നടി നവ്യ നയരെ പ്രശംസിച്ച് ഭാമ. ഗുരുവായൂര്‍ അമ്പലത്തില്‍ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യയെ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഭാമയുടെ പ്രതികരണം. ''ഒരു കലാകാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം'' എന്നായിരുന്നു ചിത്രം പങ്കു വച്ച് ഭാമ കുറിച്ചത്.
രണ്ടു ദിവസം മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍ നത്ത പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് തികച്ചും വികാര നിര്‍ഭരമായ രംഗങ്ങള്‍ അപ്രതീക്ഷിതമായി അരങ്ങേറിയത്. നൃത്തം ചെയ്യുന്നതിനിടയില്‍ കരഞ്ഞു പോയ നവ്യയെ കാണികള്‍ക്കിടയില്‍ നിന്നും ഒരു മുത്തശ്ശി എണീറ്റു വന്ന് കൈയ്യില്‍ പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ അവരെ മാറ്റാന്‍ശ്രമിച്ചെങ്കിലും സ്റ്റേജിന്റെ അരികിലേക്ക് എത്താനായിരുന്നു അവരുടെ ശ്രമം. ഇതു കണ്ട നവ്യ, മുത്തശ്ശിയെ തന്നോട് ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ചു. ഇരുവരും കൈകള്‍ ചേര്‍ത്തു പിടിച്ചു ചേര്‍ന്നു നിന്നു. വികാര നിര്‍ഭരമായ ഈ രംഗം കണ്ടെപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്നവരുടെ കണ്ണുകളും നിറഞ്ഞു.
''എനിക്ക് പറയാന്‍ വാക്കുകളില്ല. സര്‍വ്വം കൃഷ്ണാര്‍പ്പണം''. എന്നാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കു വ്ചു കൊണ്ട് നവ്യ കുറിച്ചത്. ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷം. കണ്ണന്‍ തന്റെ സ്‌നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകര്‍ന്നല്ലോ എന്നൊക്കെയാണ് ഈ നിമിഷങ്ങളെ കുറിച്ച് ആരാധരും പറഞ്ഞത്.