Image

ഉമ തോമസ് എംഎൽഎയുടെ അപകടം; ജിസിഡിഎക്ക് ക്ലീൻ ചിറ്റ്

Published on 25 March, 2025
ഉമ തോമസ് എംഎൽഎയുടെ അപകടം; ജിസിഡിഎക്ക് ക്ലീൻ ചിറ്റ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് ജിസിഡിഎ യ്ക്ക് ക്ലീൻ ചിറ്റ് നൽകി. ജിസിഡിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മൃദംഗവിഷൻ ഡയറക്‌ടറടക്കമുളളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.


സംഭവത്തിൽ പൊലീസ് രണ്ട് കേസുകളാണ് ഫയൽ ചെയ്തിരുന്നത്. പരിപാടിയിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചും മറ്റൊന്ന് മൃദംഗവിഷന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരേയുമായിരുന്നു കേസ്.

ഇതിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ജിസിഡിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തൽ. 

സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണ സംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക