ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം പാട്ടിലേക്ക് തിരിച്ചുവരവിനൊഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം പുതിയ ആൽബവുമായി പാട്ടിലേക്ക് തിരിച്ചുവരവിനൊരുങ്ങി വിൽ സ്മിത്ത്. ‘ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി’ എന്ന ആൽബം മാർച്ച് 28 ന് പുറത്തിറങ്ങുമെന്ന് വിൽ സ്മിത്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2005-ലെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ടി’ന് ശേഷം നീണ്ട ഇടവേള എടുത്ത നടന്‍റെ പാട്ടിലേക്കുള്ള തിരിച്ചുവരവിൽ ആരാധകരും ആവേശത്തിലാണ്. 14 പാട്ടുകളാണ് ആൽബത്തിലുള്ളത്.
അലി (2001), പെർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് (2006), ഐ ആം ലെജഡ് (2007),ഐ റോബോട്ട് (2004), ഇൻഡിപെൻഡൻസ് ഡേ (1996), കിങ് റിച്ചാർഡ് (2021), മെൻ ഇൻ ബ്ലാക്ക് (1997) എന്നീ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ വിൽ സ്മിത്തിന് സിനിമയെ പോലെ തന്നെ പ്രിയപ്പെട്ടതാണ് പാട്ടും. 1980 കളിൽ ഡിജെകളിലൂടെ സംഗീത രംഗത്ത് ചുവടുറപ്പിച്ച വിൽ സ്മിത്ത് 1997ൽ മെൻ ഇൻ ബ്ലാക്കിലൂടെയാണ് സിനിമയിലെത്തിയത്.രുങ്ങി വിൽ സ്മിത്ത്