Image

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക; എസ്.എസ് രാജമൗലി ചിത്രത്തിൽ വാങ്ങുന്നത് ഇത്രയും...

Published on 21 March, 2025
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക; എസ്.എസ് രാജമൗലി ചിത്രത്തിൽ വാങ്ങുന്നത് ഇത്രയും...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാം സ്ഥാനത്തെത്തി പ്രിയങ്ക ചോപ്ര ജോനാസ്. ദീപിക പദുക്കോണ്‍, നയന്‍താര തുടങ്ങിയവരെ ഇക്കാര്യത്തില്‍ പിന്തള്ളിയ പ്രിയങ്ക, 30 കോടി രൂപയാണ് നിലവില്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തില്‍ പ്രിയങ്കയുടെ പ്രതിഫലം 30 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡില്‍ സജീവമാണെങ്കിലും ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന്‍ സിനിമയില്‍ വേഷമിടുന്നത്.

അതേസമയം കല്‍ക്കി എന്ന ചിത്രത്തിനായി ദീപിക 20 കോടി രൂപ വാങ്ങിയിരുന്നു. കരീന, കത്രീന, കിയാര അദ്വാനി, നയന്‍താര, സാമന്ത എന്നിവരെല്ലാം 10 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക