Image

സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ച് സിബിഐ

Published on 22 March, 2025
സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ച് സിബിഐ

ഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോര്‍ട്ട് സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു.

2020 ജൂണ്‍ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുഷാന്തിന്റെ വസതിയില്‍ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിഷാദ രോഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമികനിഗമനം.

മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും, 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി തട്ടിയെടുത്തെന്നും ആരോപിച്ച് പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക