Image

''മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'', ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി മോഹൻലാലിന്‍റെ വഴിപാട്

Published on 18 March, 2025
''മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'', ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി മോഹൻലാലിന്‍റെ വഴിപാട്

നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍. ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദര്‍ശനം നടത്തിയപ്പോഴാണു മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.

പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണു മോഹൻലാൽ മലകയറിയത്. സുഹൃത്ത് കെ. മാധവനും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാണു മലയിറങ്ങുക.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ഈ മാസം 27നാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണിത്. ഇതിനു മുന്നോടിയായിട്ടാണു താരം ശബരിമല ദര്‍ശനം നടത്തിയത്.

ഇതിനിടെ, മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, റംസാൻ നോമ്പ് കാരണമാണ് താൻ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തതെന്നും, അല്ലാതെ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
Karshaka Kuulikkaren 2025-03-19 06:35:25
ഇതൊക്കെ കാണുമ്പോൾ, പാവങ്ങളുടെ ഒക്കെ പോക്കറ്റിൽ നിന്ന് കോടികൾ വാങ്ങുന്ന ഇത്തരം നടന്മാർ, അവർക്ക് വാർത്ത മാധ്യമങ്ങൾ കൊടുക്കുന്ന ആ പ്രാധാന്യം ഇവരെയൊക്കെ ഈശ്വരതുല്യരാക്കുന്നു, കഷ്ടം. ഇവിടെ നോക്കുക ഒരു സൂപ്പർ താരം ശബരിമലയ്ക്ക് പോകുന്നു. . എല്ലാവരും പോലെയല്ല അത്. ഈ പരിവാരങ്ങളും ഈ വാർത്തയും, ഈ ഷോയും എല്ലാം കാണുമ്പോൾ ഇവിടെ ശ്രീ അയ്യപ്പനെക്കാൾ വലിയ മൂർത്തിയാണ് അവിടെ സന്ദർശിക്കുന്നത് പോകുന്നത് എന്നൊരു പ്രതീതിയാണ്. ഇതൊക്കെ ഈ ആധുനിക കാലത്ത് ഒന്ന് കുറച്ചുകൂടെ. പാവപ്പെട്ട ഒരു കർഷക കൂലി തൊഴിലാളിയും, ഈ പുള്ളിക്കാരനും ഒക്കെ ശബരിമലയിൽ പോകുന്നത് ഒന്നായി കാണണം ഒരേപോലെ കാണണം. അങ്ങനെയല്ലേ വേണ്ടത് ഒന്നു ചിന്തിക്കുക.
Oraparan 2025-03-20 02:38:49
Why Mr. Lal praying/worshipping for Mr. Mammooty? Such things even Mammooty can also follow because there is no restriction at Sabarimala Temple.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക