Image
Image

ഇന്‍ഡ്യ നഷ്ടപ്പെടുത്തിയ അറുപത് വര്‍ഷങ്ങള്‍ (ലേഖനം: സാം നിലംപള്ളില്‍)

Published on 22 March, 2025
ഇന്‍ഡ്യ നഷ്ടപ്പെടുത്തിയ അറുപത് വര്‍ഷങ്ങള്‍ (ലേഖനം: സാം നിലംപള്ളില്‍)

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അറുപത് വര്‍ഷങ്ങള്‍ എന്നത് ചെറുതായ കാലഘട്ടമല്ല. വെറും ഇരുപത് വര്‍ഷങ്ങള്‍കൊണ്ടാണ് ചൈന അമേരിക്കയെ വെല്ലുന്ന സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവന്നത്. സോവ്യറ്റ് യൂണിയന്റെ പതനത്തില്‍നിന്ന് പഠംപഠിച്ചതാണ് ചൈനയുടെ വിവേകം. കമ്മ്യൂണിസത്തിന്റെ വരട്ടുസിദ്ധാന്തംകൊണ്ട് രാജ്യപുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കി. പാശ്ചാത്യരാജ്യങ്ങള്‍ കാപിറ്റലിസംത്തിലൂടെയാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. കമ്മ്യൂണിസം കൈവിടാതെതന്നെ കാപ്പിറ്റലിസം നടപ്പിലാക്കാനാണ് ചൈനതീരുമാനിച്ചത്. അത് വിജയകരമായി തീരുകയും ചെയ്തു.

1948 ല്‍ മാവോയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്ത ചൈന അന്നത്തെ ഇന്‍ഡ്യയേക്കാള്‍ ദരിദ്രമായ രാജ്യമായിരുന്നു. ആയിരം പുഷ്പങ്ങള്‍ വിരിയട്ടെ തുടങ്ങിയ സുന്ദര മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങളെ മോഹിപ്പിച്ചതല്ലാതെ അവരുടെ പട്ടിണിമാറ്റാന്‍ മാവോ ഭരണത്തിന് കഴിഞ്ഞില്ല. ചൈനീസ് ജനത അധ്വാനശീലരായതുകൊണ്ട് പാടത്തും കരയിലും കഠിനപ്രയന്തംചെയ്ത് ജീവിതം മുന്നോട്ടുനയിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. കമ്മ്യൂണ്‍ പോലുള്ള പരീക്ഷണങ്ങളിലൂടെ ജനജീവിതം കൂടുതല്‍ ദുഃസഹമാക്കുകയും ചെയ്തു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.

മാവോയുടെ മരണത്തിനുശേഷം അധികാത്തിലെത്തിയ ഡെങ്ങ്‌സിയാവോ പിങ്ങ് ആണ് ചൈനയുടെ മുന്നേറ്റത്തിലേക്കുള്ള പാതതുറന്നിട്ടത്. കമ്മൂണിസംകൊണ്ട് രാജ്യപുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. വ്യവസായവല്‍കരണംകൊണ്ടേ രാജ്യം പുരോഗമിക്കത്തുള്ളു എന്ന് അദ്ദേഹം മനസിലാക്കി. അതിനുള്ള ആദ്യപടിയായി അദ്ദേഹംകണ്ടത് ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കക എന്നതായിരുന്നു.ചൈനയിലുടനീളം നാലും ആറുംവരികളുള്ള ഹൈവകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം വ്യവസായവല്‍കരണത്തിന് തുടക്കമിട്ടത്. നല്ലറോഡുകള്‍വന്നാല്‍ അതിന്റെ ഇരുവശങ്ങളിലും വ്യവസായങ്ങളും ഹോട്ടലുകളും ,ഷോപ്പിങ്ങ് മാളുകളും ഉണ്ടാകുമെന്ന് അദ്ദേഹം മനസിലാക്കി. അമേരിക്കക്ക് ഒപ്പമെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ പുരോഗതിയുടെ ചിത്രം ഇവിടെ ആരംഭിക്കുന്നു.

അയല്‍രാജ്യം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്‍ഡ്യ ഉറക്കത്തിലായിരുന്നു. ഇശ്ചാശക്തിയുള്ള ഭരണാധികാരികള്‍ ഇല്ലാതെപോയതാണ് രാജ്യത്തിന് സംഭവിച്ച ദുദ്രോഗം. ചൈന കമ്മ്യൂണിസം മടക്കിവച്ച് പാശ്ചാത്യ കാപിപിറ്റലിസം സ്വീകരിച്ചത് കണ്ടിട്ടും ഒരിക്കലും നടപ്പിലാകാകന്‍ സാധിക്കാത്ത സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം കൈവിടാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കരുകള്‍ തയ്യാറായില്ല. അതിന്റെ ഫലമായി അറുപതുവര്‍ഷത്തെ ഭരണംകൊണ്ട് ഏതാനുംചുവടുകള്‍ മുന്നേറാനേ രാജ്യത്തിനായുള്ളു. ഇതിനിടക്ക് ജനതാദള്‍ പോലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടികളും തങ്ങളുടെപങ്ക് വഹിച്ചിട്ടുപോയി.

ഇതിനെല്ലാം സമൂലമാറ്റം സംഭവിച്ചത് 2014 ല്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടു കൂടിയാണ്. കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളുടേതില്‍നിന്ന് വ്യത്യസ്തമായതൊന്നും മോദിയില്‍നിന്നും ജനങ്ങള്‍ പ്തീക്ഷിച്ചില്ലെങ്കിലും രാജ്യപുരോഗതിയാണ് തന്റെ ഭരണലക്ഷ്യമെന്ന് മോദി പെട്ടന്നുതന്നെ തെളിയിച്ചു. മുദ്രാവാക്യം വിളിക്കാനും ജാഥനയിക്കാനും മാത്രമറിയാവുന്ന രാഷ്ട്രീയക്കാരെ മാറ്റിനിറുത്തി കഴിവുള്ളവരെകണ്ടെത്തി അവരെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് മോദിയുടെ ഭരണവിജയം. വിദേശകാര്യമന്ത്രി ജയശങ്കറും റയില്‍വേമന്ത്രി അശ്വനി വൈഷ്ണവും ഗതാഗതവകുപ്പ് വിദഗ്ധമായി കൈകാര്യംചെയ്യുന്ന നിതിന്‍ ഗാഡ്ഗിരിയും ഉദാഹരണം.

മന്‍മോഹന്‍ സിങ്ങ് മന്ത്രസഭയില്‍ കേരളത്തില്‍നിന്നുള്ള ആറുപേര്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനം അവരെക്കൊണ്ട് ഉണ്ടായോയെന്ന് ആലോചിച്ചു നോക്കാവുന്നതാണ്. കേരളത്തിന്റെകാര്യം പോകട്ടെ രാജ്യത്തിന് എന്തെങ്കിലും ഗുണകരമായത് ചെയ്യാന്‍ അവരെക്കൊണ്ട് സാധിച്ചോ. പ്രധാനപ്പെട്ട രാജ്യരക്ഷാവകുപ്പ് കൈകാര്യംചെയ്ത എ. കെ. ആന്റണി ഇന്‍ഡ്യന്‍ സൈന്യത്തെ പത്തുവര്‍ഷം പിന്നോട്ടടിച്ചെന്ന് സൈനികമേധാവികള്‍ തന്നെയാണ് പറഞ്ഞത്. സൈന്യത്തെ മാത്രമല്ല കോണ്‍ഗ്രസ്സിനെതന്നെ അവതാളത്തിലാക്കിയിട്ടാണ് അദ്ദേഹം മടങ്ങിയത്.  മോദിഭരണത്തിന്‍കീഴില്‍ ലോകത്തിലെ മൂന്നാംശക്തിയായി ഇന്‍ഡ്യന്‍ സൈന്യം മാറി. ഏതൊരു ഇന്‍ഡ്യാക്കാരനും അഭിമാനിക്കാവുന്ന കാര്യം.

ബ്രിട്ടീഷുകാരന്‍ പണിതിട്ടുപോയ റയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും പരിഷ്‌കരിക്കാന്‍ അറുപതുവര്‍ഷം ഇന്‍ഡ്യഭരിച്ച സര്‍ക്കാരുകള്‍ക്കായില്ല. എറണാകുളം ജംങ്ങ്ഷനും നോര്‍ത്തും സ്റ്റേഷനുകള്‍ അന്നത്തെപോലെതന്നെ സ്ഥിതിചെയ്യുന്നു. അതെല്ലാം പുതുക്കി പണിയാന്‍ മന്ത്രി വൈഷ്ണവ് തീരുമാനിച്ചുകഴിഞ്ഞു. കൊല്ലം തിരുവനന്തപുരം സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള പണികള്‍ ആരംഭിച്ചുകഴിഞ്ഞു.

ട്രെയിനുകളുടെകാര്യം അതീവകഷ്ടം. കേരള എക്‌സ്പ്രസ്സില്‍ ഒരിക്കല്‍ യാത്രചെയ്തപ്പോള്‍ ടൊയ്‌ലറ്റില്‍ പോകാതെ മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയത് ഓര്‍ക്കുന്നു. അത്രക്ക് വൃത്തിഹീനമായിരുന്നു ബാത്ത്‌റൂം. ഇന്നിപ്പോള്‍ പണംമുടക്കിയിട്ടാണെങ്കിലും വന്ദേഭാരത് പോലുള്ള ട്രെയിനുകളില്‍ യാത്രചെയ്യാനാകും. അത് അശ്വനി വൈഷ്ണവിന്റെ കഴിവ്.

ഭാരത്മാല പദ്ധതിപ്രകാരം രാജ്യത്തെ പ്രധാനറോഡുകളെല്ലാം 60 മീറ്റര്‍വീതിയില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിനുംകിട്ടി ഒരുവിഹിതം. എന്നാല്‍ അറുപതിനുപകരം 30 മീറ്റര്‍മതിയെന്ന് കേരളരാഷ്ട്രീയ പാര്‍ട്ടികളെല്ലാം കൂട്ടായതീരുമാനമെടുത്തു. മുപ്പതുമീറ്ററില്‍ ലോകത്തിലൊരിടത്തും ഹൈവേകളില്ലെന്നകാര്യം മണ്ടന്‍ രാഷ്ട്രീയക്കാര്‍ ഓര്‍ത്തില്ല. ഹൈവേ അതോറിറ്റി കേരളത്തെ മാറ്റിവച്ചിട്ട് മറ്റുസംസ്ഥാനങ്ങളില്‍ പണിയാരംഭിച്ചു. അതെല്ലാം പണിപൂര്‍ത്തിയായി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടും കേരളം പഴയപടി പത്തുമീറ്റര്‍ റോഡുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ദിവസവും നൂറുകണക്കിന് ബൈക്കുയാത്രക്കാര്‍ റോഡില്‍ മരിച്ചുവീണുകൊണ്ടിരുന്നിട്ടും രാഷ്രീയക്കാരുടെ കണ്ണ് തുറന്നില്ല. എന്തെല്ലാം കുറ്റംപറഞ്ഞാലും അവസാനം പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതിനുശേഷമാണ് 45 മീറ്ററില്‍ ഹൈവേ നിര്‍മ്മിക്കാമെന്ന് തീരുമാനം എടുത്തത്. അതിനുള്ള ഭൂമി അളന്നുതിരിച്ച് നില്‍കിയതല്ലാതെ സംസ്ഥാനവിഹിതമായ 25 ശതമാനംതുക കേരളം ഇന്നുവരെ നല്‍കിയിട്ടില്ലെന്ന് നിതിന്‍ ഗാഡ്ഗിരിയാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. നൂറുശതമാനം കേന്ദ്രസര്‍ക്കാരിന്റെ ചിലവിലാണ് കേരളത്തിലെ ഹൈവേ 66 നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. 2026 മാര്‍ച്ചുമാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ഹൈവേ മോദിയുടെ ദാനമല്ലന്ന് ഒരാള്‍ എഴുതികണ്ടു. പിണറായി പോലും പറയാത്ത കാര്യമാണത്.

എം സി റോഡിന് പാരലല്‍ ആയി തിരുവനന്തപരത്തുനിന്നും അങ്കമാലിവരെ നീളുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മ്മിക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് തീരുമാനിച്ചപ്പോള്‍ അതിനെതിരെ നിലപാടെടുത്ത കേരളത്തിന്റെ പാര്‍ലമെന്റ് മെമ്പറെ നമ്മള്‍കണ്ടു. അദ്ദേഹം കേന്ദ്രമന്ത്രി ഗാഡ്ഗിരിയെ നേരിട്ടുകണ്ട് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. മാവേലിക്കരയെ പ്രതിനിധീകരിക്കുന്ന ഈ എം പിയെ പോലുള്ള വികസനവിരോധികളാണ് കേരളത്തിന്റെ ശാപം. ഈ മനുഷ്യനെതന്നെ വീണ്ടുംതെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കാന്‍ കേരളമക്കള്‍കാട്ടിയ മാഹാമനസ്‌കതയെ വാഴ്ത്താതെ തരമില്ല.

ആകാശത്തേക്ക് റോക്കറ്റുവിട്ടാല്‍ പട്ടിണിമാറുമോയെന്ന് കേരളത്തിലെ ഇടതുവലത് ബുദ്ധിജീവികള്‍ ( ? ) ചോദിക്കുന്നതുകേട്ടു. ഐ എസ് ആര്‍ ഓ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനെ കളിയാക്കിയാണ് അവര്‍ സംസാരിച്ചത്. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതുകൊണ്ട് നേട്ടങ്ങളും രാജ്യത്തിന് ഉണ്ടാകുന്നുണ്ട് എന്നകാര്യം ഇവര്‍ക്കറിയില്ല. അന്യരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളാണ് രാജ്യത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലവുകുറഞ്ഞ വിധത്തില്‍ സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തില്‍ എത്തിക്കുന്നതുകൊണ്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്‍ഡ്യയെയാണ് ആശ്രയിക്കുന്നത്. ഇതൊന്നും മനസിലാക്കാതെ വിഢിത്തങ്ങള്‍മാത്രം എഴുന്നെള്ളിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരെ വീണ്ടുംവീണ്ടും മാറിമാറി വിജയിപ്പിക്കുന്ന കേരളമക്കളോടാണ് സഹതാപം തോന്നുന്നത്.

samnilampallil@gmail.com.

Join WhatsApp News
Jayan varghese 2025-03-22 08:49:29
പോയ പുത്തി ആന പിടിച്ചാലും കിട്ടില്ലല്ലോ? എന്തായാലും ഇപ്പോൾ എല്ലാം ശരിയായല്ലോ ? ഇനിയെങ്കിലും ആ ആശാ വർക്കർമാർക്ക് പ്രതിദിനം ഒരു 1000 രൂപയെങ്കിലും ഒപ്പിച്ചു കൊടുക്കുവാനുള്ള ഒരേർപ്പാട്‌ അങ്ങയുടെ ബോസ്സിനോട് വിളിച്ചു പറഞ്ഞ് ഒന്ന് ശരിയാകുമോ ? അപേക്ഷയാണ്. ജയൻ വർഗീസ്.
Mathai Chettan 2025-03-22 19:29:55
പ്രിയപ്പെട്ട ബഹുമാന്യനായ സാം നിലമ്പള്ളി സാറേ, എന്തൊക്കെയാണ് ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്? ഞാൻ സാറിനോട് 90% വും വിയോജിക്കുന്നു. കോൺഗ്രസ് ഉണ്ടാക്കിയ 60 വർഷത്തെ നേട്ടങ്ങളാണ് എന്തെങ്കിലും പുരോഗതി ഉണ്ടെങ്കിൽ അപ്പോഴും ഇപ്പോഴും ഇന്ത്യയിൽ കാണുന്നത്. ഞാനത് തെളിയിക്കാം. പക്ഷേ ഈ ചെറിയ നോട്ട്- Note - കൊണ്ട് അത് സാധിക്കും എന്ന് തോന്നുന്നില്ല. അതിന് വിശാലമായ ഒരു ഡിബേറ്റ് തന്നെയാണ് ആവശ്യം. ആ ഡിബേറ്റിനായി ഞാൻ സാറിനെ ബഹുമാന പൂർവ്വം വെല്ലുവിളിക്കുകയാണ്. സാർ എവിടെയാണ്? സാർ പറയുന്ന ഒരു പൊതു സ്ഥലത്ത് ഞാൻ എത്തി ഡിബേറ്റ് നടത്താൻ തയ്യാറാണ്. . ഇപ്പോഴത്തെ ഭരണം, വളരെ വളരെ മോശമാണ്. ജനങ്ങളെ തമ്മിലടിപ്പിച്ചു, ഭാഷാപരമായി മതപരമായി അടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സെക്കുലറിസം നശിപ്പിച്ചു കൊണ്ടിരിക്കുന്നു, ഭരിക്കുന്ന പാർട്ടിയുടെ അഴിമതികൾ ചൂണ്ടിക്കാണിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു അവരെ കേസിൽ കൊടുക്കുന്നു. ഭയന്നിട്ട് പല അഴിമതികളും ചൂണ്ടിക്കാണിക്കുന്നില്ല ആൾക്കാർ. എംപിമാരെ എംഎൽഎമാരെയും പണം കൊടുത്ത് ചാക്കിട്ട് പിടിക്കുന്നു. മാധ്യമസാതന്ത്ര്യത്തിന് കൂച്ചു . വിലങ്ങിടുന്നു. ഭരിക്കുന്ന പാർട്ടിക്കാർക്ക്, എന്തും പറയാം എന്തും പ്രവർത്തിക്കാം. സാറിന്റെ മാതിരിയുള്ള ഏറാൻ മോളികൾ അത് വിശ്വസിച്ച് എന്തൊക്കെയോ മാധ്യമത്തിൽ ഇതേ മാതിരി കാച്ചി വിടുന്നു? സാറേ കണ്ണുകൾ ഒന്ന് ഭംഗിയായി തുറന്നു, ഒരു സ്വതന്ത്ര വായു ശ്വസിച്ച്, Take a deep breeth then write tthe truth. ടാഗോർ പറഞ്ഞ മാതിരി എവിടെ നമ്മുടെ മനസ്സ് സ്വതന്ത്രമായിരിക്കുന്നു അവിടത്തേക്ക് നമ്മുടെ മനസ്സുകളും ഹൃദയവും ഉയരട്ടെ? ഇന്ത്യയുടെ ഉൾനാടുകളിൽ നടക്കുന്ന, ദരിദ്രൻ പാവങ്ങൾ, ന്യൂനപക്ഷക്കാർ, ന്യൂനപക്ഷ മതക്കാർ, അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പീഡനങ്ങൾ പ്രിയ സാറേ, പ്രിയ സാം നിലമ്പള്ളി സാറേ അങ്ങ് അറിയുന്നില്ലേ? ഒരു കാര്യം ശരിയാണ്, കോൺഗ്രസിലെ ചില അധികാരമോഹികൾ ഉണ്ടല്ലോ, അങ്ങനെയൊക്കെയുള്ള അഞ്ചാറു പേർ കേന്ദ്രത്തിൽ മന്ത്രിമാർ ആയിട്ടും നാടിനോ കേരളത്തിനോ ഇന്ത്യക്ക് വലിയ ഗുണം ഉണ്ടായിട്ടില്ല എന്നുള്ളത് വസ്തുതയാണ്. ഈ വയലാർ രവി ഒക്കെ കേന്ദ്രമന്ത്രിയോ, പ്രവാസി മന്ത്രിയോ ഒക്കെ ആയിട്ട് ഒരു പ്രവാസിക്കും ഒരുത്തനും ഒരു ഗുണവും ചെയ്തില്ല എന്നുള്ളതും അംഗീകരിക്കുന്നു. പക്ഷേ പൊതുവായി നോക്കുമ്പോൾ, സ്വാതന്ത്ര്യം നേടിത്തന്നത് മുതൽ ഇന്ത്യക്ക് എല്ലാത്തരത്തിലുള്ള ഗുണങ്ങളും ചെയ്തത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. പ്രത്യേകിച്ച് കേരളത്തിനായി, ഇഎംഎസ് തുടങ്ങിയ ചില കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകളും ചിലതെല്ലാം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് എല്ലാം പാവങ്ങളെ ദ്രോഹിക്കുന്ന, വെറും മുതലാളിത്ത മൂരാച്ചി ഗവൺമെൻറ് ആണ്. ഇന്ത്യക്ക് ഭാവി വേണോ? രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കിയാൽ ഒരുപക്ഷേ കുറച്ചൊക്കെ ഇന്ത്യ അഭിവൃദ്ധി പ്രാപിക്കും രക്ഷപ്പെടും. യൂറോപ്യൻ കൾച്ചർ, അമേരിക്കൻ കൾച്ചർ, ഇന്ത്യൻ കൾച്ചർ, സിംപ്ലിസിറ്റി, മര്യാദ, ജനങ്ങളെ നേരിട്ട് അറിയാവുന്ന വ്യക്തി, അവരുടെ അനുദിന പ്രയാസങ്ങൾ കണ്ടറിയുന്ന വ്യക്തി, ഒട്ടും അധികാരമോഹി അല്ലാത്ത ജനലക്ഷങ്ങൾ ആരാധിക്കുന്ന ചെറുപ്പക്കാരനായ നേതാവ് എന്ന് ഒത്തിരി ഒത്തിരി വിശേഷണങ്ങൾ ഉള്ള രാഹുൽഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കണം. താങ്കൾ തന്നെ അമേരിക്കയിൽ, ഒരു വിദേശി അല്ലേ? ആ നിലയിൽ കൊല്ലങ്ങളായി ഇന്ത്യയിൽ അധിവസിക്കുന്ന സോണിയ ഗാന്ധിയെ, ആ കുടുംബത്തെ തന്നെ, ഇന്ത്യയിലെ വിദേശികൾ എന്ന് താങ്കൾ വിളിച്ച് അധിക്ഷേപിക്കുന്നതിൽ യാതൊരു ന്യായവുമില്ല. ആ കുടുംബം മറ്റാരെക്കാളും ഇന്ത്യയെ നയിക്കാൻ സർവ്വദായി യോഗ്യമാണ്. ആ കുടുംബത്തിലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ ഇന്ത്യക്കുവേണ്ടി രക്തം ചെന്തി രക്തസാക്ഷികൾ ആയവരാണ്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ എത്രയോ വിദേശത്തുനിന്ന് വന്നവർ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഒക്കെയായിട്ട് വിരാജിക്കുന്നു? പിന്നെ എന്തുകൊണ്ട് രാഹുലിന് ഇന്ത്യൻ പ്രധാനമന്ത്രി ആയിക്കൂടാ? ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ഇന്ത്യൻ വംശജൻ ആയിരുന്നില്ലേ? കമല ഹാരിസ് അമേരിക്കൻ പ്രസിഡണ്ടായി മത്സരിച്ചില്ലയോ? അതിനാൽ സാമ്പത്തിക സ്വാതന്ത്ര്യം, സെക്യുലറിസം ഒക്കെ കൈവരാൻ കോൺഗ്രസും രാഹുലും ജയിക്കണം. I invite you for a Debate.
Sunil 2025-03-22 20:51:38
Rahul Gandhi as the Prime Minister ? Oh My God ! His grandma Indhira almost destroyed our Democracy. She dismissed the judge who did a verdict against her and then suspended the constitution. She destroyed the Indian National Congress party. Anyone without a Gandhi name can be acceptable.
Nainaan Mathullah 2025-03-23 00:30:32
Appreciate Mathai Chettan taking time to bring some facts to the attention of readers.
C. Kurian 2025-03-23 00:44:58
Sam Nilampillil’s article is detailed, but extremely partisan. He is oblivious of the economic condition India was in. He is probably not aware of the social situation Britain left behind. Each of the prime minister that came into head the government had their own contribution to the agricultural and industrial development in India. Whether it was Nehru, Indira Gandhi, Or Morarji Desai. Liberalisation was slow but was protective of the majority of people that were under poverty line. Modi’s economic policies and his government’s contribution, of course, were impressive. Nevertheless, they were at the cost of political oppression, authoritarianism and polarisation. You compared China’s development. You need to remember think about the political structure the Chinese people living in. Don’t compare it. Please do not assume that the readers would simply believe what they read - especially Malayalees. You are either blindsided, naive or ignorant on the reality.
jacob 2025-03-23 20:01:08
Nehru was a big proponent of education. Almost anybody wanted College education got good education mostly paid for by Government. Yes, I received an Engineering degree from a very reputable college. Now look at the job opportunities that existed in India. Very difficult to get any job in India during late 1960s and may be 70s. Nehru and Congress party believed economic progress comes through Government and government jobs. They choked private enterprise. They practiced License-Permit-Quota Raj. Party leaders were getting rich through bribes for giving licenses. Even TATA company was not on Cha Cha ji's good books. This corruption stifled India's economic growth. Nehu believed in India, but people were not allowed to prosper by their own efforts. Corruption became the norm, not the exception. India is even today controlled by Government beaurocracy, Labor unions and politicians. People found jobs in the rich gulf countries and in the West. India started receiving huge amounts of foreign exchange and many families escaped poverty. Yes, the education system Nehru started helped a lot of Indians who migrated to other countries. India Gandhi followed her dad's philosophy. But Rajiv Gandhi improved telecommunications infrastructure and put emphasis on Computer education. The Y2K problem in the world was mostly handled by Indian programmers. H1B visa became highly coveted. Indian nurses went abroad and are highly respected all over the world. Nehruvian socialism did not make India prosper, it was copied from Soviet Union. My biggest complaint is this: Congress party and its leaders did not believe in private entrepreneurship which would have changed India's future for better.
Cherian Matupetti 2025-03-24 00:44:22
മത്തായി ചേട്ടൻ ഒത്തിരി വയസ്സനായ ഒരു വ്യക്തിയാണെന്ന് പറയുന്നു. അദ്ദേഹം കാര്യങ്ങൾ വളരെ വ്യക്തമായിട്ട് പറയുന്നു. സാം നിലമ്പള്ളി സാറിനെ നിഷ്പ്രഭമാക്കി നിലത്തിട്ട് ചവിട്ടുന്നു. മത്തായി ചേട്ടാ വീണ്ടും വീണ്ടും എഴുതൂ, അങ്ങയുടെ തൂലിക വളരെ ശക്തമാണ്. അനീതിക്കെതിരെ അങ്ങയുടെ തൂലിക ഇവിടെ ശബ്ദിക്കുന്നു. തമ്മിൽ ഭേദം കോൺഗ്രസ് പാർട്ടിയും, രാഹുലും ഒക്കെ തന്നെയാണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്ന മാതിരി ഈ അഭിപ്രായം എഴുത്തിലും തമ്മിൽ ഭേദം മത്തായി ചേട്ടൻ തന്നെ. മത്തായി ചേട്ടന് ചരിത്രം അറിയാം, അത് അവലോകനം ചെയ്യാൻ അറിയാം. മത്തായി ചേട്ടൻ ദീർഘായുസ്സ് ആയിരിക്കട്ടെ. ഏതായാലും ഈ പ്രതികരണ കോളം ഇത്തരക്കാർക്ക് എഴുതുമ്പോഴാണ് സജീവമാകുന്നത്. പ്രിയ ഈ മലയാളി പ്രതികരണ കോളം ഇപ്രകാരം അവസരം കൊടുക്കുന്നത് വളരെ നല്ലത്. ആശംസകൾ.
Nainaan Mathullah 2025-03-25 00:51:58
There is enough reason to believe that Jacob is not ‘Jacob’ but a ‘Sanghi’ as the comment is not based on facts but pure propaganda for the Central ruling government. There are many such anonymous names in the comment column doing propaganda for different causes to shape public opinion. Beware of such comments. They will say things that are not related to the article. The job of any government- state, central or national government is to improve the standard of living of its citizens. Using that criterion, I will give a failing grade to the ruling central government. To improve the standard of living of its citizens, government needs to create job especially well paid jobs for its citizens. Last year I was in Kerala for five months. Our youths are trying to escape from there e as there are no decent paying jobs there after completing education. Corruption is rampant. If you have influence, or can bribe, or you belong to certain religion or race, you have better chance to get a job there. Instead of government trying to put money into the hands of people, government is trying to extract money from people for their pet projects. When you put money into the hands of people, they spend it, and it creates demand, new factories and jobs for everybody. Now land sale is very limited in Kerala because of the wrong policies of the state and central governments. Instead of trying to enrich the citizens, the central government policy is to create few millionaires and billionaires in the country. If you belong to certain religion or race, you have better chance there. Due to this talent is being drained from the country, and India can’t compete internationally with technological advance. We have to beg for technology as we don’t promote talents. One positive thing Modi government has done is infrastructure development, although not fairly or equally to all states. Sam mentioned Railway minister as an example here. The budget for Northern railways was 15 times that was allotted to Southern railways in the budget. This issue was raised in the Parliament also by an MP from Tamil Nadu. Money was allotted to BJP ruling northern states. Sam mentioned about A.K Antony as defense minister a failure. A job is 50% completed when you find the right person to do your job. What is the qualification for A.K. Antony to be the defense minister of India? Some people planned it so that they can have him there as a puppet. It is a strategy corporations do here in USA. If you want to get ride of a person, promote him/her to a position he/she is sure to fail due to lack of qualification to do the job. That is what happened to A.K. Antony as defense minister. Sam, please don’t mislead readers by political propaganda.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക