Image

എയ്‌ഡിന്റെ രാഷ്ട്രീയം - 1 (ജെ.എസ്. അടൂർ)

Published on 06 March, 2025
എയ്‌ഡിന്റെ  രാഷ്ട്രീയം -  1 (ജെ.എസ്. അടൂർ)

അമേരിക്ക നികുതി ദായകരുടെ പണമെടുത്തു പൈസയെല്ലാം നഷ്ട്ടപെടുത്തുന്നു എന്ന് തീവ്ര വലതുപക്ഷ നിയോ അമേരിക്കൻ ട്രമ്പൻമാരെല്ലാം പരിതപിക്കുന്നത് കണ്ടത് കൊണ്ടാണ് ഏയ്ഡിന്റെ പൊളിറ്റിക്കൽ ഇക്കൊനമി എഴുതാം എന്നു വിചാരിച്ചത്. മാത്രം അല്ല ഈ വിഷയത്തിൽ നേരത്തെ ഗവേഷണം ചെയ്തത് കൊണ്ടും അതിന്റെ ചരിത്രം നന്നായി അറിയാവുന്നത് കൊണ്ടാണ്.
ഒന്നാം ലോകമഹായുദ്ധത്തിന് തിരശീല വീണത് പരീസിൽ വച്ചു 1919 ജൺ 28 ന് വച്ചു  വെഴ്സായി ഉടമ്പടിയോട് കൂടിയാണ്. എന്തായിരുന്നു ആ ഉടമ്പടിയുടെ പ്രധാന കാര്യം,? യുദ്ധത്തിൽ തോറ്റ ജർമ്മനി ( 33 ബില്ല്യൻ ഡോളർ. ഇപ്പോഴത്തെ 605 ബില്ല്യൻ ഡോളർ ) യുദ്ധ നഷ്ട്ടപരിഹാരം യുദ്ധത്തിൽ ജയിച്ചു ബ്രിട്ടനും ഫ്രാൻസ് ഉള്ളപ്പെടെയുള്ള അലയ്ഡ് പവറിനു കൊടുക്കണം എന്നും ജർമ്മനി പൂർണമായി നിരായുധീകരണം നടത്തണം എന്നായിരുന്നു വിന്നെഴ്സ് ഡീൽ. യുദ്ധത്തിന് വേണ്ടി ജർമൻ കൊടുത്തു war reparations നിൽ നിന്ന് അമേരിക്ക ബ്രിട്ടന് യുദ്ധ കടം കൊടുത്തത് പലിശ ഉൾപ്പെടെ തീരികെ കൊടുക്കാമെന്നായിരുന്നു അവരു തമ്മിലുള്ള ഡീൽ.
എന്നാൽ ഈ യുദ്ധ- നഷ്ട്ടപരിഹാരം ഗുണത്തെക്കാൾ അധികം യൂറോപ്പ്യൻ സാമ്പത്തിക വ്യവസ്ഥയെ ദോഷമായി ബാധിക്കുമെന്നും അത് ജർമ്മൻ സാമ്പത്തിക അവസ്ഥ യെ തകർക്കുമെന്നും അത് ജർമൻ ദേശീയ വികാരം ബ്രിട്ടനും ഫ്രാൻസിനും എതിരെ തിരിഞ്ഞു വീണ്ടും രണ്ടാം ലോകമഹായുദ്ധത്തിലേക്കു നയിക്കുമെന്നും മുൻകൂട്ടി കണ്ട യുവാവായ ഒരു ഇക്കോണോമിസ്റ്റ് ബ്രിട്ടീഷ് ഡലീഗേഷനിൽ ഉണ്ടായിരുന്നു.  പേര് ജോൺ മേനാഡ് കെയ്ൻസ് ( John Maynar Keynes ). പിന്നീട് ലോകത്തു പബ്ലിക്ക് പോളിസിയെയും വെൽഫെയർ സ്റ്റേറ്റിനെയും  ഡവലപ്മെന്റ് ഇക്കോണമിക്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച  ഇക്കോണമിസ്റ്റ്.
വേഴ്സായി ഉടമ്പടിക്കു ശേഷം ജോൺ മേനാഡ് കെയ്ൻസ് എഴുതിയ പുസ്തകമാണ് The Economic Consequences  of Peace. ആ പുസ്തകം അന്നത്തെ ബെസ്റ്റ് സെല്ലറായി. അമേരിക്കയിലും ബ്രിട്ടനിലുമായി മാസങ്ങൾക്കകം ഒരു ലക്ഷം കോപ്പി വിറ്റഴിഞ്ഞു. 12 ഭാഷകളിൽ പരിഭാഷപെടുത്തി.
ബ്രിട്ടീഷ് പ്രധാന മന്ത്രി ലോയ്ഡ് ജോർജിന്റെ ഉപദേഷ്ട്ടാവായിരുന്ന കെയ്ൻസ് അതു രാജിവച്ചു കേമ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ തിരികെപോയാണ് അതു എഴുതിയത്. സാധാരണ പബ്ലിക്ക് പോളിസി പഠിപ്പിക്കുമ്പോൾ നിർബന്ധ വായനക്കു ഞാൻ നിർദ്ദേശിക്കുന്നു ഈ പുസ്തകംകേരളത്തിൽ പല ഇക്കോണോമിക് അധ്യാപകർക്കും പരിചയം ഇല്ലന്നത് എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്.
കെയിൻസിന്റെ പുസ്തകം പ്രവചന സ്വഭാവമുള്ളതായിരുന്നു അതിന്റെ പ്രധാന വാദം ഏയ്ഡ് അതാതു രാജ്യത്തിന്റെ ഇക്കൊണമിക്കും ലോകത്തു സമാധാനത്തിനും നല്ലതാണ് എന്നും  യുദ്ധത്തിൽ തോൽക്കുന്നവരുടെ രാജ്യത്തു നിന്ന് പിടിച്ചു പറി ച്ചാൽ ഗുണത്തെക്കാൾ ദോഷമുണ്ടാകുമെന്നാണ്. അതു വീണ്ടും യുദ്ധത്തിലെക്കും നാശത്തിലേക്കും നയിക്കും.
യഥാർത്ഥത്തിൽ രണ്ടാം ലോക മഹായുദ്ധത്തത്തിനു വഴിയൊരുക്കിയത് വേഴ്‌സായി സമാധാന ഉടമ്പാടിയായിരുന്നു. യുദ്ധത്തിൽ തോറ്റ ജർമനിയിൽ നിന്നുള്ള നഷ്ട്ട പരിഹാരം പിടിച്ചെടുക്കൽ ജർമൻ സാമ്പത്തിക അവസ്ഥ തകരാറിലാക്കിയെന്ന് മാത്രം അല്ല ജർമൻ സമൂഹത്തെ അധിക്ഷേപിച്ചതിന് തുല്യമായി. ഹുമിലിയേറ്റ് ചെയ്യപെട്ട സമൂഹത്തിലാണ് ഹിറ്റ്‌ ലരും നാസി പാർട്ടിയുമുണ്ടായത്. അതു രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടു.
ബ്രിട്ടീഷ് ഇക്കോണമിസ്സ്റ്റായ കേയ്ൻസിന്റെ ആശയങ്ങൾ ഏറ്റവും കൂടുതൽ നടപ്പാക്കിയത് അമേരിക്കൻ ഇക്കോണമി 1929 ൽ തകർന്ന ശേഷം ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് നടപ്പാക്കിയ ന്യൂ ഡീൽ എന്ന പോളിസി ഫ്രെയിവർക്കിലൂടെയാണ് 1929 ലേ ഗ്രേറ്റ് അമേരിക്കൻ ക്രാഷ് കഴിഞ്ഞുള്ള അമേരിക്കൻ ഇക്കോണമിയുടെ സ്ഥിതിഇപ്പോഴത്തെ നിയോ- അമേരിക്കൻ മൈഗ്രൻസ് ട്രമ്പൻമാർ ഓർക്കാൻ വഴിയില്ല. ഇന്ന് കാണുന്ന അമേരിക്കയുടെ ഇക്കോണമിക് അടിസ്ഥാന പുനർനിർമാണത്തിന്റെ ബേസിസ് ന്യു ഡീൽ എന്ന അമേരിക്കൻ വെൽഫയർ സ്റ്റേറ്റ് മോഡലാണ്.
ഫ്രാങ്കിളൻ റൂസവെൽറ്റു ഹാരി എസ് ട്രൂമാൻ ( ഡെമോക്രാറ്റ് )അതു കഴിഞ്ഞു ഐസൻഹോവർ ( റിപബ്ലിക്കൻ ) എന്നി അമേരിക്കൻ പ്രസിഡന്റ് മാരാണ്( 1945-1961) രണ്ടാം ലോക മഹായുദ്ധം വിതച്ച ദശലക്ഷം മരണങ്ങളിൽ വലിയ നാശനഷ്ടങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ടു പുതിയ ലോക സമാധാനത്തിന്റെ അന്താരാഷ്ട്ര നയപരിപാടിയുണ്ടാക്കിയത്.
വളരെയധികം ചർച്ചകൾക്കു ശേഷം ലീഗ് ഓഫ് നേഷന്റെ പരാജയത്തിൽ നിന്ന് പഠിച്ചാണ് 1945 ജൂണിൽ അമേരിക്ക സാൻസ് ഫ്രാൻസിസ്ക്കോയിൽ വച്ചു അംഗീകരിച്ച യൂ എൻ ചാർട്ടർ പ്രകാരം യൂനൈറ്റ്സ്ഡ് നേഷൻസ് ഉണ്ടാക്കുന്നത്. അതു കഴിഞ്ഞുള്ള ബ്രട്ടൻവുഡ് കോൺഫെറൻസിലാണ് വേൾഡ് ബാങ്ക്‌, ഐ എം ഫ്, GAAT( പിന്നീട് WTO) ഉണ്ടാക്കുന്നത്
അന്താരാഷ്ട്ര വികസനം ( international development ) അമേരിക്കൻ വിദേശകാര്യനയമാണ് എന്നത് 1949 ൽ ആദ്യമായി, സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസ്സിൽ പറഞ്ഞത് പ്രസിഡന്റ്‌ ട്രോമനാണ്
രാണ്ടാം ലോക മഹായുദ്ധത്തോടെ ബ്രിട്ടീഷ് കോളനിയൽ സാമ്രാജ്യ ഇക്കോണമി തകരുകയും യൂറോപ്പ് വലിയ നാശനഷ്ട്ടങ്ങൾ അനുഭവിച്ചു ക്ഷീണമായ അവസ്ഥയലാണ് അമേരിക്കപുതിയ ആഗോള ശക്തിയാകാൻ അവസരം മുതലാക്കിവന്നത്. അതിനു മുമ്പ് ബ്രിട്ടനിൽ നിന്നും യൂറോപ്പിൽ നിന്നും അമേരിക്ക യിൽ എത്തിയത് സാമ്പത്തിക രാഷ്ട്രീയ അഭയാർത്ഥികൾ ആയിരുന്നു.അടിമ വ്യാപാരത്തിൽ വളർന്നു അഗ്രെറിയൻ ഇക്കോണാമീയും തദ്ദേശവാസികളെ കൊന്നു ഒടുക്കി നിർമിച്ചു കോളനി സാമ്പത്തികമായി വളരാൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. എന്നാൽ അമേരിക്ക ലോകത്തിൽ സ്വാധീനം ചിലത്താൻ തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം.
അതിന്റെ അടിസ്ഥാനം അഞ്ചു പോളിസി ഫ്രെയിംവർക്കാണ്. 1.ഡെമോ ക്രാട്ടിക് വെൽഫെയർ സ്റ്റേറ്റ് മോഡൽ 2 മൾട്ടിലാറ്ററൽ ഗ്ലോബൽ ഗവണൻസ് സിസ്റ്റം, ( യൂ എൻ സിസ്റ്റം, വേൾഡ് ബാങ്ക്‌, ഐ എം ഫ്, WTO ) 3.സർവദേശീയ മനുഷ്യാവകാശങ്ങൾ 4.അന്താരാഷ്ട്ര വികസനം 5അന്താരാഷ്ട്ര ഏയ്ഡ് സിസ്റ്റം.
അന്താരാഷ്ട്ര ഏയ്ഡ് സിസ്റ്റത്തിന്റെ തുടക്കം 1948 ഏപ്രിലിൽ 3 ന് പ്രസിഡന്റ് ട്രൂമാൻ സൈൻ ചെയ്ത economic recovery Act 1948 ന്റെ ഉദ്ദേശം അമേരിക്കൻ ഇക്കൊണമിയെയും അമേരിക്കയുടെ യൂറോപ്യൻ മാർക്കറ്റിനെയും ശക്തിപെടുത്താൻ യുറോപ്യൻ economic infrastructure നെ restore ചെയ്യാനുള്ള ഫിനാൻഷ്യൽ അസ്സിസ്റ്റൻസ് നിർദേശിച്ചത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ( വിദേശ കാര്യ ചുമതല ) ജോർജ് മാർഷലാണ്. അതിന്റെ അടിസ്ഥാന ഇക്കോനമിക് വാദം കെയിൻസ് 1919 ൽ എഴുതിയ economic consequence of peace എന്ന പുസ്തകത്തിലെതാണ്
യഥാർത്ഥത്തിൽ അമേരിക്ക മാർഷൽ പ്ലാൻ മുതൽ ഇത് വരെ ചെയത് എല്ലാ ഏയ്ഡും ലോകത്തെ നന്നാക്കാൻ അല്ലായിരുന്നു. മറിച്ചു അമേരിക്കയുടെ ഇക്കോനോമി ശക്തിപ്പെടുത്താനും ലോക ത്തു അമേരിക്കൻ ആയുധ വിൽപ്പന കൂട്ടാനും അമേരിക്കയുടെ അധികാര വ്യാപാര മേധാവിത്തം സ്ഥാപിക്കാനുമായിരുന്നു. ഓരോ യുദ്ധതിലും അമേരിക്ക നോക്കിയത് ലാഭകച്ചവടം മാത്രം ആയിരുന്നു. എവിടെയൊക്കെ അമേരിക്കപോയോ എവിടെയൊക്കെ അവർ മിലിറ്ററി ഏയ്ഡ് കൊടുത്തോ അവിടെയെല്ലാം നാശം വിതച്ചു എന്നു മാത്രമല്ല അവിടെയെല്ലാം അമേരിക്കൻ കോൺട്രാക്ടെഴ്സിനും അമേരിക്കൻ കമ്പനികൾക്കും  ആയുധ ബിസിനസിനും ലാഭമുണ്ടാക്കാനും ഒരു ചെറിയ ഇൻവെസ്റ്റ്‌മെന്റാ യിരുന്നു.
ചെറിയ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീൻ പിടിക്കുന്ന പരിപാടിയായിരുന്നു അമേരിക്കൻ ഏയ്ഡിന്റെ പൊളിറ്റിക്കൽ ഇക്കൊണമി.
അതിന്റ വിവരങ്ങൾ നാളെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക