ആരാധകർ കാത്തിരിക്കുന്ന എമ്പുരാന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. എമ്പുരാൻ കേരളത്തില്‍ നിന്ന് മാത്രം ബുക്കിംഗില്‍ 9.05 കോടി നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രമായി 12.15 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
എമ്പുരാൻ വിദേശത്ത് നിന്ന് മാത്രം 20.25 കോടിയാണ് നേടിയിരിക്കുന്നത്. അങ്ങനെ ആഗോളതലത്തില്‍ എമ്പുരാൻ ആകെ 32.4 കോടി നേടിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഓപ്പണിംഗില്‍ 50 കോടിക്ക് മുകളിലുള്ള സംഖ്യ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും.