Image

ട്രംപിന് താരിഫുകൾ നടപ്പാക്കാൻ കഴിയുമോ? (ഏബ്രഹാം തോമസ്)

Published on 07 March, 2025
ട്രംപിന് താരിഫുകൾ നടപ്പാക്കാൻ കഴിയുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ: യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകളിന്മേൽ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ നടപ്പാക്കാൻ കഴിയുമോ എന്ന ചോദ്യം വളരെ പ്രസക്തമായി ഉയരുന്നു. ഈ താരിഫുകൾ ഏപ്രിൽ ഒന്നിന് പകരം ഏപ്രിൽ രണ്ടിന് നടപ്പിലാവുമെന്നു രാഷ്ട്രത്തിനോടുള്ള തന്റെ ആദ്യത്തെ പ്രഭാഷണത്തിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു. വലിയ വാണിജ്യ സ്ഥാപനങ്ങൾ മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കു മേൽ 25% താരിഫുകൾ ചുമത്തുന്നതിനു എതിരായി ലോബിയിങ് നടത്തി കൊണ്ടിരിക്കുന്നു.

സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുവ ചുമത്തുന്നത് ഒരു മാസം കഴിഞ്ഞു മതി എന്ന തീരുമാനത്തിൽ ഫെഡറൽ ഭരണകൂടം എത്തിയിരിക്കുകയാണ്. അതോടൊപ്പം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പ്രഖ്യാപിച്ച തീരുവകൾ എപ്പോൾ നടപ്പിലാക്കണമെന്ന് പുനരാലോചന നടത്തുകയുമാണ് എന്ന് റിപോർട്ടുകൾ പറയുന്നു. ചൈനയുമായി നേരിട്ട് ഒരു വ്യവസായ പോരാട്ടത്തിന് താനും തയ്യാറല്ല എന്ന് ട്രംപ് വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ക്യാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ അടിച്ചേൽപ്പിക്കുന്ന തീരുവകൾ ഒരു ഏറ്റുമുട്ടലിനു കളം ഒരുക്കും. രണ്ടു രാജ്യങ്ങളും അമേരിക്കയിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫുകൾ ഏർപ്പെടുത്തും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ രണ്ടു രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തി ഒരു ഒത്തുതീർപ്പിനു ശ്രമിക്കുവാൻ ട്രംപിന് കഴിഞ്ഞേക്കും. നിരക്കുകൾ കുറയ്ക്കുകയോ പകരം മറ്റു ആനുകൂല്യങ്ങൾ നൽകിയോ ഈ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി അവർ വഴങ്ങുന്ന അവസ്ഥയിൽ എത്തിക്കുവാൻ ട്രംപിന് കഴിഞ്ഞേക്കും. എന്നാൽ കാനഡയ്ക്കും മെക്സിക്കോയ്ക്കും നൽകുന്ന ഇളവുകൾ തങ്ങൾക്കും നൽകണമെന്ന് മറ്റു രാജ്യങ്ങളും ആവശ്യപ്പെട്ടേക്കും. പ്രതേകിച്ചു ഇന്ത്യക്കു മേൽ ചുമത്തുന്ന തീരുവകൾ വളരെ വലുതാണ്. ചില ഇളവുകൾക്കു ഇന്ത്യൻ പ്രധാന മന്ത്രി ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തേണ്ടതാണ്. ഇരുവരും തമ്മിൽ ഔദ്യോഗിക തലത്തിനും അപ്പുറം എന്തൊക്കയോ ബന്ധങ്ങൾ ഉണ്ട് എന്ന റിപോർട്ടുകൾ നിലവിലിരിക്കെ ഇത് ഇന്ത്യൻ പി എമ്മിന് അസാധ്യമായ കാര്യം ആവില്ല.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന താരിഫുകൾക്കു തിരിച്ചടിയായി മെക്സിക്കോയും കാനഡയും ചുമത്തുന്ന താരിഫുകൾ പ്രാബല്യത്തിൽ വന്നാൽ അമേരിക്കക്കാർക്ക് ഗ്യാസിന് (പെട്രോളിന് ) ഒരു ഗാലന് 20 സെന്റ് കൂടുതൽ നൽകേണ്ടി വരും. മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓരോ അവകാഡോയ്ക്കും 50 സെന്റ് അധികം നൽകേണ്ടതായും വരും. പുതിയ വാഹനങ്ങൾക്ക് ആയിരകണക്കിന് ഡോളർ കൂടുതൽ നൽകേണ്ടി വരും എന്നാണ് വ്യവസായ വിദഗ്ധർ പറയുന്നത്. അതിനനുസരിച്ചു മറ്റു സാധനങ്ങൾക്കും സേവനങ്ങൾക്കും വില ഏറും. 'ഇന്ന് രാത്രിയിൽ വില്പനക്ക് എത്തുന്ന കാറുകൾക്ക് നാളെ മുതൽ കൂടുതൽ വില വാങ്ങേണ്ടിവരും', എന്നാണ് അമ്രില്ലോയിലുള്ള ഒരു കാർ ഡീലർ, ജോൺ ലൂസിയാണോ പറഞ്ഞത്.

പഴ വർഗങ്ങൾക്കും മറ്റു പച്ചക്കറികൾക്കും വില കൂടും എന്ന് ടാർഗറ്റ് സി ഇ ഓ ബ്രയാൻ കോർണെൽ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഭക്ഷണ സാധനങ്ങൾക്ക് വില കൂടി നിൽക്കുകയാണ്. മുട്ടയ്ക്ക് ഒരു ഡസന് അഞ്ചു ഡോളറിനടുത്താണ് വില. ഇത് പിന്നെയും കൂടാനാണ് സാധ്യത. വിലക്കയറ്റം കൂടുന്നത് പിടിച്ചു നിർത്താൻ കഴിയുന്നില്ലെങ്കിൽ ട്രംപിന്റെ ജനപ്രിയത വീണ്ടും കുറയാൻ കാരണമാവും. ഇപ്പോൾ 50% ൽ താഴെയാണെന്നു സർവേകൾ പറയുന്നു.

കഴിഞ്ഞ ട്രംപ് ഭരണത്തിൽ താരിഫുകൾ കൂടിയെങ്കിലും ചൈന ഇതിനെതിരെ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ 10% ആണ് ചൈനയ്ക്കു മേൽ ചുമത്തുന്ന താരിഫുകൾ. കാനഡയും മെക്സിക്കോയും യു എസിന്റെ സഖ്യകക്ഷികളാണ്. എങ്കിലും താരിഫുകൾ ചുമത്താൻ അവർ സമ്മതിക്കണം എന്നില്ല. ദീർഘ കാല ബന്ധങ്ങളിൽ വിള്ളലുകൾ പലരും പ്രവചിക്കുന്നു. കാർ ഡീലർമാർ ഈ താരിഫ് യുദ്ധത്തിൽ എന്താണ് സംഭവിക്കുക എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. 36,000 ഡോളറിന്റെ വിലയുള്ള കാറിനു ഇനി 42,000 ഡോളർ നൽകേണ്ടി വരുമെന്ന് ചിലർ മുൻകൂട്ടി പറയുന്നു. വൊൽക്‌സ്‌വെഗേന് മെക്സിക്കോയിൽ പല പ്ലാന്റുകൾ ഉണ്ട്. ചാറ്റനൂഗ, ടെന്നീസിയിൽ (യു എസ് എ യിൽ ) അവർ നിർമ്മിക്കുന്ന കാറുകളുടെ പല ഭാഗങ്ങളും വിദേശങ്ങളിൽ നിന്ന് വരണം. ഇതിനെല്ലാം താരിഫുകൾ ഉയരും.

പ്രധാനമായും ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കുന്ന ബെസ്ററ് ബയ് വിതരണ ശൃംഖല തങ്ങൾ വിൽക്കുന്ന സാധനങ്ങളുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു. ഒരു സാധാരണ കുടുംബത്തിന്റെ ബഡ്ജറ്റിൽ 1,200 ഡോളർ പ്രതി വർഷം കൂടാൻ സാധ്യത ഉണ്ടെന്നു ചില സമ്പത്തിക വിദഗ്ധർ പറയുന്നു. ഗ്യാസിന്റെ വില ഗാലന് 20 മുതൽ 40 വരെ സെന്റുകൾ കൂടിയേക്കും എന്നും ഇവർ പറയുന്നു.

Join WhatsApp News
Give the diploma back 2025-03-07 04:19:14
He claims that he went business school and it is time to give that diploma back. You are not fit for the Job. You are screwing up the economy. One executive order to impose tariff and in an hour another executive order to cancel it. The executive order will run out pretty soon🤪
സന്തോഷ രാജ്യം എന്നാൽ അടിസ്ഥാന വർഗത്തിന് ജോലി സ്ഥിരത. 2025-03-07 14:23:16
മന്ദിച്ചു കിടന്ന ആഗോള സാമ്പത്തിക വ്യവസ്ഥക്ക് മാറ്റം വരുത്താൻ Global free trade agreements കൊണ്ടുവന്നത് അമേരിക്കയാണ് . ഇതുമൂലം ലോകത്തിലെ ഏറ്റവും ഉപഭോക്ത രാജ്യമായ അമേരിക്കക്കു വിലകുറച്ചു സാധനങ്ങൾ ലഭിക്കാൻ കഴിഞ്ഞു. അതേ സമയം ഇവിടുത്ത വ്യവസായങ്ങൾ ഇത് മൂലം മരവിച്ചതു കൊണ്ട് പ്രധാനമായും ബ്ലൂ കോളർ ജോലി സാധ്യത കുറഞ്ഞു. തൊണ്ണൂറുകളിൽ ഒരു ലെതർ സോഫ സെറ്റിന് 5000 മുകളിൽ ഡോളറിൽ വില യുണ്ടായിരുന്നതു 2000 ആയപ്പോൾ 1500 നും 2500 നും കിട്ടുന്ന സ്ഥിതി വന്നു. അപ്പോൾ ഇവിടെത്തെ ഫർണിച്ചർ വ്യവസായം പൂട്ടി പോയി അവർ ചൈനയിൽ പോയി ഫാക്ടറി തുടങ്ങി ഇവിടെ കൊണ്ട് വന്നു വിറ്റു , അതേ സമയം അതേ സാധനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിച്ചു തീർത്തും വിലക്കുറവിൽ ചൈനക്കാർ ഇവിടെ കൊണ്ടിറക്കി പണം വാരി. അതായതു യൂസ്‌ഡ്‌ , റിപ്പയർ ചെയ്യുന്ന സാധനങ്ങൾ വാങ്ങുത്തിനേക്കാൾ "ലാഭം" പുതിയത് എന്ന സംസ്കാരം നിലവിൽ വന്നു. പണ്ട് ഉണ്ടായിരുന്ന ഗാരേജ് സെയിൽ ,നിന്ന് പോയി , അത് മുഴുവൻ ഇപ്പോൾ മറ്റുള്ള പാവപെട്ട രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ്. അതു കൊണ്ടാണ് ഇറക്കുമതിയും കയറ്റുമതിയുമായുള്ള അന്തരം കുറയ്ക്കണമെന്ന് പല പ്രസിഡന്റുമാർ പറഞ്ഞെങ്കിലും, ഇപ്പോൾ നടപ്പാക്കാൻ ട്രംപ് ശ്രമിക്കുന്നത്. പ്രവാസി പണവും, കടമെടുപ്പും , ഉപഭോക്ത നികുതിയും മാത്രം ആശ്രയിക്കുന്ന ഉല്പാദനമില്ലാത്ത ഉപഭോകത സംസ്ഥാന ഗതി ഇതിനു ഉദാഹരണം .
Patience 2025-03-07 14:39:25
Everything is a trial and error situation. Things that worked yesterday may not work today. Criticizing anyone is a right. However, criticizing without common sense is the sign of an idiot. The willingness to change as the situation calls for is a smart idea. Stubbornness is not a good idea. Mr. Trump is what America needed. The past election clearly showed that. Mr. Biden had 4 years to make things work. Where were you during his disastrous administration? You have no problem putting up with his policies right? Hold on to your diploma moron.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക