ഇന്ത്യൻ അമേരിക്കൻ ഇമ്പാക്റ്റ് ഫണ്ട് 2025 ഇലക്ഷൻ സൈക്കിളിലുള്ള ഏതാനും സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്തു. ഏഴു സ്ഥാനാർഥികളിൽ അഞ്ചു പേരും ഇന്ത്യൻ വംശജരാണ്.
ന്യൂ ജേഴ്‌സി ഹോബോകെൻ മേയർ സ്ഥാനം തേടുന്ന ദിനി അജ്‌മാനി ഇന്ത്യയിലാണ് ജനിച്ചത്. വീട്ടമ്മയായ അജ്‌മാനി സ്റ്റാൻഫോർഡ് എം ബി എ ബിരുദധാരിയുമാണ്. സാമ്പത്തിക രംഗത്തു പ്രവർത്തിക്കുന്നു.
ന്യൂ യോർക്ക് റോചെസ്റ്ററിൽ മേയർ സ്ഥാനാർഥിയായ ശശി സിൻഹ 14 വർഷം മുൻപാണ് നഗരത്തിൽ ഭാര്യയുമൊത്തു എത്തിയത്. അമേരിക്കൻ സ്വപ്നം പൂവണിയാൻ നല്ല പാർപ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കണമെന്ന് അദ്ദേഹം പറയുന്നു.
ന്യൂ ജേഴ്‌സി സ്റ്റേറ്റ് ഹൗസിലേക്കു ഡിസ്‌ട്രിക്‌ട് 7 സ്ഥാനാർഥിയായ ബൽവീർ സിംഗ് സംസ്ഥാനത്തെ ആദ്യ സിഖ് നിയമസഭാംഗവുമാണ്. പഞ്ചാബിൽ നിന്നു കുടിയേറിയ അദ്ദേഹത്തിനു വിദ്യാഭ്യാസമാണ് പ്രധാന വിഷയം.
ഇല്ലിനോയിൽ ഐശ്വര്യ ബാലകൃഷ്‌ണ നേപർവിൽ പാർക്ക് ഡിസ്‌ട്രിക്‌ട് കമ്മിഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമെന്ന് അവർ പറയുന്നു.
ന്യൂ യോർക്ക് വെസ്റ്ചെസ്റ്റർ കൗണ്ടി ലെജിസ്ലേറ്റർ ആവാൻ മത്സരിക്കുന്ന അനന്ത് നമ്പ്യാർക്കു സാമ്പത്തിക രംഗത്തും പ്രാദേശിക ഭരണത്തിലും അനുഭവ സമ്പത്തുണ്ട്. മാമാറോനെക് സ്കൂൾ ബോർഡ് മെംബർ ആയിരുന്ന അദ്ദേഹം ടൗൺ കൗൺസിൽ ഉദ്യോഗസ്ഥനും ആയിരുന്നു.
പാക്ക് വംശജനായ മുസാബ് അലിയെയും ഇമ്പാക്റ്റ് പിന്തുണച്ചു. ജേഴ്‌സി സിറ്റി മേയറാവാൻ മത്സരിക്കുന്ന അലി 20 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ ആയിരുന്നു. ബോർഡ് ഓഫ് എജുക്കേഷൻ പ്രസിഡന്റും ആയിരുന്ന അലിയുടെ മുൻഗണന പാർപ്പിട തുല്യതയും സ്കൂളുകളിലെ ശുചിത്വവുമാണ്.
Impact endorses candidates