കേരളത്തിലെ യുവാക്കൾ അതിക്രൂരമായ മാനസ്സിക വൈകൃതത്തിന് അടിമകളാണോ ഇന്ന്. കൊല്ലാനും ഏത് ക്രൂരത ചെയ്യാനും ഇന്ന് മടിയില്ലാത്തവരായിഎന്ന് തന്നെ പറയാം. കാരണം അത്തരം പ്രവർത്തികളാണ് ഇന്നവർ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അടിപിടിയിൽ നിന്ന് കൊല്ലാനും അത് അതി ക്രൂരമായി ചെയ്യാനും അവർക്കിന്ന് യാതൊരു മടിയുമില്ലഎന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തിരുപനംതപുരത്ത് യുവാവ് നടത്തിയ അതി ക്രൂരമായകൊലപാതകം. തൻറെ കുടുംബത്തിലെ അഞ്ചോളം പേരെയും തന്നെ സ്നേഹിച്ച പെൺകുട്ടിയെയും ഒരു ദയയുമില്ലാത്ത രീതിയിൽ കൊന്നശേഷം അത് പോലീസ് സ്റ്റേഷനിൽ ചെന്ന് കുറ്റബോധമില്ലാതെ പറഞ്ഞത് നിസ്സാരമായി കാണാൻ കഴിയില്ല. .
ഒരാളെ അല്ല അഞ്ചു പേരെയാണ് ഇയാൾ അതിക്രൂരമായി കോല ചെയ്തത്. അതും ഒരു ദിവസം തന്നെ മണിക്കൂറുകളുടെ ഇടവേളകളിൽ. മറ്റ് കുടുംബങ്ങളിൽ ചില തല നാരിഴക്ക് രക്ഷപെടുകയാണുണ്ടത്. ഇത്ര ക്രൂരമായി കോലപാതകം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ച ഘടകമെന്താണ്. അതിക്രൂരമായ ഇങ്ങനെ കൊലപാതകം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ച ഘടകം എന്താണ്. ഗുരുതരമായ മാനസിക വിഭ്രാന്തി ഉള്ളവർക്ക് പോലും ഇത്ര ക്രൂരമായരീതിയിൽഇങ്ങനെ കൊലപാതകങ്ങൾ ചെയ്യാൻ കഴിയുമോ. അതിമാരകമായ മയക്കുമരുന്നിന് അടിമപ്പെടുന്നതാണോ ഇതിന് കാരണം. ചിലർ പറയുന്നത് അക്രമ സിനിമകളിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണെന്ന് . എന്നാൽ ആർക്കും എന്താണ്ഈ കൊലപാതകത്തിന്റെ കാരണമെന്ന് കടത്താൻ കഴിയുന്നില്ല . എന്ത് തന്നെയായാലും ഒരു കാര്യം വ്യക്തമാണ് ഇയാൾ അതിക്രൂര മനോഭാവമുള്ള ആളാണെന്ന്. കേരളത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുൻപ് ഇതിന് സമാനായ സംഭവങ്ങൾ തിരുപനംതപുരത്തും കേരളത്തിന്റെ മാറ്റ് പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. അതിൽ പ്രതികളായവർ ഏറെയും യുവാക്കളായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലുമുണ്ടെന്നതാണ് ഏറെ അത്ഭുതം.
അക്രമ വാസന കൂടുന്ന തലമുറയാണ് ഇന്നത്തേത്. ഒരു ചെറിയ കാര്യത്തിൽ പോലും കൊലപാതകമാണ് പരിഹാരം . ഒരാളോട് വിരോധമുണ്ടെങ്കിൽ അയാളെ കൊല്ലാൻ മടിക്കാത്ത ഒരു തലമുറയാണ് ഇന്നത്തേത് പ്രത്യകിച്ച് യുവ തലമുറ. പ്രേമാഭ്യർത്ഥന നിരസിച്ചാൽ പെട്രോളൊഴിച്ച് കത്തിക്കുന്നതിനുപോലും മടിയില്ലാത്തവരാണ് നമ്മുടെ കൊച്ചു കേരളം. പണ്ട് ഉത്തരേന്ത്യയിൽ നടന്നത് ഇന്ന് നമ്മുടെ കേരളത്തിൽ നടക്കുന്നു. ഈ അടുത്ത കാലത്തായി യുവാക്കളുടെ ഇടയിൽ അക്രമ പ്രവർത്തികൾ കൂടിവരുന്നു. മദ്യവും മയക്കുമരുന്ന് ഉപയോഗവും ഇന്ന് സർവ്വ സാധാരണമാണ് ഇന്ന് അവരുടെ ഇടയിൽ. അതിൽ ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ്. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ അല്ലെങ്കിൽ അതിനേക്കാളുപരി മദ്യശാലകളിൽ ആണും പെണ്ണും പോകുന്നത് കേരളത്തിൽ ഇന്ന് സർവ്വ സാധാരണമാണ് പരസ്യമായി മദ്യപിക്കുന്നത് ഒരു മഹത്തായ പ്രവർത്തിയായി ഇന്നവർ കാണുന്നു. ലൈവായും വിഡിയോ എടുത്തും അത് സോഷ്യൽ മീഡിയകളിൽ കൂടി പൊതു ജനത്തെ അറിയിക്കാനും അവർക്ക് മടിയില്ല. എം പി മന്മഥനെപ്പോലെയുള്ള സർവോദയ നേതാക്കളുടെ നാട്ടിലാണ് ഇതെന്ന് ഓർക്കണം . മദ്യം വിഷമം അത് നിർമ്മിക്കരുത് കൊടുക്കരുത് കുടിക്കരുത് എന്ന് ജനത്ത് ഉൽഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് ഇത് നടക്കുന്നത് എന്ന് കൂടി ഓർക്കണം.
മദ്യവും മയക്കുമരുന്നും ഒഴുകുന്ന കേരളത്തിൽ അതിൽ നീന്തി തുടിക്കുന്നവരാണ് ഇന്നത്തെ കേരള സമൂഹം പ്രത്യേകിച്ച് യുവ തലമുറ. സ്കൂൾ പരിസരങ്ങളിൽ ഇന്ന് യഥേഷ്ടം ഇവയൊക്കെ ലഭിക്കുന്നുണ്ട് . പണ്ട് സ്കൂളിനടുത്തുള്ള പെട്ടിക്കടകളിൽ പെൻസിലും മിട്ടായിയുമായിരുന്നു വിറ്റിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനത്ത് മയക്കുമരുന്ന് കുത്തിവയ്ക്കാനുള്ള സിറിഞ്ചും അതിൽ നിറയ്ക്കാനുള്ള മയക്കുമരുന്നുമാണ് വിൽക്കുന്നത് .
അങ്ങനെ കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറുന്നു. അതിന്റെ പരിണിത ഫലമോ യുവാക്കൾ ഇന്ന് അതിന് അടിമകളാകുന്നുയെന്നതാണ് . അത് അവരെ അക്രമത്തിനും അതിക്രൂരതക്കും പ്രേരിപ്പിക്കുന്നു. ഇങ്ങനെ യഥേഷ്ടം ഒഴുകാൻ കാരണം എന്താണ് . നിയമത്തിന്റെ നിയമ പാലാക്കാരുടെ അഭാവമാണോ അതോ അവരുടെ അലംഭാവമോ ഉദാസീനതയാണോ. ഭരിക്കുന്നവരുടെ പിടിപ്പുകേടാണോ. അനധികൃത മാർഗ്ഗത്തിൽ ക്കൂടി പണം ലഭിക്കുന്നതാണോ. ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് കണ്ടതാണ് ആരും ശ്രമിക്കാറില്ല. കാരണം ആരും ഇത് കാര്യമായെടുക്കുന്നില്ല എന്നതു തന്നെ. ഒരു സംഭവം നടന്നാൽ അടുത്ത സംഭവം വരയെ അത് ആൾക്കാർ ഇന്ന് ഓർക്കാറുള്ളു. കാരണം ഇന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു.
ഇതൊക്കെ നിയന്ത്രിക്കാൻ ഇന്നാട്ടിൽ ഒരു ജനാധിപത്യ സർക്കാറുണ്ട് . പോലീസും നിയമവുമുണ്ട്. ബോധവൽക്കരണം നടത്താൻ മത സാമൂഹിക സംഘടനകളുംഉണ്ട് . എന്നാൽ അവരൊക്കെ ഇന്ന് നിഷ്ക്രീയത്തമാണ് ചെയ്യുന്നത് . അതിന്റെ പരിണിത ഫലമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങൾക്ക് കാരണം. റ്റിജിങ്കിളും ഒരനിഷ്ട്ട സഭാവങ്ങൾ നടന്നാൽ ഒരു പ്രഹസനമെന്നത് പോലെ എന്തെങ്കിലുമൊന്ന് കാട്ടിക്കൂട്ടും പോലീസും അന്വഷണ ഉദ്യോഗസ്ഥരും. മത സാമൂഹിക സംസ്ക്കാരികർ സോഷ്യൽ മീഡിയയിൽ വന്ന് ഒരു പ്രഹസനം നടത്തും. അതോടെ അവരുടെയൊക്കെ ഉത്തരവാദിത്യം കഴിയും.
യുവാക്കളിൽ അക്രമം വർധിക്കുന്നതിന് മദ്യവും മയക്കുമരുന്നും ഒരു പ്രധാന ഘടകമാണ്. അതുപോലെയാണ് സിനിമകളും. സിനിമകൾ ജനത്തെ സ്വാധിനിക്കുന്നുവെന്നു തന്നെ പറയാം. പ്രത്യകിച്ച് യുവാക്കളെ. നമ്മയെക്കാൾ തിൻമ സ്വാധിനിക്കുമെന്നത് പോലെ നല്ല സിനിമകളേക്കാൾ സമൂഹത്തിനെ തിൻമ്മയിലേക്ക് നയിക്കുന്ന സിനിമകൾ യുവാക്കളിൽ സ്വാധീനം ചെലുത്തും .അതിന് ഉദാഹരണങ്ങൾ ധാരാളമുണ്ട്. കേരളത്തിൽ ഇന്നിറങ്ങുന്ന പല സിനിമകളിലും അക്രമങ്ങളും ഗുണ്ടാ പ്രവർത്തനങ്ങളും തുടങ്ങി ബാങ്ക് കവർച്ച വരെയുണ്ട് .ഇതൊക്കെ ഒരു പരിധിവരെ യുവാക്കളിൽ ഹരമുണ്ടാക്കുകയും അനുകരിക്കാനുള്ള പ്രവണതയുണ്ടാക്കുകയും ചെയ്യുമെന്നത് തള്ളിക്കളയാനാകില്ല. മദ്യവും മയക്കുമരുന്നും അതിന് മേമ്പൊടിയായി സിനിമയും. അതുകൂടാതെ ദുർബലമായ നിയമ വ്യവസ്ഥയും ബലഹീനമായ പോലീസ്സ് സംവിധാനവും കൂടി ആയപ്പോൾ ആരെയും എന്തും ചെയ്യാമെന്ന മനോഭാവം ഉണ്ടാകുന്നു. അതാകാം ഇത്രയധികം കുറ്റകൃത്ത്യങ്ങൾ കേരളത്തിൽ ഉണ്ടാകാൻ കാരണം. ഒരു കാര്യം വ്യക്തമാണ് ഇവിടെ നിയമം ശക്തവും മുഖം നോക്കാതെ നടപടിയെടുക്കുന്ന നിയമ പാലകരുമുണ്ടെങ്കിൽ കുറ്റകൃത്യങ്ങൾ കുറ്റകൃത്യങ്ങൾ കുറയും.
അല്ലലില്ലാതെ മക്കളെ വാർത്തണമെന്ന ചിന്തയുമായി നടക്കുന്ന മാതാപിതാക്കൾ അവർക്ക് ആവശ്യത്തിലധികം പണം നൽകുന്നു. പണം വീട്ടിൽ നിന്ന് കിട്ടിയില്ലെങ്കിൽ മാറ്റ് അനധികൃത മാർഗത്തിൽ കൂടി പണം സമ്പാദിക്കാൻ ഇവിടെ എല്ലാമുണ്ട്.അങ്ങനെയുള്ളവരെ ഉപയോഗിക്കാൻ മയക്കുമരുന്ന് ലോബി ഇന്ന് കേരളത്തിൽ യഥേഷ്ടമുണ്ട് . ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ .
ഭരണ വർഗ്ഗമുണ്ട് നിയമമുണ്ട് . നിയമ വ്യവസ്ഥയുണ്ട് മത സാമൂഹിക സംകാരിക നേതാക്കൾ ആവശ്യത്തിലധികമുണ്ട്. എന്നിട്ടും കുറ്റകൃത്യം കേരളത്തിൽ കൂടുന്നത് എന്തുകൊണ്ടാണ് . ആരാണ് ഇതിനുത്തരവാദികൾ. എല്ലാവരും എന്ന് തന്നെ പറയാം. കേരളത്തിൽ അക്രമ സംഭവങ്ങൾ കുടി വരുമ്പോൾ വീണ വായിച്ചിരുന്നാൽ എല്ലാ കത്തിനശിക്കും . ഉണർന്നു പ്രവർത്തിത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.