റാഫി മതിര സംവിധാനം ചെയ്ത കാംപസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ എഐ പവേര്‍ഡ് ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ഇഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ ഇരുപതാമത്തെയും കാംപസ് കഥ പറയുന്നതുമായ സിനിമ ബയോ ഫിക്ഷണല്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും സിനിമയുടെ ചേരുവകകൾ ചേർത്ത് പ്രേക്ഷകർക്കായി ഒരുക്കിയതാണ് ഈ ചിത്രം.
ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് നിര്‍മ്മാതാവ് കൂടിയായ റാഫി മതിര തന്നെയാണ്.