വാഷിംഗ്ടൺ: യുഎസിൽ ഡെമോക്രാറ്റിക് എതിരാളികളായ കമല ഹാരിസ്, ഹിലരി ക്ലിന്‍റൺ ഉൾപ്പടെയുള്ളവരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കി യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപ്. ഫെബ്രുവരിയിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്‍റെ സുരക്ഷാ അനുമതി ട്രംപ് റദ്ദാക്കിയിരുന്നു. കൂടാതെ, ബൈഡൻ കുടുംബത്തിലെ മറ്റ് എല്ലാ അംഗങ്ങളുടെയും സുരക്ഷാ അനുമതിയും ട്രംപ് റദ്ദാക്കിയിരുന്നു.
ഈ വ്യക്തികൾക്ക് രഹസ്യ വിവരങ്ങൾ ലഭ്യമാക്കുന്നത് ദേശീയ താൽപ്പര്യത്തിന് ഇനി ഉചിതമല്ലെന്ന് ട്രംപ് ചൂണ്ടികാണിച്ചു. എന്നാൽ, മുൻ യുഎസ് പ്രസിഡന്‍റുമാരും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണയായി മര്യാദയുടെ ഭാഗമായി അവരുടെ സുരക്ഷാ അനുമതി നിലനിർത്താറുണ്ട്. പക്ഷെ, മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ, മുൻ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളായ ലിസ് ചെനി, ആദം കിൻസിംഗർ എന്നിവരും ആദ്യ ട്രംപ് ഭരണകൂടത്തിലെ മുൻ റഷ്യൻ കാര്യ ഉപദേഷ്ടാവായ ഫിയോണ ഹില്ലും സുരക്ഷാ അനുമതി നഷ്ടപ്പെട്ടവരുടെ പട്ടികയിലുൾപ്പെടുന്നു.