ലോക്കോ പൈലറ്റ് പറഞ്ഞത് എനിക്ക് ആ കാഴ്ച കാണുവാൻ കഴിയില്ലായിരുന്നു എന്നാണ്. അവൾ മക്കളെ ചേർത്തുപിടിച്ചു മരണത്തിലേക്ക് പോകുന്ന ആ യാത്ര.. അമ്മയുണ്ടെന്നുള്ള
ബലമായിരുന്നായിരിക്കാം ആ പൊന്നോമനകൾക്ക് ഉണ്ടായത്. പിന്നെ അവർ മാത്രം അനുഭവിച്ച നരക യാതനകൾ.
നമ്മളൊക്കെ ഒരാൾ മരണപ്പെട്ടു കഴിഞ്ഞ് വാചാലർ ആകാറുണ്ട് . ഞങ്ങളോട് ഒരു വാക്ക് പറയുവാൻ വയ്യാരുന്നോ??? അങ്ങനെയുള്ളവനെ ആ ഏറിയയിൽ നിന്നും ഓടിക്കണം. ജീവിച്ചിരിക്കുമ്പോൾ കണ്ടിട്ടും കണ്ടില്ലയെന്ന് നടിച്ച കുരുട്ട് ബുദ്ധിമ്മാന്മാരാണ് അവരൊക്കെ.
പ്രിയപ്പെട്ടവരെ കൂടുമ്പോഴൊക്കെ ഇമ്പം ഉണ്ടാകേണ്ട നമ്മുടെ നാട്ടിലെ കുടുംബങ്ങളൊക്കെ ഇപ്പോൾ അങ്ങനെയെന്നുമല്ല. നാട്ടുകാർ കാണുമ്പോൾ തേനെ ചക്കരെ എന്നൊക്കെ വിളിക്കുന്നവർ വീട്ടിൽ
വിളിക്കുന്നത് വേറെ ഭാഷയാണ്.
മനുഷ്യൻ മാത്രം ആണ് ഈ ഭൂമിയിൽ വിവാഹം ചെയ്യുന്നത്. ഒരു കാള ഒരു പശുവിനെ ഔപചാരികമായി വിവാഹം ചെയ്യുന്നില്ല. ഒരു പൂവൻ കോഴി ഒരു പിട കോഴിയെ രോഗത്തിൽ ചേർത്തു പിടിക്കാറില്ല. എന്നാൽ മനുഷ്യന് മാത്രം ദൈവം കല്പിച്ചു തന്നതാണ് വിവാഹം.
നമ്മൾ ഇവർ നല്ല കുടുംബജീവിതമാണ് അവർ നയിക്കുന്നതെന്ന് ചിന്തിക്കുന്ന പല കുടുംബങ്ങളിലും അവരുടെ രഹസ്യ ജീവിതം വേറെയാണ്.
രണ്ട് വ്യത്യസ്തരാണല്ലോ വിവാഹം ചെയ്യുന്നത്. പുരുഷനും സ്ത്രീയും.
ഇവിടെ ഞാൻ എപ്പോഴും പറയും പരസ്പരം മനസ്സിലാക്കാതെ വിവാഹം ചെയ്യരുത് . ഞാൻ പറഞ്ഞത് മനസ്സിൽ ആക്കണം.
പലരും ദിവസങ്ങൾ മാത്രമാണ് ഒന്നിച്ച് ജീവിക്കുന്നത്.
ഒരു സ്ത്രീ ഭർത്താവുമായി 3 ആഴ്ച പിണങ്ങി. ഭർത്താവ് അത് അറിഞ്ഞതേയില്ല.
ഇപ്പോൾ മൊബൈൽ ഫോൺ യുഗത്തിൽ പലരും ചാറ്റി ചാറ്റി ജീവിതം ചീറ്റിക്കുകയാണ്.
ഞാൻ ഇപ്പോഴും പറയും സ്നേഹം പങ്കിടുവാൻ കഴിയാത്ത സ്വസ്നേഹികൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
അതിന് ആത്മരതി എന്ന് പറയാറുണ്ട്.
അവർക്ക് അവരെ മാത്രം ഇഷ്ടമൊള്ളൂ. അവർക്ക് ഒരിക്കലും പങ്കാളിയേയും മക്കളേയും സ്നേഹിക്കാൻ കഴിയില്ല. അവരുടെ പങ്കാളിയും മക്കളും എപ്പോളും കണ്ണീരിൽ ജീവിക്കേണ്ടിയ അവസ്ഥ ആവും.
നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും പങ്കാളിയെ അടുത്തറിയാതെ വിവാഹം ചെയ്യുന്നവരാണ്. ഇനിയും ഉള്ള കാലത്ത് കുറഞ്ഞത് 6 മാസമെങ്കിലും പങ്കാളിയെ മനസ്സിലാക്കാൻ അവസരം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. അവിടെ പരസ്പരം യോജിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയാൽ പിന്മാറുക തന്നെ വേണം.
എന്റെ ഒരു സുഹൃത്ത് , അവൾ വിവാഹത്തിന്റെ തലേ രാത്രിയിലാണ് പയ്യൻ മയക്കുമരുന്നിന് അടിമ ആണെന്ന് അറിയുന്നത്. ഹാൾ ബുക്ക് ചെയ്തു , നാട്ടുകാരും ബന്ധുക്കളെയും ഒക്കെ വിളിച്ചു. അവൾ ആരോടും പറയാതെ ഈ കാരണങ്ങൾ കൊണ്ട് സ്വയം വിവാഹം കഴിക്കാൻ നിർബന്ധിതയായി.
പിന്നീടുള്ള അവളുടെ ജീവിതം നരകമായിരുന്നു. സാക്ഷാൽ നരകം .അയാളിൽ അവൾക്കു 2 മക്കളും ജനിച്ചു അവളുടെ ദിനയാത്രങ്ങൾ കരച്ചിലിന്റേത് മാത്രമായിരുന്നു. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതിയാണ് അവൾ അവൻ മയക്കുമരുന്നാണെന്ന് അറിഞ്ഞിട്ടും വിവാഹം ചെയ്തത്. പക്ഷേ അവൾ അറിഞ്ഞ ആ രാത്രിൽ തന്നെ അവനെ വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ നരകത്തിൽ നിന്ന് അവൾക്ക് മോചനം ലഭിക്കുമായിരുന്നു. അവളുടെ അച്ഛൻ പറഞ്ഞത് നമ്മുടെ വിശ്വാസ പ്രകാരം അവനെ ഡിവോഴ്സ് ചെയ്യാൻ പറ്റില്ല. അവൾ പെട്ടു പോയി. പക്ഷേ എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ചതിക്കുന്നവരെ വിവാഹ മോചനം ചെയ്യുന്നതിൽ ഒരു തെറ്റുമില്ലെന്നാണ്.
ഞാൻ പറഞ്ഞു വരുന്നത് വിവാഹ ജീവിതം എന്ന് വെച്ചാൽ പങ്കിടിൽ ആണ്. പലയിടത്തും സ്ത്രീ അടിമയാണെന്ന് ആളുകൾ ധരിക്കാറുണ്ട്. ഒരിക്കലും ഒരു മതവും സ്ത്രീ അടിമയാണെന്ന് പറയുന്നില്ല. പുരുഷൻ തല എന്ന് പറയുമ്പോൾ അവിടെ പുരുഷൻ അവൾക്കു സ്നേഹം നൽകാൻ ബാധ്യസ്ഥനാണ് എന്ന അർഥമാണ്. അല്ലാതെ പോലീസ് ജോലി എല്ലാ . അതുപോലെ തന്നെ സ്ത്രീ ബഹുമാനിക്കുകയും വേണം . അതിന്റെ അർത്ഥം സല്യൂട്ട് അടിക്കണം എന്നല്ല.
പല വീടുകളിലും പരസ്പരം വിവാഹ മോചിതരെ പോലെയാണ് ജീവിക്കുന്നത്. മക്കളെ ഓർത്ത് പലരും കടിച്ചു പിടിച്ച് പോവുകയാണ്.
ഭയത്തിനടിമയായി എത്രയോ കുഞ്ഞുങ്ങൾ ജീവിക്കുന്നു. വിഷാദത്തിന് അടിമയായി എത്രയോ പേര് ജീവിക്കുന്നു.
നാർസിസം ഒരു വലിയ വിഷയമായി മാറുകയാണ്.
നാട്ടിൽ വളരെ നല്ലവനും വീട്ടിൽ കാടനും. ആർക്കും പിടി കിട്ടുവില്ല.
ഈ വക കാരണങ്ങൾ കൊണ്ടാണ് നമ്മളുടെ യുവാക്കൾ വിവാഹം കഴിക്കുവാൻ മടിക്കുന്നത്.
ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ പെൻഷൻ കിട്ടുന്നതിന് 2 വർഷം മുൻപ് ജോലി രാജിവെച്ചു.( വിആർഎസ്)
കൂട്ടുകാർ ചോദിച്ചു തനിക്ക് ഭ്രാന്ത് ആണോ എന്ന്.
അദ്ദേഹം പറഞ്ഞത് എന്റെ ഭാര്യയ്ക്ക് മറവി രോഗമാണ്, പൈപ്പ് തുറന്നിട്ടാൽ അവൾ
അടക്കില്ല, ഗ്യാസ് ഓൺആക്കിയാൽ അവൾ ഓഫ് ആക്കില്ല, അതിന് താൻ എന്തിനാണ് മണ്ടത്തരം കാണിക്കുന്നത്. എടോ ഞാൻ ജോലിക്ക് വരുമ്പോൾ രാവിലെ 4 മണിക്ക് ഏഴുനേറ്റു ചോറുപാത്രം. തയാറാക്കുന്നത് അവളാണ്, അതുകഴിഞ്ഞ് എന്നെ ബസ്സ് സ്റ്റോപ്പിൽ വീടും . ഞാൻ തിരിച്ചു വരുമ്പോൾ അവൾ ബസ്സ് സ്റ്റോപ്പിൽ വന്ന് നിൽക്കും ... എടോ അവൾ എന്നെ സ്നേഹിച്ചിരുന്നു. എനിക്ക് ജോലിയേക്കാൾ വലുത് എന്റെ ഭാര്യയാടാ........
.......തുടരും
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല
https://www.facebook.com/jerryjohnsroy