കോഴിക്കോട് : ജീവ കാരുണ്യ പ്രവർത്തകനും ബിസിനസുകാരനുമായ പി വി മുഹമ്മദ് റാഫിയുടെ ( റാഫി ജോക്കി ) നിര്യാണത്തിൽ ദി ബിസിനസ് ക്ലബിന്റെയും ( ടി ബി സി )മുഹമ്മദ് റഫി ഫൗണ്ടേഷൻ (എം ആർ എഫ്) ന്റെയും ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങ് അഹമ്മദ് ദേവർ കോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു റാഫിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കച്ചവടത്തിലും ശുദ്ധി വരുത്തിയിരുന്നു. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ക്ലബ് പ്രസിഡന്റ് എ.കെ ഷാജി അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗം കെ.കെ അബ്ദു സലാം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ടി ബി സി ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി , വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സൂര്യ ഗഫൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി സുനിൽ കുമാർ, സി ഇ ചാക്കുണ്ണി ,
ടി പി എം ഹാഷിർ അലി, കെ സുബൈർ , രൂപേഷ് കോളിയോട്ട് , കെ കെ അബ്ദുൾ വഹാബ് , അൻവർ സാദത്ത് , കെ സലാം , എം വി മുർഷിദ് അഹമ്മദ്, സന്നാഫ് പാലക്കണ്ടി, അബ്ദുൾ ജലീൽ ഇടത്തിൽ, എം മുജീബ് റഹ്മാൻ, ഇ അബ്ദുൽ ജലീൽ , യു അഷറഫ്, ആർ അബ്ദുൽ ജലീൽ, എ എം ആഷിഖ് , നയൻ ജെ ഷാ എന്നിവർ പ്രസംഗിച്ചു.
മാത്തോട്ടം സ്വദേശ ദി ബിസിനസ് ക്ലബ്, മുഹമ്മദ് റഫി ഫൗണ്ടേഷൻ, കേരള ഗാർമെൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന ട്രഷർ , തുടങ്ങി 10 ഓളം സംഘടനകളിൽ സജീവ പ്രവർത്തകനുമായിരുന്നു.