കേട്ടു കേട്ടു തഴമ്പിച്ചതെത്ര കാര്യങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത എത്രയോ കാര്യങ്ങൾ
കേൾക്കുവാൻ കൂട്ടാക്കാതെ ചൊല്ലി പതം പറയുന്നവർ എത്ര പേർ
ഞാൻ പറയുന്നത് കേട്ടിട്ട് ഇവിടെ നിന്നാൽ മതി എന്ന് പറയുന്ന പുരുഷ കേസരികൾ
ഞാൻ പറയുന്നത് കേൾക്കാതെ ഏതെങ്കിലും കോതകളുടെ പാട്ട് കേൾക്കുന്ന മുരടനാണു നിങ്ങൾ എന്നു പറയുന്ന മഹിളകളും
കേൾക്കേണ്ടതെല്ലാം കേൾക്കാതെ കാണേണ്ടതെല്ലാം കാണാതെ തന്നിഷ്ടം പ്രവർത്തിച്ചാൽ പന്തിയല്ല കാര്യങ്ങൾ
കേട്ടു കേട്ടല്ലോ കുട്ടികൾ അക്ഷരങ്ങൾ അഭ്യാസം ചെയ് വത്
കേട്ടിരിക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് വാർദ്ധക്യത്തിന്റെ ആശ്വാസം
പട്ടാള കഥകൾ കേട്ട് കേട്ട് പട്ടാളക്കാരനെ കാണുമ്പോൾ ഓടിയൊളിക്കുന്ന ജനം
കേട്ടത് മുഴുവൻ പാടി നടക്കരുത്
കേട്ടതിൽ ഹൃദ്യസ്ഥമാക്കേണ്ടത് ഉൾക്കൊള്ളുകയും തള്ളിക്കളയേണ്ടവ
മറുചെവി അറിയാതെ പുറം തള്ളുകയും ചെയ്യാം
അങ്ങനെ കേൾവി പുരാണങ്ങൾ ഒട്ടേറെയുണ്ട് മൊഴിയുവാൻ.....