ഡൽഹി: ലാൻഡിങ്ങിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം സുരക്ഷിതമായി ഇറക്കി. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ 9I821 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ഡിജിപി അതുൽ വർമ്മ ഉൾപ്പെടെ 44 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ഷിംല വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെയാണ് തകരാർ ഉണ്ടായത്. ലാൻഡിംഗിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിൽ തകരാറുണ്ടെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു