Image

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ.രാധാകൃഷ്ണന് സാവകാശം നൽകി ഇ ഡി

Published on 26 March, 2025
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ.രാധാകൃഷ്ണന് സാവകാശം നൽകി ഇ ഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ.രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം അനുവദിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

അതേസമയം ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നാണ് രാധാകൃഷ്ണൻ പറഞ്ഞത്. ഏപ്രിൽ ഏഴാം തീയതിക്ക് ശേഷം ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ് അയക്കുക എന്നാണ് റിപ്പോർട്ട്. അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക