തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടുകയാണ്. ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്.
English summery:
Suspected Murder of Missing Person from Thodupuzha; Three in Custody