Image

ദിലീപിന്റെ 150-ആം ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' വിഷു റിലീസ്

Published on 20 March, 2025
ദിലീപിന്റെ 150-ആം ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'  വിഷു റിലീസ്

ദിലീപ് നായകനാകുന്ന 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' വിഷുവിന് തിയേറ്ററുകളിലെത്തും. ദിലീപിന്റെ 150-ആം ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് നവാഗതനായ ബിന്റോ സ്‌ര്‌റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. ചിത്രത്തില്‍ ദിലീപിന്റെ അനുജന്‍മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബ്ബും ആണ്. ലിസ്റ്റിന്‍സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്‍ഡ്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാരീസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില 'ഹാര്‍ട്ട് ബീറ്റ് കൂടണ്'എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആണ്. പത്#ു വര്‍ഷത്തിനു ശേഷം ദിലീപിന് വേണ്ടി അഫ്‌സല് പാടിയ ഗാനമാണിത്. വിനായക് ശശികുമാര്‍, മനു രഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സനല്‍ദേവ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഉര്‍വശി, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, സിദ്ദിഖ്, ജോണ ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഏറെ കാലത്തിനു ശേഷമാണ് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു കൊണ്ട്ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക