നോർത്താംപ്ടണ്‍: യുകെയില്‍ വയനാട് സ്വദേശിനി പനി ബാധിച്ച് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി അമല്‍ അഗസ്റ്റിന്‍റെ ഭാര്യ അഞ്ജു അമല്‍(29) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് അഞ്ജുവിനെ പനിയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരവേയാണ് അന്ത്യം സംഭവിച്ചത്. നോർത്താംപ്ടണിലെ വില്ലിംഗ്ബ്രോയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. അഞ്ചു വർഷം മുൻപ് പഠനത്തിനായിയാണ് അഞ്ജു വിദ്യാർഥി വീസയില്‍ യുകെയിലെത്തിയത്.
നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.