Image

രാഹുലിനെ അങ്ങനെ വിളിച്ചിട്ടില്ല, വിളിക്കുകയുമില്ല; പ്രതിപക്ഷ നേതാവ് നുണ പറയുകയാണ്: മന്ത്രി

Published on 25 March, 2025
രാഹുലിനെ അങ്ങനെ വിളിച്ചിട്ടില്ല, വിളിക്കുകയുമില്ല; പ്രതിപക്ഷ നേതാവ് നുണ പറയുകയാണ്: മന്ത്രി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ‘പോടാ ചെറുക്കാ’ എന്ന് വിളിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. താന്‍ രാഹുലിനെ അങ്ങനെ വിളിച്ചിട്ടുമില്ല, വിളിക്കുകയുമില്ലെന്ന് ആര്‍ ബിന്ദു പറഞ്ഞു. മൈക്ക് ഓഫ് ആയിരുന്ന സമയത്താണ് താന്‍ അങ്ങനെ വിളിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് നുണ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു.

സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ നിയമസഭയില്‍ മന്ത്രി ആര്‍ ബിന്ദുവും പ്രതിപക്ഷവും ഏറ്റുമുട്ടിയിരുന്നു. ബില്‍ സംബന്ധിച്ച് മന്ത്രി ആര്‍ ബിന്ദുവിന് അറിവില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമര്‍ശനവുമായി മന്ത്രിയും രംഗത്തെത്തി. തന്റെ മകന്റെ പ്രായമുള്ള ആള്‍ക്ക് തന്നെക്കുറിച്ച് ഇങ്ങനെ പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി പറഞ്ഞു. നാലാംകിട കുശുമ്പും നുണയും ചേര്‍ത്താണ് രാഹുല്‍ പ്രസംഗിച്ചതെന്ന് ആര്‍ ബിന്ദു പറഞ്ഞു. ഇതിന് പിന്നാലെയാണ് ‘പോടാ ചെറുക്കാ’ ആരോപണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക