Image

'യഥാർത്ഥ അജേഷ് തിരികെ വരണം ; കൊടുക്കാനുള്ള അത്രയും പണം ഞങ്ങൾ നൽകാം' ഉറപ്പ് നൽകി ബേസിൽ ജോസഫ്

Published on 20 March, 2025
'യഥാർത്ഥ അജേഷ് തിരികെ വരണം ; കൊടുക്കാനുള്ള അത്രയും പണം ഞങ്ങൾ നൽകാം' ഉറപ്പ് നൽകി ബേസിൽ ജോസഫ്

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. തീയറ്ററിൽ അർ‌‌ഹമായ വിജയം ചിത്രം നേടിയിരുന്നില്ലെങ്കിലും ഒടിടിയിലൂടെ മികച്ച സ്വീകാര്യതെയാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിനു ശേഷം നിരവധി പേരാണ് ചിത്രത്തിനെയും ബേസിലിനെയും അഭിനന്ദിച്ച് രം​ഗത്ത് എത്തുന്നത്.

ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിൽ‌ പറയുന്നത്. ചിത്രത്തിൽ പി പി അജേഷ് എന്ന പ്രധാനകഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. ബേസിലിന്റെ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് കാണികൾ നൽകുന്നത്. 'എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ളതിൽ വച്ച് ഏറ്റവും മികച്ച എവരിമാൻ ആക്ടറിൽ ഒരാളാണ്. ഇഷ്ടപ്പെട്ടു' എന്നാണ് ചിത്രം കണ്ടതിന് ശേഷം സംവിധായകൻ അനുരാഗ് കാശ്യപ് കുറിച്ചത്.

ഒടിടിയിൽ ചിത്രം വൻ സ്വീകാര്യത നേടിയതോടെ സോഷ്യൽ മീഡിയയിൽ പിപി അജേഷാണ് താരം. ഇതിനിടെ ബേസിൽ ചിത്രത്തിന്റെ പ്രമോഷനിടെ പറഞ്ഞ കാര്യവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. യഥാർത്ഥ അജേഷ് പിപിയെ അന്നത്തെ സംഭവത്തിന് ശേഷം നമ്മൾ ആരും കണ്ടിട്ടില്ല. ഇത് കാണുന്ന റിയൽ ലൈഫ് അജേഷ് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. അജേഷിന് കിട്ടാനുള്ള സ്വർണ്ണത്തിന്റെ അത്രയും പൈസ ഞങ്ങൾ അജേഷിന് കൊടുക്കുന്നതായിരിക്കും' എന്നാണ് ബേസിൽ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക