എമ്പുരാൻ സിനിമ ഇഷ്ടപ്പെട്ടില്ല. പക്ഷേ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാം ദാസ് ഗംഭീരമായി തോന്നി. ഒരു നടന് കിട്ടുന്ന ലെവൽ ഓഫ് കയ്യടിയൊക്കെ ഒരു നടിക്കും അതേപോലെയൊക്കെ കിട്ടുന്ന കാഴ്ചകൾ അപൂർവ്വങ്ങളിൽ അപൂർവമായേ കണ്ടിട്ടുള്ളൂ. ഏതായാലും പ്രിയദർശിനിയിലൂടെ മഞ്ജു വാര്യർ ആ കൈയ്യടി നേടിയിട്ടുണ്ട്.
അതെനിക്ക് കാണാനും കഴിഞ്ഞിട്ടുണ്ട്. ആ നിമിഷത്തിലൊക്കെ പത്രം സിനിമയിൽ മഞ്ജു ചെയ്ത ദേവിക ശേഖർ എന്ന നായിക കഥാപാത്രത്തെയാണെനിക്ക് ഓർമ്മ വന്നത്. ചിത്രത്തിൽ സ്ഫടികം ജോർജ്ജ് ചെയ്ത തോമസ് വാഴക്കാലി എന്ന പോലീസ് കഥാപാത്രത്തോട് നടുറോഡിൽ വെച്ച് പറയുന്ന മുഴുനീള രഞ്ജി പണിക്കർ ഡയലോഗുണ്ട് മഞ്ജുവിനതിൽ. എജ്ജാതി സ്പാർക്ക് ആയിരുന്നു അതിനൊക്കെ. ഓർക്കുമ്പോൾ പോലും രോമാഞ്ചം വരും. ഉള്ളത് പറഞ്ഞാൽ ആ ഒരു സ്പാർക്കാണ് പ്രിയദർശിനിയിലും എനിക്ക് കാണാൻ പറ്റിയത്.
സത്യം പറഞ്ഞാൽ മഞ്ജു ഒരു ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് ആദ്യമായി എനിക്ക് തോന്നിയത് പ്രിയദർശിനിയിലൂടെയാണ്. തിരിച്ചു വരവിൽ മഞ്ജുവിന് കിട്ടിയ സ്ട്രോങ് കഥാപാത്രവും ഇതേ പ്രിയദർശിനിയാണ്. പിന്നെ മറ്റൊരു സത്യവും പറയാം, ആ ഖുറേഷി അബ്രഹാമിന്റെയും സൈദ് മസൂദ്ന്റെയുമൊക്കെ സീനെല്ലാം വെട്ടിച്ചുരുക്കി / അല്ല കമ്പ്ലീറ്റ് വെട്ടി മാറ്റി ഇതൊരു പ്രിയദർശിനി സിനിമ ആക്കിയിരുന്നെങ്കിൽ എമ്പുരാൻ ഉറപ്പായും ഇതിനേക്കാൾ നന്നായേനെ.
സംശയമില്ല!