Image

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

Published on 25 March, 2025
നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകനാണ്.

ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹല്‍ (1999) എന്ന സിനിമയില്‍  നായകനായിട്ടായിരുന്നു ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. സമുദിരം, അല്ലി അര്‍ജുന, ഈശ്വരന്‍, വിരുമാന്‍ തുടങ്ങി പതിനെട്ടോളം സിനിമകളില്‍ മനോജ് ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ സംവിധായകരായ മണി രത്‌നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023 ലാണ് സംവിധായകനായി അരങ്ങേറ്റം. മലയാളി നടിയായ നന്ദനയാണ് ഭാര്യ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക