Image

കൈക്കോട്ടു ഭക്തി (തൊടുപുഴ കെ ശങ്കര്‍ അയ്യര്‍)

Published on 22 March, 2025
കൈക്കോട്ടു ഭക്തി (തൊടുപുഴ കെ ശങ്കര്‍ അയ്യര്‍)

(ലോക കവിതാ ദിനം പ്രമാണിച്ച് എന്റെ ഒരു പഴയകാല കവിത സമര്‍പ്പിക്കുന്നു.)  

 

കൈക്കോട്ടും കൊണ്ടല്ലയോ
പോകുന്നു ക്ഷേത്രങ്ങളില്‍
കൈക്കൂപ്പി തൊഴാനെന്ന
ഭാവേനെയേവരും!
കുറയില്ല്‌ളാവശ്യങ്ങള-
ളാശയുമൊരുത്തര്‍ക്കും,
കൂടുകയല്ലോനിത്യ-
മാസ്ചര്യപ്പെടുത്തുമ്പോല്‍!
എത്ര താന്‍ ലഭിക്കിലും
ത്രുപ്തിയിലെ ്‌ളാരിക്കലും,
എത്ര താന്‍ നല്‍കാനാവും
ഭഗവാനായാല്‍പ്പോലും!
കിട്ടണമെല്ലാ  സു-
ഭോഗവുമെല്ലായ്‌പ്പോഴും
കിട്ടിയില്ലെന്നാകിലോ,
ദു:ഖമായ്, നിരാശയായ്!
ഇഛിപ്പതെല്ലാമുടന്‍ 
ഈശ്വരനേകും പോലെ
ഭക്തിതന്‍ തോതും താനേ
കൂടുന്നു കുറയുന്നു!
എന്തിനു കൈക്കോട്ടുമായ്
പോകുന്നു മനുഷ്യരേ,
എന്തിനീ കപടമാം 
ഭക്തിയുമാവേശവും?
ഒന്നുതാന്‍ സ്മരിക്കേണ്ടു
ചോദിപ്പതെന്തും നല്‍കി 
അത്ഭുതപ്പെടുത്തുന്ന
മാന്ത്രികനല്ല  ദൈവം!
ചിന്മയനിസ്ചിപ്പതു
കൈക്കോട്ടു ഭക്തിയല്ല
സന്മനസ്സോടേകീടും
നിസ്വാര്‍ത്ഥ സമര്‍പ്പണം!
*****

Join WhatsApp News
Girish Nair 2025-04-03 08:48:31
ഈ കവിത മനുഷ്യന്റെ ഭക്തിയും ആഗ്രഹങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് കവി തുറന്നുകാണിക്കുന്നത്. എല്ലാവരും ഭക്തിയോടെ ക്ഷേത്രത്തിൽ പോകുന്നുണ്ടെങ്കിലും അവരുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും ഒരു കുറവുമില്ല. അത് കൂടിക്കൊണ്ടിരിക്കുകയാണ്. എത്ര ലഭിച്ചാലും മനുഷ്യന്റെ ആഗ്രഹം തീരുന്നില്ല. ഭഗവാനാണെങ്കിൽ പോലും എത്ര നൽകാനാവും എന്ന ചോദ്യം ഈ കവിതയിൽ കവി ഉന്നയിക്കുന്നു. ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഭക്തി കൂടുകയും, സാധിക്കാതെ വരുമ്പോൾ ഭക്തി കുറയുകയും ചെയ്യുന്നു. ഒടുവിൽ കവി മനുഷ്യന്റെ കാപട്യത്തെയും അത്യാഗ്രഹത്തെയും ചോദ്യം ചെയ്യുന്നു. ദൈവം ആഗ്രഹിക്കുന്നത് കൈക്കോട്ടുമായി (അത്യാഗ്രഹങ്ങളുമായി) ഉള്ള ഭക്തിയല്ല. മറിച്ച് നല്ല മനസ്സോടെയുള്ള നിസ്വാർത്ഥമായ സമർപ്പണമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക