ആധുനികജീവിതം നയിക്കുന്ന ജനങ്ങളില്‍ ഒരു ഭാഗം, ഉപകാരപ്രദമായ ആശയങ്ങളും ദീര്‍ഘവീക്ഷണങ്ങളുമില്ലാതെ, അന്ധവിശ്വാസങ്ങളെയും അനാ ചാരങ്ങളെയും ആശ്രയിക്കുന്നു. ജനമൈത്രിക്ക് ആവശ്യമായ ആജ്ഞാശക്തി സ്വയം കൈവരുത്താനും, ലോകസമാധാനത്തിനുവേണ്ടി സംഘടിച്ചു പ്രവര്‍ ത്തിക്കാനും അവര്‍ക്ക് സാധിക്കുന്നില്ല. അവരുടെ അവകാശങ്ങളും, ആവ ശ്യങ്ങളും, ഉദ്ദേശ്യങ്ങളും, വൈകാരിക ചിന്തകളും, സിദ്ധാന്ധങ്ങളും മറ്റുള്ള വരുടേതില്‍ നിന്നും വ്യത്യസ്ഥമാണ്. ഇവ ജന്മസിദ്ധമാണെന്നു അനുമാനമു ണ്ടെങ്കിലും, കാലാനുസരണം ഉണ്ടാകുന്ന സാമൂഹിക പുരോഗതിയും ജീവി തത്തില്‍ പരിവര്‍ത്തനം വരുത്തുന്നില്ല. അക്കാരണത്താല്‍, അവരുടെയും പ്രവര്‍ത്തനങ്ങള്‍ അക്രമാസക്തവും അരോചകവുമാകാറുണ്ട്.
ന്യായീകരിക്കാനാവാത്തവിധം യുക്തിവിരുദ്ധവും ഉള്‍ക്കട്ടിയില്ലാത്തതു മായ സങ്കല്‍പങ്ങളില്‍ നിന്നും ഉളവാകുന്നതാണ് അന്ധവിശ്വാസം. അതി ന്‍റെ വികലസന്തതികളാണ് ദുരാചാരങ്ങള്‍. ഇവ രണ്ടും മനുഷ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നിലവിലുള്ള നിരവധി ആചാരങ്ങളെ വേര്‍തിരിച്ചു നോക്കു മ്പോള്‍, അവയില്‍ അപരിഷ്കൃതവും, അപഹാസ്യവും, ദ്രോഹപരവും, മാരകവുമായ കര്‍മ്മങ്ങള്‍ ഉണ്ടെന്നു കാണാം. ലോകമെമ്പാടുമുള്ള ജനസ മൂഹത്തില്‍, അക്രമികളും, അപരിഷ്കൃതരും, കൊടുംകുറ്റവാളികളും, നിരക്ഷരരും, സ്വാര്‍ത്ഥജീവികളും ഉണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ധവി ശ്വാസവും, ആത്മീയ ഉറവില്‍നിന്നും ഒഴുകുന്ന ദൈവവിശ്വാസവും അസമ- വും സമാന്തരവുമാണെന്നു തിട്ടപ്പെടുത്തിയിട്ടുമുണ്ട്.
ആധിപത്യമതസംസ്കാരത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും, ഏക ദൈവത്തില്‍ വിശ്വസിക്കുന്നവരും, ബഹുദൈവങ്ങളെ ആരാധിക്കുന്നവരും, നിരീശ്വരവാദികളും, മതേതര ആത്മീയതയിലൂന്നിയ ജീവിതം നയിക്കുന്നവ രും ഇടകലരുന്ന ഈ ഭൂമിയില്‍, ദുരാചാരങ്ങളും ദ്രോഹപരമായ വിശ്വാ സങ്ങളും പ്രചരിപ്പിക്കുന്നത് ന്യായീകരിക്കനാവില്ല എന്ന അഭിപ്രായമുണ്ട്..
`യഥാര്‍ത്ഥ ദൈവവിശ്വാസികള്‍, ധര്‍മ്മാനുഭാവികളും, സമഭാവനയും സഹോദരസ്നേഹവും ഉള്ളവരാണ്. സ്വന്തം ജീവിതസുഖങ്ങള്‍ ഉപേക്ഷിച്ച് അഗതികള്‍ക്കും രോഗികള്‍ക്കും ആശ്രയമായി അപകടമേഖലകളില്‍പ്പോലും അദ്ധ്വാനിക്കുന്നവരുമുണ്ട്. അന്ധവിശ്വാസി സമൂഹത്തില്‍ ജനിച്ചുവളരുന്നവ രില്‍ സഹോദരസ്നേഹം കുറവാണെന്നും, ദുഷിപ്പുകളും ദുഷ്ടസ്വഭാവങ്ങ ളും കൊണ്ടുനടക്കുന്നവരുണ്ടെന്നും, മന:ശാസ്തജ്ഞാന്മാര്‍ പറഞ്ഞിട്ടുണ്ട്. അത് തെറ്റാണെന്നും തങ്ങളുടെ വിശ്വാസത്തിനു സാംസ്കാരികമായി അടി- സ്ഥാനമുണ്ടെന്നും യുക്തിസഹമായി തെളിയിക്കാന്‍ അന്ധവിശ്വാസികള്‍ക്ക് സാധിച്ചിട്ടുമില്ല.
ചരിത്രാതീതകാലം മുതല്‍, അന്ധവിശ്വാസികളുടെ ആരാധനകര്‍മ്മങ്ങള്‍, അതിക്രൂരവും ഭയാനകവും ബീഭത്സവുമായിരുന്നു. ഉദാഹരണത്തിന്: ദേവ പ്രീതിക്കുവേണ്ടി നടപ്പാക്കിയ ആചാരവും, ആരാധനയുടെ ഭാഗവുമാക്കിയ, ജുഗുപ്സാവഹമായ “നരബലി”യുടെ ചരിത്രസ്മാരകങ്ങള്‍, പല രാജ്യങ്ങ ളിലും, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇക്കാലത്തും, രക്തദാഹിക ളായ സങ്കല്പദൈവങ്ങളെ കുടിപ്പിക്കാന്‍, ലക്ഷോപലക്ഷം സാധുമൃഗങ്ങളു ടെ തല വെട്ടി, രക്തപ്പുഴയുണ്ടാക്കുന്ന ദാരുണകര്‍മ്മം, ആണ്ടുതോറും ആഘോഷത്തോടെ ആവര്‍ത്തിക്കുന്നുണ്ട്.
മാതൃകാപരമായ, സാമൂഹിക സാംസ്കാരിക വ്യവസ്ഥകള്‍ അംഗീ കരിക്കുന്ന പെരുമാറ്റങ്ങളും, പ്രയോഗങ്ങളും, ധാര്‍മ്മികസിദ്ധന്താങ്ങളും, അന്ധവിശ്വാസികളുടെ ജീവിതശൈലിയില്‍ കാണപ്പെടുന്നില്ല. നിയമരാഹിത്യ ത്തിന്‍റെ യുഗങ്ങള്‍ താണ്ടിവന്ന ഈ വിശ്വാസത്തെ അവര്‍ വിശേഷിപ്പിക്കു ന്നത്, നന്മനിറഞ്ഞ ആത്മികസിദ്ധാന്തമെന്നാണ്. ദുരാചാരങ്ങള്‍ക്കുവേണ്ടി, നേരും നിര്‍മ്മലതയും ന്യായവും മറിച്ചുകളയുന്നത്, സുരക്ഷിതത്വത്തിനു വേണ്ടിയുള്ള, ബോധപൂര്‍വ്വമായ നടപടിയാണെന്നും കരുതപ്പെടുന്നു.
അന്ധവിശ്വാസികള്‍, നിഗൂഢതകള്‍ സൂക്ഷിക്കുന്നുവെന്നും, ശിക്ഷാര്‍ഹമാ യ അപൂര്‍വ്വ സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും, തങ്ങളുടെ ആചാര കര്‍മ്മങ്ങളുടെ അര്‍ത്ഥവും ഉദ്ദേശവും അനുചിതമെന്ന് അവര്‍ സമ്മതിക്കു ന്നില്ല. വ്യാജവശങ്ങളുണ്ടെങ്കിലും, ജാതകം അഥവാ ഗ്രഹനിലക്കുറിപ്പ്, ജ്യോതിഷം, മുഖലക്ഷണം, ഹസ്തരേഖാശാത്രം എന്നിവ അനാചാരങ്ങളായി കാണുന്നവര്‍ ഏറെയില്ല. ആകാശനക്ഷത്രങ്ങള്‍ മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കുന്നുവെന്ന് ഭൂരിപക്ഷജനം വിശ്വസിക്കുന്നില്ല. എന്നാലും, മതങ്ങ ളും നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധം പുരാതനമെന്നു പുരാണങ്ങളും, യഹൂദ ക്രൈസ്തവ മുഹമ്മദീയ മതഗ്രന്ഥങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സമകാലിക മതങ്ങളും, ജ്യോതിശാസ്ത്രത്തിന്‍റെ സ്വാധീനം നിഷേധിക്കുന്നില്ല.
അഗ്നിപര്‍വ്വതസ്പോടനങ്ങള്‍, ഇടിമിന്നലുകള്‍, ഉഷ്ണതരംഗം, കാട്ടുതീ, ജലപ്രളയം, ഭൂകമ്പം, ഹിമപാതം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ദൈവി- കശിക്ഷയാണെന്ന് കരുതുന്നവരും, അവ ഒഴിഞ്ഞുപോകുന്നതിനു മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നവരും, വഴിപാടുകള്‍ നല്‍കുന്നവരും ഉണ്ട്. എന്നാല്‍, പ്രകൃതിലോകത്ത് ഉണ്ടാകുന്ന സ്വാഭാവിക സംഭവങ്ങള്‍ക്ക് വിവിധങ്ങളായ സങ്കീര്‍ണ്ണഘടകങ്ങള്‍, അഥവാ അന്തരീക്ഷാവസ്ഥ, കാലാവസ്ഥാവ്യതിയാനം, ഭൂമിശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രപ്രവാഹങ്ങള്‍ എന്നിവയാണ് ഹേതുവാകുന്നതെന്ന്, ഭൂമിശാസ്ത്രം, കാലാവസ്ഥാശാസ്ത്രം, സമുദ്രശാസ്ത്രം എന്നിവ വിശദീകരിച്ചിട്ടുണ്ട്.
അജ്ഞതയും, അശ്രദ്ധയും, കീഴടക്കാന്‍ കഴിയാത്ത മാനസികദൗര്‍ബല്യ ങ്ങളും ജനങ്ങളെ അന്ധവിശ്വസികളാക്കാറുണ്ടത്രേ. യാഥാര്‍ഥ്യങ്ങളെയും, ശാസ്ത്രസിദ്ധാന്തങ്ങളെയും ആംഗീകരിക്കാത്തതാണ് മറ്റൊരു കരണം.
ദൈവം പരിശുദ്ധനും അതിവിശുദ്ധസ്ഥാനത്ത് വസിക്കുന്നവനുമെന്നു വിശ്വസിച്ചു ആരാധിക്കുന്നവര്‍, ആ പരാശക്തിയെ എല്ലാടവും വ്യാപിച്ചു കിടക്കുന്നവന്‍ അഥവാ “സര്‍വ്വവ്യാപി”യെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ആ പ്രസ്താവം ശരിയാകണമെങ്കില്‍, ഭൂമിയിലുള്ള സര്‍വ്വതും വിശുദ്ധമായിരി ക്കണമല്ലോ. ഭൂമിക്കുള്ളില്‍ ആന്തരികമാലിന്യങ്ങളും, ദുര്‍ഗ്ഗന്ധവും മാരക രോഗങ്ങളും ഉളവാക്കുന്ന അഴുക്ക് സാധനങ്ങള്‍ ഭുമുഖത്തും നിറഞ്ഞുകിട ക്കുന്നുണ്ട്. മരിച്ചാല്‍, സകല ജീവികളും, മനുഷ്യരും മാലിന്യങ്ങളായി മാറുന്നു. ഈ മാറ്റമില്ലാത്ത വാസ്തവം നിലനില്‍ക്കെ, ശാസ്ത്രയുഗത്തിനു മുമ്പ് എഴുതി വച്ചതും, പിന്നീട്, അനവധി ഭാഷകളിലൂടെ കടന്നുവന്നതും കൃത്യതയില്ലാത്തതുമായ വിവര്‍ത്തനഗ്രന്ഥങ്ങളും, അന്ധവിശ്വാസങ്ങളിലേ ക്കും, അനാചാരങ്ങലിലേക്കുമുള്ള ചവിട്ടുപടികളായിട്ടുണ്ട്.
പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളിലുള്ള അനവധി ആചാരങ്ങളും പാര മ്പര്യങ്ങളും എങ്ങനെ ഉണ്ടായെന്നും, അവയുടെ ഉള്ളടക്കം എന്തെന്നും അന്വേഷിക്കുന്നവര്‍ക്ക് കിട്ടുന്നത്, കാലഹരണപ്പെട്ട, കുറെ കെട്ടുകഥകളാണ്.
പ്രകാശത്തിന്‍റെ സ്വഭാവികമായ ആവാസവ്യവസ്ഥയും, ഇരുട്ടിന്‍റെ പ്രതികാത്മകതയും സംബന്ധിച്ച്, മതങ്ങള്‍ക്കുള്ള നിലപാടുകളെന്തെന്ന് മന- സ്സിലാക്കേണ്ടതാണ്. പ്രകാശത്തെ ദൈവമായിട്ട് ശാസ്ത്രം അംഗീകരിക്കു ന്നില്ല. എന്നാല്‍, വെളിച്ചത്തില്‍ ദൈവസാനിദ്ധ്യമുണ്ടെന്നും, വെളിച്ചം ദൈവ- മാണെന്നും മിക്ക മതഗ്രന്ഥങ്ങളും സിദ്ധാന്തിക്കുന്നു. അതുകൊണ്ട്, ആരാധന കളിലും, സമൂഹിക സാംസ്കാരിക സംഘടനകളുടെയും മറ്റും സുപ്രധാന ചടങ്ങുകളുടെ തുടക്കമായിട്ടും “വിളക്കിന്‍തിരി” കൊളുത്താറുണ്ട്.
( ആധുനികതയുടെ ആചാരമായിത്തീര്‍ന്ന, ജന്മദിന ആഘോഷവേളയിലും “കേക്ക് മുറിക്കല്‍” ചടങ്ങുണ്ടല്ലോ, കേക്കിന്മേല്‍ കൊളുത്തിവയ്ക്കുന്ന മെഴുകുതിരി, കേക്ക് മുറിക്കുന്നതിനു മുമ്പ്തന്നെ, “ജന്മദിന വ്യക്തി,” ഊതി കെടുത്തുന്നു. ഈ കര്‍മ്മത്തില്‍ വ്യക്തമാകുന്ന യുക്തിഭംഗം, വിശ്വാസപ്രകാ രമുള്ള, ദൈവസാനിദ്ധ്യത്തെ ഒഴിവാക്കുന്നു എന്നതാണ്. തിരി കെടുത്താതെ മാറ്റിവച്ചാല്‍, ഈ പാകപ്പിഴ പരിഹരിക്കാം. )
ജ്ഞാനം, നന്മ, പ്രത്യാശ, പ്രബുദ്ധത, വിശുദ്ധി എന്നീ ഗുണങ്ങള്‍ വെളിച്ചത്തെയും; അജ്ഞത, തിന്മ, ദുഷ്ടത, നാശം, നിഗൂഢത, ഭയം, എന്നീ ദോഷങ്ങള്‍ അന്ധകാരത്തെയും സൂചിപ്പിക്കുന്നുവത്രേ.
സകലമനുഷ്യരും ദൈവസൃഷ്ടിയാണെന്നു ഭൂരിപക്ഷമതങ്ങള്‍ പഠിപ്പി ക്കുന്നു! എന്നിട്ടും, എല്ലാവരും സഹോദങ്ങളാണെന്നു പ്രസ്തുത മതങ്ങളും, സഭകളും ആംഗീകരിക്കുന്നില്ല. ഈ നിരര്‍ത്ഥകവും, വിചിത്രവും, പരിഹാ സ്യവും, നിര്‍ണ്ണായകവുമായ പ്രവണതയില്‍ നിന്നും, നമ്മള്‍ എന്താണ് മന സ്സിലാക്കുന്നത്? ഇതിന് ഒരു പരിവര്‍ത്തനം ഉണ്ടാകണമെന്നല്ലേ? ഇപ്പോഴും, ലോകവ്യാപകമായി കാണപ്പെടുന്ന അസ്സമാധാനത്തിന്‍റെ ലജ്ജാകരമായ കാര ണം ഭിന്നതയാണ്. അതിന് ജീവന്‍ നല്‍കുന്നത്, സത്യസന്ധമായ സാഹോദ ര്യത്തെ അംഗീകരിക്കാത്ത ഉറച്ച നിലപാടുതന്നെയാണ്.
ജാതി മതവ്യത്യാസങ്ങള്‍ സ്ഥാപിച്ചതു മതങ്ങളല്ലെന്നും, പിന്നയോ ഉന്നതസ്ഥാനീയരുടെ വ്യക്തിതാല്‍പര്യങ്ങളാണെന്നും അഭിപ്രായങ്ങള്‍. ഉള്‍ക്കാഴ്ചകള്‍ ഇല്ലാത്ത ആഗോളഅന്ധവിശ്വാസികള്‍, അരുന്തുദമായ അനാചാരങ്ങളിലൂടെ സ്വാര്‍ത്ഥപ്രചോദനം നല്‍കി സ്ഥാപിച്ചതാണ്, സാഹോ ദര്യത്തിനെതിരായ മാരകവിഭാഗീയത. കലഹങ്ങളും രക്തച്ചൊരിച്ചിലും അതിനെ ശക്തിപ്പെടുത്തുന്നു. അധികാരങ്ങളും ഉന്നതസ്ഥാനങ്ങളും നിലനി ര്‍ത്തുന്നതിന്, ഇപ്രകാരമുള്ള വ്യാജനടപടികളും നാടകീയഭാവങ്ങളും ആവശ്യമെന്നും കരുതപ്പെടുന്നു.
വാര്‍ത്താവിനിമയ സംവിധാനരംഗത്ത് അത്ഭുതവികാസങ്ങള്‍ സൃഷ്ടിച്ച ത്, അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമല്ല. ശാസ്ത്രമാണ്! അന്വേഷണ ങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും, വിദൂരസ്ഥാനങ്ങളില്‍ വാര്‍ത്തകള്‍ എത്തിക്കുന്നതിനും, ഇപ്പോള്‍ ഉപയോഗിക്കുന്നത്, നേര്‍വരയില്‍ സഞ്ചരി- ക്കുന്ന, സുക്ഷ്മങ്ങളായ പ്രകാശകിരണങ്ങളാണ്. കല്ലും, കോലും, ചവണ യും, പന്തവും വില്ലുമൊക്കെ ഉപയോഗിച്ചുനടത്തിയ അതിപുരാതന യുദ്ധ ങ്ങളുടെ മങ്ങിയ ചിത്രങ്ങള്‍, ഭൂതകാല ചരിത്രങ്ങളുടെ ഏടുകളില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു.
വിശ്വാസങ്ങള്‍ എന്തുതന്നെയായാലും, ഭാവിനന്മക്ക് സഹായിക്കുന്നത് ആധുനിക ശാസ്ത്രമാണെന്ന സത്യം മസ്സിലാക്കി, ജീവിതത്തെ സുഖദമാക്കു ന്നവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഭൗതികജീവിതം ജ്ഞാനത്താല്‍ മഹത്തരവും, സമാ ധാനത്താല്‍ സമ്പുഷ്ടവും, നിസ്വാര്‍ത്ഥ സ്നേഹത്താല്‍ മധുരമാക്കുന്നതിനും, സര്‍വ്വജനത്തിന്‍റെയും ഏകോപനത്തിനും സാംസ്കാരികമായ നവീകരണം ആവശ്യമാണ്!
______________________________