Image

പേടിച്ച് പേടിച്ച് ജീവിക്കുന്നവർ (അനു ചന്ദ്ര)

Published on 04 March, 2025
പേടിച്ച് പേടിച്ച് ജീവിക്കുന്നവർ (അനു  ചന്ദ്ര)

എലിസബത്ത് - ബാല വിഷയത്തിൽ കാര്യമായാരുമൊന്നും മിണ്ടി കാണുന്നില്ല. ‘പേടിച്ച് പേടിച്ച് ജീവിക്കുകയാണ് ’ എന്നാണ് എലിസബത്ത് സ്വയം പറയുന്നത്. മൂന്ന് ദിവസം ഭക്ഷണം നൽകാതെ മുറിയിൽ അടച്ചിടുക, ഫോണ്‍ എടുത്ത് മുഖത്തേക്ക് എറിയുക, ആര്‍ക്കെങ്കിലും ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താല്‍ മുഖത്ത് അടിക്കുക, മാരിറ്റൽ റേപ്പ് ചെയ്യുക, ബാലയുടെ കാല് മസാജ് ചെയ്യാന്‍ വന്നയാളുടെ മുന്നില്‍വെച്ച് പല കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞ് ബലം പ്രയോഗിക്കുക - കേട്ടിടത്തോളം ഭീകരമാണ്. നാർസിസ്റ്റിക്ക് ആയ ആളുകൾക്കാണ് ഇത്രക്കധികം ക്രൂരരാവാൻ കഴിയുന്നതെന്ന് തോനുന്നു. ആന്റിസോഷ്യൽസിനും.
ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്ന  വ്യക്തിത്വമുള്ള മനുഷ്യനിൽ നിന്നും പരമാവധി ഓടിയോളിച്ചിട്ടും ഇന്നും എനിക്കയാളെ പേടിയാണെന്ന് പറയുന്ന, അയാളെ ഓർത്തു ആങ്സൈറ്റി കൂടി ഇടക്കിടെ പാനിക്ക് അറ്റാക്ക് വരുന്ന ഒരു പെൺകുട്ടിയേ എനിക്കറിയാം. ആ പെൺകുട്ടിയുടെ സോഷ്യൽലൈഫ് പോലും വർഷങ്ങളായി അയാൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള എല്ലാവരെയും ആ പെൺകുട്ടിയുടെ ശത്രുവാക്കി നിർത്താൻ പാകത്തിലവരെയൊക്കെ മാനിപുലേറ്റ് ചെയ്യാൻ അയാൾക്കറിയാം. അയാൾ എന്ത് പറയുന്നോ അത് മാത്രമാണ് കേൾവിക്കാർക്ക് ‘ സത്യം ‘. അയാൾ ആ പെൺകുട്ടിയേ ദേഹോപദ്രവം ചെയ്തതോ അതിനപ്പുറം ദ്രോഹം ചെയ്തതോ ഒന്നും തന്നെ ഒരാൾ പോലും മുഖവിലക്കെടുക്കാറില്ല. അത്തരം ‘സത്യങ്ങൾ’ ഒന്നും ആർക്കുമറിയേണ്ടതുമില്ല. ഒടുക്കം
സഹികെട്ടു ഓടിരക്ഷപ്പെട്ട ആ പെൺകുട്ടി അയാൾക്ക് മുഖം പോലും നൽകാതെ പരമാവധി ഒതുങ്ങി കൂടിയിട്ടും ഇന്നും അയാളവളുടെ സോഷ്യൽ ലൈഫ് നശിപ്പിക്കാൻ പാകത്തിൽ കാരണങ്ങളില്ലാതെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. അവളെ അറിയുന്നവരെയും അറിയാത്തവരെയുമൊക്കെ അവൾക്ക് എതിരാക്കി നിർത്തി ആനന്ദം കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
അതായത് ഇത്തരത്തിലുള്ള വ്യക്തിത്വ വൈകല്യമുള്ള ആളുകളുടെ പങ്കാളിയായി ജീവിക്കുമ്പോൾ ഓപ്പോസിറ്റ് ഉള്ള ഒരാൾ നേരിടേണ്ടിവരുന്ന മാനസിക വ്യഥ ചെറുതല്ല എന്നർത്ഥം. ഇതൊക്കെ രണ്ട് വ്യക്തികൾക്കിടയിലെ കാര്യമല്ലേ, കുടുംബ പ്രശ്നമല്ലേ എന്നൊക്കെ ചിന്തിച്ചാൽ അല്ലെന്ന് കൂടി വേണം പറയാൻ. സഹാനുഭൂതിയുടെ അഭാവമുള്ളത് കൊണ്ടാണ് ഒരാൾക്ക് വേട്ടക്കാരനാവാൻ പറ്റുന്നതും അയാൾക്ക് കീഴിൽ ഇരകൾ വന്നടിയുന്നതും. വേട്ടക്കാരനെപ്പോഴും വേട്ടക്കാരനാണ്. വേട്ടക്കാരന് എല്ലായിപ്പോഴും ഇരകളെ ആവശ്യമായി വരും. ഇരകളുടെ മേൽ അധികാരം സ്ഥാപിക്കേണ്ടി വരും. അവർക്കവരുടേതായ പാറ്റേൺ പിന്തുടരേണ്ടിയും വരും. അപ്പോൾ പിന്നെ മൂന്നും നാലും പെണ്ണുകെട്ടി അത്ങ്ങളെ മൊത്തത്തിൽ ഉപദ്രവിച്ച് ഒടുവിലൊരു പൊതുശല്യമായി മാറേണ്ടിയും വരും.
അല്ലെങ്കിലും ഒരുത്തനിങ്ങനെയവന്റെ വൈകല്യത്തെ, അല്പം ചാരിറ്റിയുടെ മറവ് വെച്ച് വളർത്തിയെടുക്കുന്നതും എന്തേർപ്പാടാണ്? വരി വരിയായി ഓരോ സ്ത്രീകൾ തങ്ങളുടെ ദുരനുഭവം പറഞ്ഞിട്ടും അവനിപ്പോഴും നമുക്കിടയിൽ കൂസലില്ലാതെ നടക്കുന്നതുമെന്തേർപ്പാടാണ്? സ്വാർത്ഥത, തീവ്രമായ വ്യക്തിത്വം, വിവിധ തരത്തിലുള്ള ചൂഷണ സംസ്കാരം - ഇതിനെയൊക്കെ അഴിച്ചു വിട്ടാലിവനൊക്കെ സമൂഹത്തിന് മൊത്തത്തിൽ വിപത്തായി മാറും. അവരുടെ പ്രവൃത്തികളെയും മനോഭാവങ്ങളെയും ന്യായീകരിക്കാതിരിക്കുക, തെളിവുകൾ വെച്ച്, ഇവനെയൊക്കെ ഇനിയും വളരാതിരിക്കാൻ സമ്മതിക്കാതിരിക്കുക എന്നത് മാത്രമാണ് പിന്നെ നമുക്ക് ചെയ്യാനുള്ളത്.
സീ മറ്റൊരാളെ പേടിച്ച് പേടിച്ച് ജീവിക്കുന്ന അവസ്ഥ അത്ര സുഖമുള്ളതൊന്നുമല്ല.  ‘പേടിച്ച് പേടിച്ച് ജീവിക്കുകയാണ് ’ എന്ന് എലിസബത്ത് സ്വയം പറയുന്നെങ്കിൽ അവർ ഏതൊക്കെ അവസ്ഥകളിലൂടെ കടന്നു പോയിക്കാണുമെന്നോർത്തു എനിക്ക് തന്നെ പേടി തോനുന്നു. എലിസബത്താണ് ശരിയെങ്കിൽ അവർക്ക് പിന്തുണ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബിക്കോസ് സമാധാനമായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ അങ്ങനെയാരും നശിപ്പിക്കാൻ പാടില്ലല്ലോ. അവരുടെ എന്നല്ല. ആരുടേയും!

https://www.facebook.com/Anuchandra.R

 

 

Join WhatsApp News
Jayan varghese 2025-03-04 15:13:49
താലി എന്ന നമ്പർ പ്ളേറ്റും കഴുത്തിൽ കെട്ടിത്തൂക്കി അടിമ വേല ചെയ്യാൻ പോകുന്നതിനു മുമ്പ് താൻ എന്താണ് എന്ന് സ്വയമറിയുകയാണ് ഒരു സ്ത്രീ ആദ്യം ചെയ്യേണ്ടത്. സാമൂഹ്യാവസ്ഥ കെട്ടിപ്പൊക്കിയ ‘ മാന്യത ‘ എന്ന് വിളിപ്പേരുള്ള ദുരഭിമാനത്തിന്റെ കടും ചുമട് തലയിലിരിക്കുന്നതു കൊണ്ടാണല്ലോ ‘ ഇറക്കത്തിൽ ഇട്ടിയവിരായുടെ വഹ ‘ എന്ന ഈ നമ്പർ പ്ളേറ്റ് കഴുത്തിൽ അഥവാ ജീവിതത്തിൽ കെട്ടിത്തൂക്കുന്നത് ? ആദ്യമായി ഞാനൊരു സംഭവമാണ് എന്ന ദുരഭിമാനച്ചുമട് താഴെയിടുക. മറ്റുള്ളവർ എന്ത് പറയും എന്ന പേടിസ്വപ്നത്തെ തൊഴിച്ചകറ്റുക. സാരോപദേശത്തിന്റെ ആട്ടിൻ തോലുമായി വരുന്നവനോട് നീ പോടാ പുല്ലേ എന്ന് തന്നെ പറയുക. റേഷൻ കടയിൽ നിന്ന് കിട്ടുന്ന രണ്ടു രൂപയുടെ അരിയും വഴി വക്കിൽ വളർന്നു നിൽക്കുന്ന താളും തകരയും തഴുതാമയും ഉണ്ടെങ്കിൽ ജീവിച്ചു പോകും എന്ന് ഇവന്മാരോട് പറയുക. ഒരു പെണ്ണിന്‌ സ്വയം സംരക്ഷിക്കാൻ ഇരുമ്പ് വാതിലുകൾ ആവശ്യമില്ല. ആത്മ വിശ്വാസത്തിന്റെ അതി മൂർച്ചയുള്ള അരിവാളുകൾ മതിയാവും എന്നറിയുക ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക