Image

ദേശീയപാത വികസനം മോദിയുടെ ഔദാര്യമല്ല; മുഖ്യമന്ത്രി പിണറായിയുടെ ഇച്ഛാശക്തിയുടെ വിജയം (ജോസ് കാടാപുറം)

Published on 03 March, 2025
ദേശീയപാത വികസനം മോദിയുടെ ഔദാര്യമല്ല; മുഖ്യമന്ത്രി പിണറായിയുടെ ഇച്ഛാശക്തിയുടെ വിജയം (ജോസ് കാടാപുറം)

കേരളത്തിൽ ഓരോ വര്‍ഷവും ശരാശരി അഞ്ചുലക്ഷം പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം‌ വര്‍ദ്ധിക്കുമ്പോഴും അതിനനുസൃതമായി ഗതാഗത സൗകര്യങ്ങള്‍ വികസിക്കാതെ വരുന്നത്‌ വർദ്ധിച്ച റോഡ് അപകടങ്ങൾക്കും, സുരക്ഷാ പ്രശ്‌നങ്ങൾക്കും, അന്തരീക്ഷ മലിനീകരണത്തിനും ഇന്ധനനഷ്ടത്തിനും കാരണമാവുന്നുണ്ട് എന്നത് ഗുരുതരമായ പ്രശ്നമാണ്. വാഹനങ്ങളുടെ ബാഹുല്യം റോഡുകളില്‍ വർദ്ധിച്ച്‌ വരുമ്പോഴും അതിനു അനുസൃതമായി റോഡുകളുടെ വികസനം സാധ്യമായില്ലെങ്കിൽ വലിയ പ്രതിസന്ധികളാണ് കേരളത്തിൽ വരാനിരിക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സ്ഥലമേറ്റെടുക്കാനുള്ള  എതിർപ്പുകൾ കാരണം ഉപേക്ഷിച്ച മട്ടിലായിരുന്നു സംസ്ഥാനത്തെ ദേശീയപാത വികസനം. പദ്ധതിയുടെ നടപടികളുമായി മുന്നോട് പോകാൻ കഴിയാതെ യുഡിഎഫ് സർക്കാർ പിന്തിരിഞ്ഞു നിന്നതും, പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനു കാരണമായി. പദ്ധതിയിൽ നിന്ന് പിന്മാറിയ തരത്തിലായിരുന്നു ദേശീയപാത അതോറിറ്റിയുടെ പ്രതികരണം.

എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ പ്രത്യേകമായി പരിഗണിച്ച പദ്ധതിയാണിത്. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കണം എന്ന കാര്യത്തിൽ ദൃഢനിശ്ചയത്തോടെ പിണറായി സർക്കാർ മുന്നോട്ട് പോയി. അതോടൊപ്പം സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാര - പുനരധിവാസ പാക്കേജ് ദേശീയപാത അതോറിയറ്റിയെ കൊണ്ട് അംഗീകരിപ്പിക്കുവാനും സർക്കാരിന് സാധിച്ചു. നിരന്തരമായ ഇടപെടലുകളിലൂടെയാണ് കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിച്ചത്.
രാഷ്ട്രീയ - ഉദ്യോഗസ്ഥ തലങ്ങളിൽ കേരളത്തിനോട് കാണിച്ച അവഗണനകളെ കാറ്റിൽ പറത്തി കൊണ്ടായിരുന്നു ഈ നേട്ടം. കേന്ദ്ര ദേശീയപാത അതോറിറ്റിയുമായി ചർച്ചകൾ നടത്തിയും, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നിരന്തര കൂടിക്കാഴ്ചകൾ നടത്തിയുമാണ് പദ്ധതിക്ക് ജീവൻ വെച്ചത്. ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് പൊതുവിൽ എല്ലായിടത്തും പാതാവികസനം അതിവേഗത്തിൽ പുരോഗമിക്കുന്നത്. കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വരെ ദേശീയപാത 47 ഉം 17 വികസിപ്പിച്ചുള്ള പുതിയ നാലുവരിപ്പാതയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും എല്‍ഡിഎഫ് ഭരണംകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നത്‌ നാം കാണാതിരുന്നകൂടാ. പദ്ധതി യാഥാർഥ്യമാക്കാൻ ഭൂമി ഏറ്റെടുക്കൽ വലിയ വെല്ലുവിളി തന്നെയായിരുന്നു. എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം സ്ഥലം എടുപ്പ് നടന്നിരുന്നില്ല. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തന്നെ റദ്ദായി. തുടർന്ന് 2017 മെയ്‌ മാസത്തോടെ ജനപ്രതിനിധികളെ കൂടി പങ്കാളികളാക്കി അലൈന്മെന്റുകളിലെ അവ്യക്തതകൾ പരിഹരിച്ച്‌ സർവ്വേ നടപടികൾ തുടങ്ങാനുള്ള ഒരുക്കം പൂർത്തിയാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ വിജ്ഞാപനം തന്നെ റദ്ദാക്കേണ്ടി വന്ന സ്ഥിതിയിൽ നിന്ന്‌ സർവ്വേ ഒരു മാസം കൊണ്ട്‌ പൂർത്തീകരിച്ചതാണു സർക്കാരിന്റെ ധ്രുതഗതിയിലുള്ള നടപടികളുടെ മികച്ച ഉദാഹരണം. ഗ്രാമപഞ്ചായത്ത്‌ തലത്തിൽ ഭൂവുടമകളെ വിളിച്ച്‌ കൂട്ടി ചർച്ചകൾ നടത്തിയാണു ഓരോ പ്രദേശങ്ങളിലെയും സർവ്വേ നടപടികൾ എളുപ്പമാക്കിയത്‌. പ്രത്യേക ടീമിനെ തന്നെ രൂപീകരിച്ചു, ഏറ്റവും മികച്ച ഉദ്യോഗസ്ഥസംഘത്തെത്തന്നെ ഇതിനായി വിനിയോഗിച്ചു.

തെറ്റിദ്ധാരണകൾ പരത്തി ജനങ്ങളെ സർക്കാരിന് നേരെ തിരിച്ചു പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമങ്ങളിലൂടെ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും, കേന്ദ്ര ഏജൻസികളിൽ നിന്നുമെല്ലാം നിരന്തരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
ഏറ്റെടുക്കപ്പെടുന്ന ഭൂമിക്ക്‌ 1956 ലെ നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമേ കിട്ടൂ എന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചരണങ്ങൾ തെറ്റാണെന്നും 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും സർക്കാർ പറഞ്ഞു.

നഷ്ടപരിഹാരത്തുക അക്കൗണ്ടിൽ വന്നതിനു ശേഷം മാത്രമാണു ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക്‌ പ്രവേശിക്കുക, നിശ്ചയിച്ച നഷ്ടപരിഹാരത്തുക എൻഎച്ച് അതോറിറ്റിയിൽ നിന്ന് ഇരകൾക്ക്‌ ലഭ്യമാക്കാൻ സർക്കാർ നേരിട്ട് ഇടപെടൽ നടത്തുക എന്ന സർക്കാർ തീരുമാനങ്ങൾ പദ്ധതിയുടെ വേഗത കൂട്ടി, ജനങ്ങൾക്ക് ഇത് ആത്മവിശ്വാസം പകർന്നു. സൂക്ഷ്മ തലങ്ങളിൽ പോലും സർക്കാരിന്റെ പ്രവർത്തനങ്ങൾ കടന്നു ചെന്നു.    

സ്ഥലമേറ്റെടുപ്പ് നടപടികൾ ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോഴാണ് പദ്ധതി നിര്‍ത്തി വെക്കാൻ ദേശീയ പാത അതോറിറ്റി തീരുമാനിക്കുന്നത്, സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനമുണ്ടായത്. തുടർന്ന് കേരള സർക്കാരിന്റെ നിരന്തരമായ പോരാട്ടമായിരുന്നു പ്രകടമായത്. കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമങ്ങൾ അണിയറയിൽ നടന്നു, പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് ബിജെപി നേതാവ് ശ്രീധരൻ പിള്ള രഹസ്യമായി കേന്ദ്രത്തിനു കത്തെഴുതി. രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികൾ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ച് ഇടതു ഭരണത്തിന് കീഴിൽ പദ്ധതി നടപ്പാക്കാൻ കഴിയാതെ വരുത്താൻ അവർ ആവുന്നതും ശ്രമിച്ചു. ശ്രീധരൻ പിള്ളയുടെ കത്ത് പുറത്തു വിട്ട് കേരളത്തിലെ ധനമന്ത്രി ഡോതോമസ് ഐസക് കാര്യങ്ങൾ പുറത്തു കൊണ്ട് വന്നു. കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി, വെൽഫയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സമരങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നു.
ഒരിഞ്ചു പോലും പുറകോട്ട് പോകാതെ സർക്കാർ മുന്നോട് തന്നെ കുതിച്ചു.  

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ദേശീയ പാത വികസന പദ്ധതി നീണ്ടുപോകുന്നതിന് കാരണമായതെന്ന് വ്യക്തമാണ്. ബിജെപി ഭരണകക്ഷിയല്ലാത്ത കേരളം, കർണ്ണാടക സംസ്ഥാനങ്ങളെ മനപൂര്‍വം പിന്തള്ളാനുള്ള നീക്കമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍  എത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളം വികസന പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നില്ല എന്ന് ആരോപിച്ചപ്പോൾ 80 ശതമാനത്തോളം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടും കേരളത്തെ അവഗണിച്ചത് എന്തുകൊണ്ടായിരുന്നു എന്നതിന് ഉത്തരമില്ലായിരുന്നു.  

കേരളത്തെയും കർണാടകയെയും രണ്ടാം മുൻഗണന പട്ടികയിൽ പെടുത്തി, രാഷ്ട്രീയ വൈര്യം തീർക്കാനായിരുന്നു കേന്ദ്ര സർക്കാർ താല്പര്യം. അതേസമയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മാത്രം ദേശീയ പാത വികസനത്തിനായി കേരളം വേഗത്തില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുന്നതിനെ പ്രശംസിച് രംഗത്തു വന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25% കേരളം വഹിക്കാമെന്ന നിർദ്ദേശം മുന്നോട് വെച്ചതോടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അംഗീകരിക്കേണ്ടി വന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഉത്തരവുകൾ വരാതിരിക്കാൻ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനകൾ തകൃതിയായി നടന്നു.

മുഖ്യമന്ത്രി നാല് തവണ ഡൽഹിയിൽ പോയി കേന്ദ്ര ഗതാഗത മന്ത്രി ഗഡ്കരിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ധരിപ്പിച്ചു, ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിച്ചതും, മുഖ്യമന്ത്രി പിണറായി വിജയൻറെ ആത്മാർത്ഥതയെ കേന്ദ്ര മന്ത്രി  പ്രശംസിച്ചതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിന്റെ വികസന സ്വപ്നങ്ങളെ ചവറ്റുകൊട്ടയിൽ തള്ളാൻ ശ്രമിച്ച  രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയാണ് ഈ പദ്ധതിയിപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്.  



ആ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനമാണെന്നും, മുഖ്യമന്ത്രി പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചു മാറ്റുന്നുവെന്നുമുള്ള പ്രചാരണങ്ങൾ സംഘപരിവാർ പ്രൊഫൈലുകൾ തുറന്നു വിടുന്നത്.കേരളത്തിലെ കോൺഗ്രസ് കാരുടെ തള്ള് പിണറായി കേരളത്തെ കടത്തിലേക്കു തള്ളി വിട്ടൂ എന്നാണ് ഉമ്മെഞ്ചാണ്ടി കാലം മറച്ചു വച്ചിട്ടാണ് ഇത് പറയുന്നത് ഇന്ത്യ പോലുള്ള ഒരു അഴിമതി രാജ്യത്തു ഇൻഫ്രാസ്റ്ചർ ഡെവലപ്പ് ചെയ്യാതെ ഡൊമെസ്റ്റിക് ബിസിനസ് പുരോഗതിയിൽ എത്തിക്കാൻ പറ്റില്ല ..മറ്റൊന്ന് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറച്ചു കടം വാങ്ങിയതും എഫിഷ്യന്റ് ആയി ഉപയോഗിച്ചതും കേരളമാണ് ..DEBT -TO-GDP-RATIO ഏറ്റവും കുറവ് കേരളമാണ് ..മാത്രമല്ല റവന്യൂ വരുമാന ത്തിൽ  19422 കോടി  രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി
. തനതു നികുതി വരുമാനത്തിൽ  9888 കോടി  രൂപയുടെയും നികുതിയേതര
വരുമാനത്തിൽ  1240കോടി  രൂപയുയുടെയും  വര്‍ദ്ധനവ്  2026 ഉണ്ടാകും  ..ഇതെല്ലം ചിട്ടയായ അഴിമതി ഇല്ലാത്ത  ഭരണം കൊണ്ട് സാധ്യമായതാണു ഇത് കോൺഗ്രസ് സര്കാരുകൾക്കു അസാദ്യമാണ്
എന്നാൽ ഇതിനെല്ലാം പിന്നിൽ പരസ്യങ്ങളോ മാധ്യമ പാദസേവകരോ ഇല്ലാതെ നവകേരള സൃഷ്ടിക്കായി പിണറായി വിജയനാണ് പുരോഗതിയുടെ ക്രെഡിറ്റ് ...ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയ പിണറായി സർക്കാരിന്റെ കാലത്ത് നൂറുകണക്കിന് പുതിയ പാലങ്ങളും റോഡുകളും ആണ് നിർമ്മിച്ചിരിക്കുന്നത് . മലയോര പാത:** 1200 കി.മി മലയോര പാത.

തീരദേശ പാത 600 കി.മി തീരദേശ പാത.
കോഴിക്കോട്-ബത്തേരി 4 വരി പാത.
പാലക്കാട്-കോഴിക്കോട് 6 വരി പാത പണി തുടങ്ങുന്നു.
തിരുവനന്തപുരം ORR തിരുവനന്തപുരം ORR വരുന്നു.
കൊച്ചി ബൈപാസ്  കരയാംപറമ്പ്-കുണ്ടന്നൂർ ബൈപാസ് വരുന്നു.
ചേർത്തല-വാളയാർ  വീതിയേറിയ പാത നിലവിലുണ്ട്.
മുന്നാർ-തേനി പൂർത്തിയായി.
- **കൊച്ചി-മൂന്നാർ, കൊല്ലം-തെങ്കാശി:** പുതിയ പാതകൾ വരുന്നു.
 കോർപ്പറേഷനുകളിൽ 100-ൽ അധികം സ്മാർട്ട് റോഡുകൾ.
കൊയിലാണ്ടി-എടവണ്ണ പാത പുതിയ പാത.
 3540 ഗ്രാമീണ റോഡുകൾ നിർമാണം ആരംഭിച്ചു.
 എല്ലാ നഗരങ്ങൾക്കും ബൈപാസുകൾ ഒരുങ്ങുന്നു.
എല്ലാ ലെവൽ ക്രോസുകളിലും മേൽപ്പാലങ്ങൾ വരുന്നു.
 600 ഓളം പാലങ്ങൾ പൂർത്തിയായി, 100 ഓളം പാലങ്ങൾ നിർമാണം പുരോഗമിക്കുന്നു.
ജലഗതാഗതം:**
ദേശീയ ജലപാത:** പുരോഗമിക്കുന്നു.
വിമാന ഗതാഗതം:**
എയർപോർട്ടുകൾ:** 4

എയർ കേരള  കൊച്ചി ആസ്ഥാനമായി എയർ കേരള വരുന്നു.
ജലവിമാനം/ഹെലി ടൂറിസം  വരുന്നു.

കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനം.
തിരുവനന്തപുരം, കോഴിക്കോട് നിയോ മെട്രോ ഉടൻ വരും.
കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന്റെ അഭിമാനം.

കൊച്ചി പോർട്ട്, വിഴിഞ്ഞം പോർട്ട് പ്രധാന തുറമുഖങ്ങൾ.

കേരളം പോലെ ജനസാന്ദ്രതയേറിയ ഭൂമിക്ക് വില കൂടിയ സ്ഥലത്ത് 6 വരി പാത പറ്റില്ല എന്നാണ് നമ്മൾ ധരിച്ചു വെച്ചിരുന്നത്. അന്ന് പറ്റില്ല എന്ന് പറഞ്ഞിടത്താണ് ഇന്ന് ഇവ എല്ലാം വരുന്നത് പാലങ്ങൾ നിർമ്മിക്കുമ്പോൾ അവയെല്ലാം നല്ല ദൃശ്യവിരുന്ന് ഒരുക്കുകയും കൂടി ചെയ്യുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.മലയോര ഹൈവേ : ആശയം മുമ്പേ ഉള്ളതാണ്.. ഭൂമി ഏറ്റെടുക്കാൻ കഴിയാതെ ഉമ്മൻ‌ചാണ്ടി ഉപേക്ഷിച്ച പദ്ധതിയാണ്.. പിണറായി സർക്കാർ പൂർണ്ണമായും കിഫ്‌ബിയുടെ പണം ഉപയോഗിച്ചാണ് നടപ്പാക്കിയത്.രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനം എന്ന ബഹുമതിക്ക് കേരളം അർഹമായതോടെ കോൺഗ്രസ് നേതാക്കളായ ഡോക്ടർ ശശി തരൂർ കടന്നപ്പിള്ളി  രാമചന്ദ്രൻ എന്നിവർ കേരളം മൂന്നാം തവണയും ഇടതു ഭരണ ഉണ്ടാകുമെന്നു ഈ അടുത്ത ദിവസം പറയുകയുണ്ടായി ..  ഐ എസ് ആർ ഒ മുൻ മേധാവി ഡോക്ടർ കസ്തുരി രംഗൻ അധ്യക്ഷനായ    സമിതിയാണ് കേരളത്തെ  തെരെഞ്ഞെടുത്തത് തുല്യ നീതി ,വളർച്ച, സ്ഥിരത ,റോഡ് ജല ഗതാഗത പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിൽ  ഭരണ മികവാണ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി തെരെഞ്ഞെടുത്തത് 

Join WhatsApp News
Joker 2025-03-03 01:54:24
This is the biggest joke of the century.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക