Image

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്നു തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Published on 25 March, 2025
മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്നു തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്നു പേർ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. തമിഴ്നാട് സ്വദേശികളായ പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. വട്ടപ്പാറയിലെ സ്വകാര‍്യ ബോയ്സ് ഹോസ്റ്റലിന്‍റെ അഡ്രസിലേക്ക് ലഹരി അടങ്ങിയ പാഴ്സൽ എത്തുകയായിരുന്നു.

ഇത് കൈപ്പറ്റാൻ എത്തിയപ്പോഴാണ് ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്. 105 ലഹരി മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നത്. മിഠായികളിൽ ടെട്രാ ഹൈഡ്രോ കനാബിനോൾ എന്ന ലഹരി വസ്തു ഉണ്ടെന്ന് പൊലീസ് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക