Image

സാത്താൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

Published on 17 March, 2025
സാത്താൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രമാണ് സാത്താൻ. റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സാത്താൻ’. മൂവിയോള എന്‍റര്‍ടെയ്മെന്‍റാണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസിനായി എത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

അതേസമയം പതിയെ നീ വരികെ എന്ന് തുടങ്ങുന്ന ഗാനം സതീഷ് ജോസഫ് ആണ് പാടിയിരിക്കുന്നത്. കൃഷ്ണജിത്ത് എസ് വിജയൻ്റെ വരികൾക്ക് വിഷ്ണു പ്രഭോവ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. റിയാസ് പത്താനെ കൂടാതെ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക