Image

ഇസ്രായേലിലേയ്ക്കുള്ള ഇന്‍ഡ്യന്‍ തൊഴിലാളികളുടെ പലായനം (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 20 March, 2025
ഇസ്രായേലിലേയ്ക്കുള്ള ഇന്‍ഡ്യന്‍ തൊഴിലാളികളുടെ പലായനം (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയാ, യു.എസ്.എ.: 2023 ഒക്‌ടോബര്‍ 7-നുണ്ടായ ഹാമാസിന്റെ ഇസ്രായേല്‍ ആക്രമണശേഷം പാലസ്തീന്‍ ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇന്‍ഡ്യക്കാര്‍ ഇസ്രേയേലില്‍ എത്തിയതായി വിക്കിപീഡിയ ഫ്രീ എന്‍സൈക്ലോപീഡിയ വെളിപ്പെടുത്തുന്നു. സമാധാന ചിന്താഗതിയും രാഷ്ട്രീയ വിപ്ലവങ്ങളില്‍ വിമുക്തരുമായ ഇന്‍ഡ്യ, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ സാമ്പത്തിക പരാധീനതയിലുള്ള രാജ്യങ്ങളില്‍നിന്നും എത്തിച്ചേര്‍ന്നവരെ ഇസ്രായേല്‍ സസന്തോഷം സ്വാഗതം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

1948, മെയ് 14 ന് അമേരിയ്ക്കന്‍ പ്രസിഡന്റ് ആയിരുന്ന ഹാരി ട്രൂമാന്റെ ശക്തമായ സാമ്പത്തിക സഹായത്തോടും പിന്‍തുണയോടുംകൂടി ഒരു രാജ്യമായി രൂപീകൃതമായ ഇസ്രായേലും ഇന്‍ഡ്യയും തമ്മിലുള്ള സൗഹൃദം വളരെ ബലവത്താണ്. രണ്ടാം ലോകമഹായുദ്ധകാലയളവിലും യുദ്ധാനന്തരവുമായി പലരാജ്യങ്ങളില്‍നിന്നും ഇസ്രായേലിലേക്ക് 3 ലക്ഷത്തിലധികം  യഹൂദ മതസ്ഥര്‍ കുടിയേറിയതായി ദി ജെവിഷ് ഏജന്‍സി ആന്റ് നെഫെഷ് ബി നെഫെഷ് വിജ്ഞാപനത്തില്‍ പറയുന്നു. വിശാല ലോകത്തില്‍ ചിന്നിച്ചിതറി കഴിയുന്ന യഹൂദ മതസ്ഥര്‍ക്ക് യാതൊരു പ്രതിബന്ധനങ്ങളും ഇല്ലാതെ ഇസ്രായേലിലേക്ക് കുടിയേറാം 1948-നുശേഷം 2023, സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 80,000ത്തിലധികം യഹൂദന്മാര്‍ ഇന്‍ഡ്യയില്‍നിന്നും ഇസ്രായേലില്‍ കുടിയേറിയതായി ജെവിഷ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഡ്യന്‍ പഞ്ചായത്തുകള്‍ക്ക് തുല്യമായ കിബസ്, മാഷാബ് പ്രദേശങ്ങളില്‍ 10,000 ത്തിലധികം മലയാളി കുടിയേറ്റക്കാര്‍ ഉള്ളതായി ഉദ്യോഗാര്‍ത്ഥം ഇസ്രായേലിലുള്ള മലയാളികള്‍ പറയുന്നു. ഇസ്രയേലിലെ ഒഫീഷ്യല്‍ ഭാഷ ഹീബ്രുവും അറബിക്ക് ആയിരുന്നിട്ടും, മാതൃഭാഷയായ മലയാളത്തോട് പൂര്‍ണ്ണമായി വിടപറയാതെ പുതിയ തലമുറയേയും ഒരു പരിധിവരെ മലയാളം പഠിപ്പിയ്ക്കുന്നതായും അറിയപ്പെടുന്നു.

ഇപ്പോള്‍ 18,000 ത്തിലധികം ഇന്‍ഡ്യന്‍ പൗരസമൂഹം അശേഷം വിവേചനം ഇല്ലാതെ സസന്തോഷം ഇസ്രയേലില്‍ ഔദ്യോഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു. ഇന്‍ഡ്യക്കാര്‍ അനായാസം ഇംഗ്ലീഷ് ഭാഷ സംസാരിയ്ക്കുന്നതിനാല്‍ വന്‍വിഭാഗം അന്തര്‍ദേശീയ ബിസിനസ് സ്ഥാപനങ്ങളിലും വിദേശ എംബസ്സികളിലും വന്‍ ശമ്പളത്തോടുകൂടി ജോലിചെയ്യുന്നു. ഇസ്രായേല്‍ നാണ്യമായ ഷെക്‌ലെസ്സിന്റെ വിനിമയ നിരക്കുയര്‍ന്നു നില്‍ക്കുന്നതുമൂലവും ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വേദനവും വര്‍ദ്ധിച്ചതായി അനുഭവപ്പെടുന്നു.

1990നുശേഷം ഇന്‍ഡ്യയും ഇസ്രായേലും സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും വ്യാപകമായി  പ്രബലപ്പെടുന്നതിനോടൊപ്പം 2021-ല്‍ സ്ഥാപിതമായ 12 ഡ 2 ഗ്രൂപ്പിലും അമേരിയ്ക്കയോടൊപ്പവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു. എ. ഇ) നോടൊപ്പവും സംഘടിതമായി പ്രവര്‍ത്തിയ്ക്കുവാനുള്ള ധാരണയിലെത്തി.

 ഇസ്രേയേല്‍ -ഗാസ യുദ്ധത്തില്‍ പരസ്യമായി ആയുധവും ഇന്‍ഡ്യന്‍ വോളന്റിയര്‍മാന്‍ പൗവ്വറും ഇസ്രായേലിന് നല്‍കിയതിലുള്ള പല ഇസ്രയേല്‍ വിരുദ്ധരാജ്യങ്ങളുടെയും പരമര്‍ശനത്തെ സൗമ്യമായി തന്നെ ഇന്‍ഡ്യ നേരിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക