Image

കല്ലിൽ കടിച്ച് പല്ല് കേടാക്കുന്ന മറുനാടൻ മലയാളി ? (നിരീക്ഷണം: ജയൻ വർഗീസ്)

Published on 07 March, 2025
കല്ലിൽ കടിച്ച് പല്ല് കേടാക്കുന്ന മറുനാടൻ മലയാളി ? (നിരീക്ഷണം: ജയൻ വർഗീസ്)

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളുടെ വരവോടെ അതൊരു വരുമാന മാർഗ്ഗമായി ഉപയോഗപ്പെടുത്തിയവർവളരെയാണ്. കൂട്ടാൻ വയ്ക്കുന്ത് മുതൽ കൂട്ട് കിടക്കുന്നത് വരെയുള്ള വിഷയങ്ങളിൽ വീഡിയോകൾ ചെയ്തുകൊണ്ട് പലരും പ്രസിദ്ധനായി.

പതിനായിരങ്ങൾ പയറ്റി പരാജയപ്പെട്ട സിനിമാ ലോകത്ത് വിജയങ്ങൾ കൊയ്തെടുത്ത ഏതാനും പേരുടെമഹത്വത്തിൽ ആണ് സിനിമാ ചരിത്രം വിലയിരുത്തപ്പെടുന്നത് എന്നത് പോലെ ആയിരക്കണക്കിനാളുകൾഅവഗണിക്കപ്പെട്ട സോഷ്യൽ മീഡിയ രംഗത്തും ചിലർ വൻ വിജയങ്ങൾ നേടിയെടുത്തത് തികച്ചുംയാദൃശ്ചികമാവാം എന്നതാണ് സത്യം.

അത്തരത്തിൽ ഒരാളായിരുന്നു മറുനാടൻ മലയാളിയുടെ ജീവാത്മാവും പരമാത്മാവുമായ ശ്രീ ഷാജൻ സ്കറിയ. കേരളം ഭരിക്കുന്ന പാർട്ടിയുടെ പോരായ്മകൾ പെരുപ്പിച്ചു കാട്ടിയും മുഖ്യ മന്ത്രിയുടെ സ്വകാര്യ ഇടപെടലുകളിൽഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ വന്നു പോയ പാളിച്ചകൾ പർവതീകരിച്ചുമാണ്  മറുനാടൻ മലയാളി  സർക്കാർ വിരുദ്ധരുടെ ഇഷ്ട താരമായത്.

ഏതൊരു സംവിധാനത്തിലെയും അധികാരി വർഗ്ഗത്തോട് അതല്ലാത്തവരുടെ വർഗ്ഗത്തിന് വെറുപ്പുണ്ടാവുന്നത്മനുഷ്യനിൽ അന്തർലീനമായിട്ടുള്ള അസൂയ കൊണ്ടാണെന്നത് പുറത്തു പറയാൻ കൊള്ളാത്തകാര്യമാണെങ്കിലും ആ വികാരം തന്നെയാണ് മറുനാടന് റീച്ചുകൾ നേടിക്കൊടുത്ത അനുകൂല സാഹചര്യങ്ങൾ.. ഇടയ്ക്കിടെ ഉണ്ടാവുന്ന മാനവിക ദുരന്തങ്ങളിൽ ഇരകളുടെ ഭാഗത്തു നിന്ന് കൊണ്ടുള്ള ഇടപെടലുകളുംമറുനാടനെ ജനപ്രിയമാക്കി.

വസ്തു നിഷ്ഠമായ ചില നിരീക്ഷണങ്ങളുടെ പേരിൽ ഭരണ കൂടം മറുനാടനെ വേട്ടയാടിയപ്പോൾലോകത്താകമാനമുള്ള ബഹു ഭൂരിപക്ഷം മലയാളികളും മറുനാടനെ പിന്തുണച്ചിരുന്നു. ‘ ഷാജൻ സ്കറിയയെവേട്ടയാടുന്നത് എന്തിന് ? ‘ എന്ന പേരിൽ ഞാൻ ഒരു ലേഖനമെഴുതുകയും ഇ മലയാളി ഉൾപ്പടെയുള്ള ചിലമാധ്യമങ്ങൾ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ശ്രീ ഷാജൻ സ്‌കറിയയുടെ സമീപ കാല വീഡിയോകളിൽ അയാളുടെ പഴയ കാല നിലവാരം നിലനിർത്തുവാൻ അയാൾക്ക്‌ സാധിക്കുന്നില്ല എന്നതാണ് എന്റെ എളിയ വിലയിരുത്തൽ. ഉദാഹരണമായി അയാൾഉൾപ്പെടുന്ന മതത്തെപ്പറ്റി പറയുമ്പോൾ അയാൾ സൺഡേ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെനിലവാരത്തിലേക്ക് താഴുന്നത് കാണാം. ശാസ്ത്ര വളർച്ച കണ്ടെടുത്ത പ്രാപഞ്ചിക സത്യങ്ങളൊന്നും തന്നെഅയാൾ വേണ്ടത്ര മനസിലാക്കിയിട്ടുള്ളതായി തോന്നുന്നുമില്ല. പകരം ഒരു പള്ളിക്കുഞ്ഞാടായി പാരമ്പര്യങ്ങളെപുണർന്നുറങ്ങുന്നവയാണ് ആ വിഷയത്തിലുള്ള അയാളുടെ വീഡിയോകളിലെ സമീപനങ്ങൾ.

ഇപ്പോൾ ഇതെഴുതുവാനുള്ള കാരണമായി ഭവിച്ചത് ഇന്ത്യയിലെ മാത്രമല്ലാ, ലോകത്തിലെ തന്നെയുംഅറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ പത്ര പ്രവർത്തനം കൊണ്ട് ആദരണീയനായ ശ്രീ മാത്യുസാമുവൽ എന്ന ജീനിയസ് ജേര്ണലിസ്റ്റിനെ താഴ്ത്തിക്കെട്ടുവാനുള്ള മനഃ പൂർവമായ ശ്രമങ്ങൾ മറുനാടനിൽ  നിന്ന് ഉണ്ടായി എന്നത് കൊണ്ടാണ്. ഭരണ കൂടങ്ങളെ വിറപ്പിക്കുകയും അധികാര കേന്ദ്രങ്ങളുടെഅടിത്തറയിളക്കുകയും ചെയ്തിട്ടുള്ള ശ്രീ മാത്യു സാമുവൽ ദേശീയവും അന്തർദേശീയവുമായ വാർത്തകൾചെയ്യുന്നതിനിടയിൽ നേഴ്സിങ് രംഗത്തുള്ളവരുടെ കൂട്ടായ്മയായ ഒരു സംഘടനയിൽ നടന്ന സാമ്പത്തികതരികിടകളെപ്പറ്റി ചൂണ്ടിക്കാട്ടിയതാണ് മറുനാടനെ ചൊടിപ്പിച്ചത് .

അതയാളുടെ സ്വാതന്ത്ര്യം എന്ന് കരുതി ആശ്വസിക്കാമായിരുന്നു. എന്നാൽ ലോകം ആദരിക്കുന്നവനുംഅന്വേഷണാത്മക പത്ര പ്രവർത്തനം കൊണ്ട് ഇന്ത്യൻ പത്ര പ്രവർത്തകരിൽ ഏറ്റവും മുന്നിൽനിൽക്കുന്നവനുമായ ശ്രീ മാത്യു സാമുവലിന്റെ ക്രെഡിബിലിറ്റി അംഗീകരിക്കാതെ അഹങ്കാരിയുംപൊങ്ങച്ചക്കാരനും ഒക്കെയായ ഒരാളായി അദ്ദേഹത്തെ ചിത്രീകരിക്കുമ്പോൾ അത് സത്യത്തിനുനിരക്കുന്നതാകുന്നില്ല. അനഭിമതനായി മാത്യു സാമുവൽ ചൂണ്ടിക്കാട്ടിയ ഒരാളെ വെള്ള പൂശുന്നതിനുള്ളഅയാളുടെ അവകാശത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് മാത്യു സാമുവൽ അവലംബിക്കുന്ന ഔദ്യോഗികഇൻഫർമേഷനുകൾക്കു ബദൽ ഹാജരാക്കുവാൻ മറുനാടന് കഴിയണം. അല്ലെങ്കിൽ വായടച്ച് മിണ്ടാതിരിക്കണം.

പത്ര പ്രവർത്തന രംഗത്ത് ബഹുമാന്യനായ മാത്യു സാമുവൽ അടയാളപ്പെടുത്തിയിട്ടുള്ള ചരിത്രസംഭവങ്ങളെക്കുറിച്ച് അനിവാര്യമായ ഇടങ്ങളിൽ അദ്ദേഹം സംസാരിക്കാറുണ്ട്. ഇതിനെ അഹങ്കാരവുംപൊങ്ങച്ചവുമായി വിലയിരുത്തിക്കൊണ്ടുള്ള മറ്റൊരു യൂറ്റിയൂബറുടെ വീഡിയോയും കാണുകയുണ്ടായി. ഇത്വെറും അസൂയയാണ്. ആരുടെ തലയും തങ്ങളുടെ തലയേക്കാൾ പൊങ്ങരുത് എന്ന കുശുമ്പ്. പുറത്തു കടന്ന്രക്ഷപ്പെടാൻ ശ്രമിക്കുന്ന ഞണ്ടിനെ വലിച്ചു കൂടയിലിടുന്ന മലയാളി ശീലം ഇനിയെങ്കിലും മലയാളിഅവസാനിപ്പിക്കണം.

ഏതെങ്കിലും രംഗത്ത് ഒരാൾ അംഗീകരിക്കപ്പെടുന്നത് അയാളുടെ അദ്ധ്വാനാവും സാഹചര്യങ്ങളുടെഅനുകൂലാവസ്ഥയുമാണ് എന്നതിനാലും നിങ്ങൾക്ക് ആ നിലയിൽ എത്താൻ കഴിഞ്ഞില്ല എന്നത് അയാളുടെകുറ്റം അല്ലാത്തതിനാലും അയാളുടെ പ്രതിഭയെ അംഗീകരിക്കുകയാണ് നീതി ബോധം ഉണ്ടെന്നുഅവകാശപ്പെടുന്നവരുടെ ആദ്യ ചുമതല. തങ്ങൾക്കു നീതി ബോധം ഉണ്ടെന്നുള്ള പരസ്യ പ്രഖ്യാപനംകൂടിയാണല്ലോ ഒരു യു ട്ട്യൂബർ സദാ സമയവും അയാളുടെ വീഡിയോകളിലൂടെപരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ?

ശ്രീ മാത്യു സാമുവൽ ആദരണീയനായ പത്ര പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ സമർത്ഥമായഇടപെടലുകളിലൂടെ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ എത്രയോ മുടി ചൂടിയ മന്നന്മാർ അധികാരക്കസേരകളിൽനിന്ന് താഴെ തറയിൽ വീണിരിക്കുന്നു. അതിലൂടെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഏതൊരു ഇന്ത്യൻ പത്രപ്രവർത്തകനെക്കാളും അദ്ദേഹം മുന്നിലാണ്. ഈ സത്യം നിരുപാധികം അങ്ങ് അംഗീകരിച്ചു കൊടുക്കുന്നത്തന്നെയാണ് നീതി ബോധമുള്ള ഏവർക്കും അന്തസ്സ്. അതല്ലാതെ മറ്റുള്ളവനെ കൊച്ചാക്കി സ്വന്തം തലഉയർത്താൻ ശ്രമിക്കുന്നവർക്ക് അടിസ്ഥാന പരമായി പിടിച്ചു നിൽക്കുവാൻ ആവതുണ്ടാവുകയില്ല എന്ന് കാലംതന്നെ തെളിയിച്ചു കൊള്ളും !

 

Join WhatsApp News
J. Mathew 2025-03-07 19:58:02
നിർഭയനായി പത്രപ്രവർത്തനം നടത്തുന്ന വ്യക്തിയാണ് മറുനാടൻ സാജൻ. വളരെ പ്രശസ്തനായ വ്യക്തി ആയിട്ടും ദൈവത്തെ മറക്കാതെ തന്റെ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ മാഹാത്മ്യം. പത്രപ്രവർത്തന രംഗത്ത് അദ്ദേഹം സത്യസന്തതപുലർത്തുന്നു. അദ്ദേഹം അധ്വാനശീലനായ ഒരു കർഷകൻ കൂടിയാണ്. അതെസമയം മാത്യു സാമുവേൽ വന്നവഴി മറക്കുന്നവനാണ്. അദ്ദേഹം പ്രഗത്ഭനായ പത്രപ്രവർത്തകൻ ആയിരിക്കും എന്നാൽ അദ്ദേഹം പറയുന്നതെല്ലം അതേപടി വിശ്വസിക്കാൻ പറ്റില്ല.
Kora Vareeth 2025-03-07 20:37:30
ഇവിടെ Shajn Scaria എന്ന വ്യക്തിയെ തീരെ ഇടിച്ചു താഴ്ത്തിയും, മാത്യു സാമുവലിനെ അങ്ങ് ചന്ദ്രനിലേക്ക് പൊക്കിയും എഴുതിയിരിക്കുന്നു. ബഹുമാനപൂർവ്വം ഞാൻ അതിനോട് വിയോജിക്കുകയാണ്. ഈ പൊക്കപ്പെട്ട മാത്യു സാമുവൽ അത്ര ഉഗ്രനായ, പറയുംപോലെ ഉഗ്രനായ ഒരു മാധ്യമപ്രവർത്തകൻ അല്ല കേട്ടോ? ഞാൻ അറിയുന്നതിന്റെ വെളിച്ചത്തിൽ പറയുന്നു എന്നുമാത്രം ക്ഷമിക്കണം. ഷാജൻ സ്കറിയായും പലപ്പോഴും വഴിതെറ്റിയിട്ടുണ്ട് അതും സമ്മതിക്കുന്നു.
കാലിൽ ഇടേണ്ടത് തലയിൽ വച്ചാൽ 2025-03-07 21:26:08
ചിലർക്കു സ്ഥൂലിച്ച എല്ലിനും തോലിനും ഇച്ചിര ദശ വച്ചാൽ പിന്നെ താൻ ഒരു അമാനുഷ്യൻ എന്നൊരു തോന്നൽ ഉണ്ടാകും, പിന്നെ ഇലോകത്തും പരലോകത്തും ഉള്ള എല്ലാ കാര്യങ്ങളിലും ആധികാരികമായി അഭിപ്രായം പറയാൻ തുടങ്ങും. പത്ര പ്രവർത്തനത്തിന് ആനയുടെ മുകളിൽ ഇരുന്ന തഴമ്പ് അല്ല വേണ്ടത്. സത്യവാനും സാവിത്രിയും ആകണമെന്നും ഇല്ല . പറയുന്ന കാര്യത്തിൽ ഉത്തമ ബോധ്യം ഉണ്ടാകണം. സ്ഥലത്തെ ഡൂക്കിലി നേതാവ് എന്തെങ്കിലും പറഞ്ഞാൽ എത്ര പേര് ശ്രദ്ധിക്കും. പിന്നെ അങ്ങേരു പഞ്ചായത്തു പ്രെസിഡന്റായി , എം എൽ എ ആയി മന്ത്രിയായാല് താലപ്പൊലിയും ഏന്തി സ്വീകരിച്ചു തട്ടിവിടുന്നതൊക്കെ മുന്പിലിരുന്നു വിഴുങ്ങില്ലേ.. ആ നേതാവ് തന്നെ അല്ലേ ഈ നേതാവ് വയറു ഇമ്മിണി വലുതായതല്ലാതെ എനിതയിങ് അഡീഷണൽ ആഡെഡ്‌ ! A - Z വരെയുള്ള എല്ലാ വിഭാഗത്തിലും ഇവരെ കാണാം . ഓരത്തെ മരത്തിൽ ചാരി ഇതൊക്കെ കണ്ടാസ്വദിക്കുക. ഈസ് ദി ബെസ്റ് .
Immature 2025-03-08 01:48:41
These two guys are fighting like children.Immature.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക