ​ക്കു​മ​രു​ന്നി​നൊ​പ്പം ചോ​ര​ക്ക​ളി​ക​ള്‍ സെ​ലി​ബ്രേ​റ്റ് ചെ​യ്യു​ന്ന സി​നി​മ​ക​ളും പ്രേ​ര​ക​മാ​യി​ട്ടു​ണ്ട്​ എ​ന്ന്​ കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. ചോ​ര​യി​ൽ മ​ണ്ണു​പ​റ്റും എ​ന്നും മ​റ്റു​മു​ള്ള ഡ​യ​ലോ​ഗു​ക​ൾ ന​മ്മു​ടെ വീ​ട്ടി​ലെ കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ൾ​പോ​ലും പ​റ​ഞ്ഞു ന​ട​ക്കു​ന്നു​വെ​ങ്കി​ൽ കൗ​മാ​ര​ക്കാ​രി​ലും യു​വ​ജ​ന​ങ്ങ​ളി​ലും ആ ​ഡ​യ​ലോ​ഗു​ക​ളും അ​ക്ര​മ​രം​ഗ​ങ്ങ​ളും ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം എ​പ്ര​കാ​ര​മാ​യി​രി​ക്കും. ആ​ർ​ക്കും സം​ശ​യം തോ​ന്നാ​ത്ത വി​ധ​ത്തി​ൽ കൊ​ന്നു കു​ഴി​ച്ചു മൂ​ടു​ന്ന​തി​നെ ‘ദൃ​ശ്യം മോ​ഡ​ൽ’ എ​ന്നാ​ണ​ല്ലോ കു​റെ വ​ർ​ഷ​മാ​യി ന​മ്മ​ൾ വി​ളി​ച്ചു​വ​രു​ന്ന​തു​ത​ന്നെ. ​

മോ​ഷ​ണ​വും ധീ​ര​ക​ർ​മ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്​ ചി​ല സി​നി​മ​ക​ൾ. ക​വ​ർ​ച്ച​ക്കേ​സു​ക​ളി​ൽ പി​ടി​യി​ലാ​വു​ന്ന പ​ല​രും പാ​ഠ​പു​സ്​​ത​ക​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​ അ​ത്ത​രം ചി​ല സി​നി​മ​ക​ളെ​യാ​ണ്. അ​ക്ര​മ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​​ന്റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ​ക്കു​മെ​തി​രി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫ​ല​പ്ര​ദ​മാ​യ ഒ​രു മാ​ധ്യ​മ​മാ​ണ്​ സ​ത്യ​ത്തി​ൽ സി​നി​മ. പു​ക​വ​ലി​യു​ടെ​യും ല​ഹ​രി​യു​ടെ​യും ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ​ക്കെ​തി​രാ​യ പ​ര​സ്യ കാ​മ്പ​യി​നു​ക​ളി​ൽ ന​മ്മു​ടെ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന​തി​ന്​ അ​തി​​ന്റേ​താ​യ സ്വാ​ധീ​നം ഉ​ണ്ടാ​കു​ന്നു​ണ്ട്​ എ​ന്ന​തും എ​ടു​ത്തു​പ​റ​യ​ണം. 

ഭ​ര​ണാ​ധി​കാ​രി​ക്ക്​ അ​ലോ​സ​രം തോ​ന്നി​യേ​ക്കു​മെ​ന്ന്​ സെ​ൻ​സ​ർ ബോ​ർ​ഡി​ലെ ഏ​തെ​ങ്കി​ലു​മൊ​രു അം​ഗ​ത്തി​ന്​ തോ​ന്നി​യാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കാ​തെ സി​നി​മ​ക​ൾ ത​ട​ഞ്ഞു​വെ​ക്കു​ന്ന നാ​ട്ടി​ലാ​ണ്​ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ വെ​ടി​വെ​പ്പും കൊ​ള്ളി​വെ​പ്പും അ​ക്ര​മ ഡ​യ​ലോ​ഗു​ക​ളും കു​ത്തി​നി​റ​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ക്കു​ന്ന​തും അ​വ അ​തി​വേ​ഗം ഹി​റ്റാ​യി മാ​റു​ന്ന​തും. നാ​ട്ടി​ൽ ന​ട​ക്കു​ന്ന ന​ടു​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ അ​ത്​ ന​ട​പ്പാ​ക്കി​യ​വ​ർ മാ​ത്ര​മാ​ണോ ഉ​ത്ത​ര​വാ​ദി​ക​ൾ? ത​ല​ങ്ങും വി​ല​ങ്ങും മ​നു​ഷ്യ​രെ വെ​ട്ടി​ക്കൊ​ല്ലു​ന്ന സി​നി​മ​ക​ളെ നൂ​റു​കോ​ടി ക്ല​ബി​ലെ​ത്തി​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന സാ​ക്ഷ​ര മ​ല​യാ​ളി​ക്ക് ഈ ​തി​ന്മ​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍നി​ന്ന് ഓ​ടി​യൊ​ളി​ക്കാ​നാ​വി​ല്ലെ​ന്നു​റ​പ്പ്. 
.

Join WhatsApp News
Jayan varghese 2025-03-03 04:20:38
ഹൂണന്മാരുടെയും മുഗളന്മാരുടെയും പിന്നെ ബ്രിട്ടീഷുകാരുടേയും അടിമ നുകങ്ങൾ ചുമന്നു നടന്നിരുന്ന ഈ കിഴക്കനേഷ്യൻ ദരിദ്ര രാജ്യത്തെ പ്രജകളുടെ രക്തത്തിൽ പ്രതികാരത്തിന്റെ രക്താണുക്കൾ നിശബ്ദമായി അടങ്ങിക്കിടക്കുകയായിരുന്നു. വെളുത്ത യജമാനന്മാർക്കു പകരം വന്ന വീറ്റിഷ് യജമാനന്മാരുടെ നാടൻ നുകങ്ങൾ വീണ്ടും ചുമക്കേണ്ടി വന്നപ്പോളും ഈ പ്രതികാരം ആളിക്കത്തിയെങ്കിലും നിവർത്തിയില്ലാതെ അവർ എല്ലാം സഹിച്ചു. തങ്ങൾ ചെയ്യാനാഗ്രഹിച്ചത് നരസിംഹവും വല്യേട്ടനുമൊക്കെയായി വന്ന സിനിമയിലെ നായകന്മാർ ചെയ്യുമ്പോൾ, അവർ മറ്റേ യജമാന വർഗ്ഗത്തെ അടിച്ചു തകർക്കുമ്പോൾ ഈ അടിമകൾ അവരെ നെഞ്ചിലേറ്റി ആരാധിച്ചു. താരങ്ങൾ മെഗായും സൂപ്പറുമായി. സംവിധാർക്ക് താടി വളർന്നു, നിർമ്മാതാക്കൾ സാംസ്‌കാരിക നായകളായി! ന്യൂജെൻ കാലത്ത് അടിയും ഇടിയും മാത്രം പോരാ എന്ന് വന്നു. അത് കൊണ്ടാണ് ഇളിപ്പും കുലുക്കും വെട്ടും കുത്തും ചോരപ്പുഴയും. നാട് വരളുന്നു, നമ്മുടെ നാട് വരളുന്നു ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക