ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍. വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരി ആവശ്യപ്പെട്ടു.
ജഡ്ജിമാര്‍ സംശയത്തിന് അതീതരായിരിക്കണമെന്ന് അനില്‍ തിവാരി പറഞ്ഞു. സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാന്‍ ശുപാര്‍ശ ചെയ്ത അതെദിവസം തന്നെയാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത് എന്നതും ശ്രദ്ധേയമാണ്.