ആലപ്പുഴ: ഏറെ വിവാദമായ യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍
സ്‌ക്വാഡിലേക്ക് മാറ്റി. കുട്ടനാട് എക്‌സൈസ് റേഞ്ചിൽ നിന്നാണ് കേസ് മാറ്റിയത്. കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തു മൂന്നുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്.
മകനെതിരെ എക്‌സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് യു പ്രതിഭ എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന തീരുമാനത്തിലാണ് കേസ് മാറ്റം. കേസില്‍ ആറുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക്‌നായിരുന്നു അന്വേഷണ ചുമതല.