Image

റോഡിലേക്ക് ഒടിഞ്ഞുവീണ കൊമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നവരെ കെ സ്വിഫ്റ്റ് ഇടിച്ചുതെറിപ്പിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

Published on 25 March, 2025
റോഡിലേക്ക് ഒടിഞ്ഞുവീണ കൊമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നവരെ കെ സ്വിഫ്റ്റ് ഇടിച്ചുതെറിപ്പിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കോഴിക്കോട് : റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ ശിഖരത്തില്‍ നിന്ന് മാങ്ങ പറിക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് പരിക്ക്. താമരശ്ശേരി ദേശീയ പാതയ്ക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.

താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.

അപകടത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്നു സ്വിഫ്റ്റ് ബസ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക