ഷൊര്‍ണൂരില്‍ പൊട്ടിവീണ വൈദ്യുതി കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്. പാലക്കാട് കുളപ്പുള്ളി കാതുവീട്ടില്‍ മദന്‍ മോഹന്‍ (56), മകന്‍ അനന്തു (27) എന്നിവര്‍ക്കാണ് പരിക്ക്.
ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന് കിടന്ന കേബിള്‍ മദന്‍ മോഹന്റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ മദന്‍ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു.
അനന്തുവിന് കൈക്കും കാലിനുമാണ് പരിക്ക്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തുവിനെ പ്ലാസ്റ്റര്‍ ഇട്ടശേഷം ഡിസ്ചാര്‍ജ് ചെയ്തു.